ഉമ്മാക്ക് നവജാത ശിശുവിന്‍റെ ചെവിയില്‍ ബാങ്ക് കൊടുക്കാമോ

ചോദ്യകർത്താവ്

ജസീല വിശ്യം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. പ്രസവിച്ച കുട്ടിയുടെ വലത്തെ ചെവിയില്‍ ബാങ്കും ഇടത്തെ ചെവിയില്‍ ഇഖാമതും കൊടുക്കല്‍ സുന്നത്താണ്. ഇത് സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ ആര്‍ക്കും നിര്‍വ്വഹിക്കാവുന്നതാണ്. പ്രസവിച്ച ഉമ്മ തന്നെ നിര്‍വ്വഹിച്ചാലും ആ സുന്നത്തും അതിന്‍റെ ബറകത്തും ലഭ്യമാകും. ആരെയും കിട്ടിയില്ലെങ്കിലെന്ന നിബന്ധനയൊന്നുമില്ല. പുരുഷന്‍ തന്നെ ആയിരിക്കല്‍ ശര്‍ത്വാണെന്ന് ചില പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇമാം ശര്‍വാനി ചില സ്ഥലങ്ങളില്‍ ഇത് പ്രബലമാക്കുകയും ചെയ്തിരിക്കുന്നു. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter