സ്വന്തം ഭാര്യയുടെ നഗ്ന ചിത്രം എടുത്തു ഭര്‍ത്താവിനു ആസ്വദിക്കാമോ?
ചോദ്യകർത്താവ്
നാജിയ
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.
ഭാര്യ-ഭര്‍ത്താക്കന്മാര്‍ക്ക് ചില പ്രത്യേകമായവയൊഴികെ എല്ലാ വിധ ആസ്വാദനങ്ങളും അനുവദനീയമാണ്. അവരിലൊരാള്‍ക്ക് മറ്റെയാളുടെ മുഴുവന്‍ നഗ്നതയും കാണലും നോക്കലും ആസ്വദിക്കലും അനുവദനീയമാണ്. പരസ്പരം ഗുഹ്യഭാഗങ്ങളിലേക്ക് നോക്കുന്നത് നിരുത്സാഹപ്പെടുത്തേണ്ടതാണ്. നേരിട്ടു കാണല്‍ അനുവദനീയമല്ലാത്തവരുടെ പ്രതിബിംബം വികാരമില്ലാതെ കാണുന്നതില്‍ നിഷിദ്ധമില്ലെന്ന് ഫുഖഹാക്കള്‍ വ്യക്തമാക്കിയതില്‍ നിന്ന് ഭാര്യ-ഭര്‍ത്താക്കന്മാരുടെ നഗ്നതയോടെയുള്ള ചിത്രങ്ങള്‍ കാണുന്നതിലും ആസ്വദിക്കുന്നതിലും വിരോധമില്ലെന്നു മനസ്സിലാക്കാം. എന്നാല്‍ ഇത് നിഷിദ്ധമായ മറ്റു ചിന്തകള്‍ക്കോ പ്രവര്‍ത്തനങ്ങള്‍ക്കോ പ്രചോദനമാകാനുള്ള സാധ്യതയുണ്ടെങ്കില്‍ വര്‍ജ്ജിക്കണം.
പക്ഷേ, അത്തരം ചിത്രങ്ങള്‍ തന്‍റെ നിയന്ത്രണത്തില്‍ നിന്നകന്നു പോകുന്നതും ദുരുപയോഗപ്പെടുത്തുന്ന സാഹചര്യങ്ങളുണ്ടാവുന്നതും ശ്രദ്ധിക്കണം. അശ്രദ്ധമൂലം അത്തരം സാഹചര്യങ്ങളുണ്ടായാല്‍ അതിനുത്തരവാദിയായവര്‍ കുറ്റകാരാകുമെന്നും ഓര്‍ക്കണം. ഏതു സമയത്തും മരണം സംഭവിക്കാമെന്നും അങ്ങനെ സംഭവിച്ചാല്‍ ഇത്തരം ചിത്രങ്ങള്‍ സ്വന്തം അധീനതയില്‍ നിന്നു നഷ്ടപ്പെട്ടു പോകുമെന്നും വിചാരമുള്ളവര്‍ ഇത്തരം അനുവദനീയങ്ങള്‍ ഉപേക്ഷിക്കലായിരിക്കും തെരെഞ്ഞെടുക്കുക.
കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.