വസ് വാസ് കാരണം ബുദ്ധിമുട്ടുന്ന ഞാൻ ത്വലാഖിന്റെ സംഭവിച്ചോ എന്ന സംശയം വന്നപ്പോൾ , കിനായതിന്റെ വാക്ക് ത്വലാഖ് ഉദ്ദേശിച്ചു കൊണ്ട് സ്വയം പറഞ്ഞു നോക്കിയിട്ടുണ്ടായിരുന്നു(ഇങ്ങനെ പറഞ്ഞാലേ ത്വലാഖ് സംഭവിക്കുകയുള്ളൂ എന്നായിരുന്നു ഉദ്ദേശം).ഉച്ചത്തിൽ ആയിരുന്നു ഞാനിത് ഒറ്റയ്ക്കു ഇരുന്ന് പറഞ്ഞു നോക്കിയത്. ഇത് കാരണം ത്വലാഖ് സംഭവിക്കുമോ ഉസ്താദേ.
ചോദ്യകർത്താവ്
Ashikmk
Nov 6, 2018
CODE :Oth8944
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
ത്വലാഖിന്റെ വചനം ഇന്നതും ഇന്നതുമല്ലേ എന്ന് മനസ്സിലാക്കാൻ വേണ്ടിയും വിലയിരുത്താൻ വേണ്ടിയും പറഞ്ഞു നോക്കിയതാണെങ്കിൽ ത്വലാഖ് സംഭവിക്കുില്ല. അതല്ലെങ്കിൽ സംഭവിക്കും.. ഈ വിഷയത്തിൽ കൂടുതൽ മനസ്സിലാക്കാൻ FATWA CODE: Cou8903, FATWA CODE: Par8899 എന്നിവ നോക്കുക.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.