സ്‌ത്രീ ദീനിയാണ് എന്ന് എങ്ങിനെ മനസ്സിലാക്കാൻ സാധിക്കും? പെണ്ണുകാണാൻ വേണ്ടിയാണ്
ചോദ്യകർത്താവ്
abdullah
Feb 21, 2019
CODE :Par9165
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീ ദീനിയാണോ എന്നറിയാൻ അവളുടെ അടുത്തതോ അകന്നതോ ആയ കുടുംബങ്ങളോടോ അയൽക്കാരോടോ സഹപാഠികളോടോ സുഹൃത്തുക്കളോടോ സഹപ്രവർത്തകരോടോ ഒക്കെ ചോദിച്ച് മനസ്സിലാക്കാവുന്നതാണ്. ഉമ്മയോ സഹോദരിമാരോ ബന്ധുക്കളോ മുഖേന ഇക്കാര്യം അന്വേഷിക്കാവുന്നതാണ്. പുരുഷന്റെ കാര്യവും ഇങ്ങനെത്തന്നെ, പിതാവോ സഹോദരന്മാരോ ബന്ധുക്കളോ മുഖേന അവന്റെയും ജീവിത രീതി ഈ പറയപ്പെട്ട ആളുകളോടൊക്കെ അന്വേഷിച്ച് മനസ്സിലാക്കാവുന്നതാണ്. അല്ലാഹു എല്ലാ സഹോദരീ സഹോദരന്മാർക്കും അനുഗ്രീതമായ ദാമ്പത്യ ജീവിതം പ്രദാനം ചെയ്യട്ടേ.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.