നെറ്റിലും മറ്റും കാണുന്ന ഡിജിറ്റല്‍ മുസ്ഹഫുകളുടെ ആധികാരികത ഉറപ്പിക്കാമോ?

ചോദ്യകർത്താവ്

അബ്ദുറഹ്മാന്‍ ബലിയൂര്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സാങ്കേതിക വിദ്യയുടെ വികസനം ഖുര്‍ആന്‍ പഠനത്തിനും പ്രചാരണത്തിനും വളരെ സഹായകമായിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. അതിനാല്‍ തന്നെ, ഡിജിറ്റല്‍ ഖുര്‍ആന്‍ ഇന്ന് ഏറെ സുപരിചിതമായ ഒരു ഐടി ഉല്‍പന്നമാണ്. ധാരാളം ഇസ്‌ലാമിക്‌ സൈറ്റുകള്‍ വഴി ഇത് ഡൌണ്‍ലോഡ് ചെയ്യാനുള്ള സൌകര്യവും ഇന്ന് നമുക്കുണ്ട്. എന്നാല്‍ ഇസ്‌ലാമേതര സൈറ്റുകള്‍, ഐ . ടി രംഗത്തെ പ്രമുഖ വിപണനക്കാര്‍ എല്ലാം ഇന്ന് മുസ്‌ലിംകളെ ഉദ്ദേശിച്ചു ഇത്തരം ഡിജിറ്റല്‍ ഖുര്‍ആന്‍ പുറത്തിറക്കിയിട്ടുണ്ട്. ചിലതെല്ലാം മുസ്‌ലിം പണ്ഡിതരുടെ മേല്‍നോട്ടത്തില്‍ പുറത്തിറക്കപ്പെടുന്നത് തന്നെയാണ്. പക്ഷെ ചില മുസ്‌ലിം വിരുദ്ധരുടെ കൈകടത്തലുകള്‍ ഈ രംഗത്തു ശ്രദ്ദക്കപെട്ടിട്ടുണ്ട്. അതിനാല്‍ കൂടുതല്‍ പ്രചാരത്തിലുള്ളതും മത പണ്ഡിതരുടെ മേല്‍നോട്ടത്തില്‍ ഉള്ളതുമായ സൈറ്റുകളെ ആശ്രയിക്കലാണ് നല്ലത്. ഏറെ സ്വതന്ത്രമായ ഇന്‍റര്‍നെറ്റിലൂടെ ലഭിക്കുന്ന പല അറിവുകളും ആധികാരികമായി എടുക്കാന്‍ പറ്റാത്ത പോലെ എല്ലാ ഡിജിറ്റല്‍ ഖുര്‍ആന്‍ സോഫ്റ്റ്‌വെയറും വിശ്വസിക്കാവതല്ല . അതേസമയം, ഖുര്‍ആന്‍ എന്ന നിലയില്‍ ഇറങ്ങുന്നതെല്ലാം അറബ് രാജ്യങ്ങളിലെ ഔഖാഫ് പ്രതിനിധികളോ പണ്ഡിതരോ പരിശോധിച്ചുഉറപ്പുവരുത്തുന്ന സംവിധാനം നിലവിലുണ്ട് എന്ന് പറയപ്പെടുന്നുണ്ട്. എന്നിരുന്നാലും അവരുടെ ശ്രദ്ധയില്‍ പെടാത്തതും ഉണ്ടാവാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല. ഖുര്‍ആനിനെ കൂടുതല്‍ അടുത്തറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter