ഖുര്‍ആനില്‍ ഒരേ ആയതില്‍ മുകളില്‍ 2 സ്ഥലങ്ങളിലായി മൂന്ന് കുത്തുകള്‍ വീതം ഇടുന്നത് എന്തിനാണ്? അവിടെ നിറുത്തി ഒതാമോ?

ചോദ്യകർത്താവ്

ഹംസ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ ഖുര്‍ആന്‍ പാരായണത്തില്‍ എവിടെ എല്ലാം നിര്‍ത്താമെന്നും നിര്‍ത്തണമെന്നും നിര്‍ത്തരുതെന്നും സൂചിപ്പിക്കാനായി പല അടയാളങ്ങളും ഉപയോഗിക്കപ്പെടുന്നു. അതിലൊന്നാണ് ചോദ്യത്തില്‍ പ്രതിപാദിച്ച മൂന്ന് കുത്തുകള്‍ വീതം രണ്ട് സ്ഥലത്ത് ഇടുന്നത്. ഇതിന് മുആനഖ, തജാദുബ് എന്നൊക്കെയാണ് പാരായണശാസ്ത്രത്തിലെ നാമം. ഇങ്ങനെ അടയാളപ്പെടുത്തിയ രണ്ട് ഇടങ്ങളില്‍ ഏതെങ്കിലും ഒരിടത്ത് നിറുത്താമെന്നതാണ് പാരായണ നിയമം. ഖുര്‍ആന്‍ നിയമാനുസൃതം പാരായണം ചെയ്യാനും അതുള്‍ക്കൊണ്ട് ജീവിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter