ഖുര്‍ആന്‍ അര്‍തം അറിയാതെയും അറിയാന്‍ ശ്രമിക്കാതെയും ഓതുന്നതിന്റെ വിധി എന്ത്?
ചോദ്യകർത്താവ്
സുഹൈല്‍ ചാക്കീരി
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഖുര്‍ആന്‍ പാരായണം ഏറെ മഹത്വമുള്ളതാണ്. അര്‍ത്ഥം അറിയാതെ ഓതിയാലും ഖുര്‍ആന്‍ പാരായണം ചെയ്ത പ്രതിഫലം ലഭിക്കും. അര്‍ത്ഥം അറിഞ്ഞുകൊണ്ട് ഓതിയാല്‍ പ്രതിഫലം വര്‍ദ്ദിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അത് കൊണ്ട് അര്‍ത്ഥം അറിയാനും മനസ്സിലാക്കാനും പരമാവധി ശ്രമിക്കേണ്ടതാണ്. വിശുദ്ധ ഖുര്‍ആന്റെ സൂക്തങ്ങള്‍ക്ക് തന്നെ വലിയ സ്വാധീനമുണ്ടെന്ന് ഇന്ന് ശാസ്ത്രീയമായി പോലും തെളിയിക്കപ്പെട്ടിട്ടുണ്ട്. ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന പഠനത്തില്‍, അറബി ഭാഷ അറിയാത്തവരില്‍ പോലും ഖുര്‍ആന്‍ സൂക്തങ്ങള്‍ ശ്രവിക്കുന്നത് വലിയ പ്രതിഫലനം ചെലുത്തുന്നതായി തെളിഞ്ഞിട്ടുണ്ട്. ഖുര്‍ആന്‍ പാരായണം പോലെ തന്നെ പ്രതിഫലാര്‍ഹമാണ് അത് ശ്രവിക്കലും. ഇതുമായി ബന്ധപ്പെട്ട വിവിധ വശങ്ങള് ഖുര്‍ആന്‍ എന്ന വിഭാഗത്തിലെ പാരായണം എന്ന ഉപവിഭാഗത്തില്‍ ഖുര്‍ആന്‍ പഠനവും പാരായണവും എന്ന ലേഖനത്തിലും മറ്റു ലേഖനങ്ങളിലും കാണാവുന്നതാണ്. യഥാര്‍ത്ഥ വിശ്വാസികളായി ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന് തുണക്കട്ടെ.


