കൃത്രിമ കാൽ ഉള്ളവർ വുളു ചെയ്യുമ്പോൾ അത് കഴുകുകയോ തടവുകയണോ വേണോ?
ചോദ്യകർത്താവ്
റംസിയാ മശ്ഹൂദ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
കൃത്രിമമായി അവയവങ്ങള്‍ വെച്ചാല്‍, അവ ശരീരത്തിന്റെ ഭാഗമായി ഇഴുകിച്ചേര്‍ന്ന് യഥാര്‍ത്ഥ അവയവം പോലെ ആയാല്‍ യഥാര്‍ത്ഥ അവയവത്തിന്റെ വിധിയാണ് അതിനും ബാധകമാവുക. സാധാരണ ഗതിയില്‍ വെക്കാറുള്ള കൃത്രിമകാലുകള്‍ ആവശ്യാനുസരണം ഊരിവെക്കാവുന്നവയാണല്ലോ. അതിനാല്‍ തന്നെ അവ യഥാര്‍ത്ഥ അവയവം പോലെ ആയിട്ടില്ലെന്ന് പറയാം, അങ്ങനെയെങ്കില്‍ വുളുവില്‍ അവ കഴുകേണ്ടതില്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന് തുണക്കട്ടെ.
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.


