പ്രവചകാധ്യാപനങ്ങളുണര്‍ത്തി വീണ്ടും ഒരു പരിസ്ഥിതി ദിനം കൂടി

പ്രവചകാധ്യാപനങ്ങളുണര്‍ത്തി വീണ്ടും ഒരു പരിസ്ഥിതി ദിനം കൂടി, ഇന്ന് ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം.എല്ലാ വര്‍ഷവും ജൂണ്‍ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയാണ് 1972 മുതല്‍ ഈ ദിനാചരണം ആരംഭിച്ചത്.

ഭൂമുഖത്ത് ജീവിക്കുന്ന മുഴുവന്‍ മനുഷ്യരാശിയും പരിഗണിക്കേണ്ട പൊതു തത്വമാണ് പ്രവാചകന്‍ പഠിപ്പിക്കുന്നത്. ഈ പ്രപഞ്ച വ്യവസ്ഥയിലെ ഒന്നിനെയും അകാരണമായി നശിപ്പിക്കരുത്. പ്രവാചകന്‍ പറഞ്ഞു 'ഒരിക്കലും ഉപദ്രവം പാടില്ല' (അഹ്മദ്/ ഇബ്‌നു അബ്ബാസ്). പരിസ്ഥിതിയെ മലിനീകരിക്കുന്നവരെ പ്രവാചകന്‍ ഇപ്രകാരം താക്കീത് ചെയ്യുന്നു. 'മൂന്ന് ശാപങ്ങളെ സൂക്ഷിക്കുക. ജലസ്രോതസുകളിലും, വഴിവക്കിലും, വൃക്ഷത്തണലുകളിലും വെളിക്കിരിക്കുക' എന്നതാണവ. (അബൂദാവൂദ്, അഹ്മദ്, ഇബ്‌നുമാജ/മുആദ് ബനു ജബല്‍)

ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാര്‍ബണ്‍ ഡൈഓക്‌സൈഡ്, മീഥേന്‍, നൈട്രസ് ഓക്‌സൈഡ്, ക്ലോറോ ഫ്‌ലൂറോ കാര്‍ബണുകള്‍ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോണ്‍ പാളികളുടെ തകര്‍ച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളുംസംരക്ഷിക്കുക, വനപ്രദേശങ്ങള്‍ വിസ്തൃതമാക്കാന്‍ ശ്രമിക്കുക, അതുവഴി ആഗോള പാര്‍സ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. 'കാര്‍ബണ്‍ ന്യൂട്രാലിറ്റി' കൈവരിക്കുക വഴി ഓസോണ്‍ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീന്‍ ഹൌസ് വാതകങ്ങള്‍ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്.

 

 

 

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter