റമളാൻ ഡ്രൈവ് (ഭാഗം 21) നവൈതു
വിശുദ്ധ മാസം അവസാന പത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഖദ്റിന്റെ രാത്രിയെ പ്രതീക്ഷിക്കുന്ന രാവുകളാണ് ഇനി നമ്മുടെ മുന്നിലുള്ളത്. ആരാധനകളാലും പ്രാര്‍ത്ഥനകളാലും നിര്ഭരമാവേണ്ടതാണ് ഇനിയുള്ള യാമങ്ങള്‍.
പകലും രാത്രിയും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാണ്. മനുഷ്യജീവനത്തിനാവശ്യമായത് സമ്പാദിക്കാനുള്ള സമയമായാണ് പകലിനെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. അതിലൂടെ പിടിപെടുന്ന ശാരീരിക ക്ഷീണങ്ങളെയും അവശതകളെയും പരിഹരിക്കാനുള്ള സമയമാണ് രാത്രി എന്നും പറഞ്ഞ് വെക്കുന്നുണ്ട്.
എന്നാല്‍ അതിലുപരി, അല്ലാഹുവിന്റെ സമീപത്തേക്ക് അതിവേഗം സഞ്ചരിക്കാനുള്ള സമയം കൂടിയാണ് രാത്രി. വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ചത് തന്നെ രാത്രിയായിരുന്നു. ഭൌതിക കണക്കുകളെയെല്ലാം അസ്ഥാനത്താക്കി പ്രവാചകര്‍ (സ്വ) അല്ലാഹുവിന്റെ സമീപത്തേക്ക് പ്രയാണം നടത്തിയതും രാത്രിയുടെ യാമങ്ങളിലായിരുന്നു. വിശ്വാസത്തിന്റെ സംരക്ഷണത്തിനായി മക്കയില്‍നിന്ന് മദീനയിലേക്കുള്ള പലായനത്തിന് തുടക്കം കുറിച്ചതും രാത്രി തന്നെ.
രാത്രിയില്‍ അല്പമൊഴിച്ച് ബാക്കിയെല്ലാം ഉണര്‍ന്നിരിക്കാനും നിസ്കാരാദികളില് ചെലവഴിക്കാനുമാണ് പ്രവാചകരോട് കല്പിക്കപ്പെട്ടിരുന്നത്. മാലോകരെല്ലാം കൂര്‍ക്കം വലിച്ചുറങ്ങുമ്പോള്‍, അല്ലാഹുവിനോട് ദുആ ചെയ്യാനായി കൈകള്‍ നീട്ടി വിരിപ്പ് വിട്ട് എണീക്കുന്നവരെ ഖുര്‍ആന്‍ പ്രത്യേകം പരാമര്‍ശിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നുണ്ട്.
Also Read:റമളാൻ ഡ്രൈവ് (ഭാഗം 20) നവൈതു
സ്വൂഫീ ശൃംഖലയുടെ അഗ്രേസരനായ ജുനൈദുല്‍ ബഗ്ദാദിയെ, മരണ ശേഷം സ്വപ്നത്തില്‍ ദര്ശിച്ചപ്പോള് കൂട്ടുകാരന് ഇങ്ങനെ ചോദിച്ചുവത്രെ, ജീവിത കാലത്ത് ചെയ്ത കര്‍മ്മങ്ങളില്‍ മരണ ശേഷം ഏറ്റവും പ്രയോജനകരമായത് ഏതാണ്. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു, പലരോടും പറഞ്ഞുവെച്ച വാക്കുകളെല്ലാം വ്യര്‍ത്ഥമായി, മറ്റു പലര്‍ക്കും നല്കിയ സൂചനകളും നാമാവശേഷമായി. നിശയുടെ നിശ്ശബ്ദതയില്‍ അര്‍ദ്ധ രാത്രിയില്‍ നിര്‍വ്വഹിച്ച ഏതാനും കൊച്ചു കൊച്ചു റക്അതുകള് മാത്രമാണ് ഉപകാരപ്പെട്ടത്.
രാത്രിയുടെ യാമങ്ങള്‍ വളരെ പ്രധാനമാണ്. അവസാന യാമങ്ങളില്‍ പ്രപഞ്ച നാഥന് ഭൂമിലോകത്തോട് കൂടുതല്‍ സമീപസ്ഥനാവുമെന്ന ഹദീസുകള്‍ നമുക്ക് ഇതിനോട് ചേര്‍ത്ത് വായിക്കാം.
ആയതിനാല്‍, ഇനി വരുന്ന രാത്രികളെ നമുക്ക് പരമാവധി ഉപയോഗപ്പെടുത്താം. റമദാന് ശേഷവും രാത്രിയുടെ യാമങ്ങളെ സാധ്യമാവുന്നത്ര പ്രയോജനപ്പെടുത്താനും അതിലൂടെ നാഥനിലേക്ക് അടുക്കാനും നമുക്ക് ശ്രമിക്കാം. ഒരു നവൈതു അതിന് കൂടി നമുക്ക് വെക്കാം, നാഥന് തുണക്കട്ടെ.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment