നിസ്‌കരിക്കാന്‍ വൃദ്ധനായ ഒരു ഇമാമും തുടര്‍ന്നു നിസ്‌കരിക്കാന്‍ മറ്റൊരു വൃദ്ധനും മാത്രം

പുംഗനൂരിലെ ദാറുല്‍ ഹുദ കാമ്പസില്‍ നിന്ന് ഏകദേശം പത്തു കിലോമീറ്റര്‍ ദൂരമുണ്ട് നഗരപ്പള്ളിയിലേക്ക്.മുസ്‌ലിം സഹോദരങ്ങള്‍ മാത്രം താമസിക്കുന്ന ഈ ഗ്രാമത്തില്‍ നാല്‍പത് വീടുകള്‍ മാത്രമാണുള്ളത്.കാംപസിന്‍ പരിസരത്തെ മുസ്‌ലിം ഗ്രാമങ്ങള്‍ പരിചയപ്പെടുന്നതിന്റെ ഭാഗമായാണ് പാറാവുകാരനായിരുന്ന വെപ്പയുടെ കൂടെ നഗരപ്പള്ളിയിലെത്തിയത്.ഏകദേശം പതിനൊന്ന് വര്‍ഷം മുമ്പാണ്, അവിടെയെത്തിയപ്പോള്‍ പള്ളിയില്‍ അസ്വര്‍ നിസ്‌കാരം നടന്നുകൊണ്ടിരിക്കുന്നു,നിസ്‌കരിക്കാന്‍ വൃദ്ധനായ ഒരു ഇമാമും തുടര്‍ന്നു നിസ്‌കരിക്കാന്‍ മറ്റൊരു വൃദ്ധനും മാത്രം.അന്വേഷിച്ചപ്പോള്‍ നിസ്‌കരിക്കാന്‍ പറ്റിയ ധാരാളം പേരുണ്ടെന്ന് മനസ്സിലായി,എത്രയോ കാലമായി പൂട്ടിക്കിടക്കുന്ന ഒരു മദ്രസ മുറിയും ജീവച്ചവമായ  ഒരു ഉര്‍ദുമീഡിയം സ്‌കൂളും കണ്ടപ്പോള്‍വിഷമം തോന്നി,കാംപസ് വന്ന ഉടനെ തന്നെ ഒരു ചെറിയ പ്രാഥമിക മതപഠന കേന്ദ്രം തുടങ്ങണമെന്ന തീരുമാനത്തോടെയാണ് തിരിച്ചുപോന്നത്.

2009 ജൂണ്‍ പത്തിനാണ് പുംഗനൂരില്‍മന്‍ഹജുല്‍ ഹുദ ഇസ് ലാമിക് കോളേജ് പിറന്നത്.രണ്ടു മാസം കഴിഞ്ഞപ്പോള്‍ സഹപ്രവര്‍ത്തകനായ ശാഫിഹുദവിയെയും കൂട്ടി ഒരു വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന് നഗരപ്പള്ളിയിലെത്തി,നിസ്‌കാരത്തിന് ശേഷം ജനങ്ങളോട് മദ്രസ തുടങ്ങുന്നതിന്റെ പ്രാധാന്യത്തെകുറിച്ച് സംസാരിച്ചു.അവര്‍ക്ക് സാമ്പത്തിക ബാധ്യതയൊന്നും വരുന്നില്ലെന്ന് ഉറപ്പായപ്പോള്‍ നാളെ  തന്നെ തുടങ്ങാന്‍ സമ്മതം കിട്ടി, കുട്ടികളെ സംഘടിപ്പിച്ച് ശനിയാഴ്ച തന്നെ മദ്‌റസ തുടങ്ങി, അന്ന് ഹാദിയയുടെ സിലബസൊന്നും രൂപപ്പെട്ടിട്ടുണ്ടായിരുന്നില്ല,സമസ്തയുടെ തഫ്ഹീമുത്തിലാവയാണ്പുസ്തകമായി നല്‍കിയത്.രണ്ടാമത്തെ വര്‍ഷം മുസ്തഫ ഹുദവി കൊടുവള്ളി അടിസ്ഥാന കാര്യങ്ങളടങ്ങിയ ഒരു ചെറുപുസ്തകം  തയ്യാറാക്കി.രണ്ട് വര്‍ഷംകൊണ്ട് ആ കുഗ്രാമത്തില്‍ചെറിയൊരു വെളിച്ചമുണ്ടാക്കാന്‍ ശാഫി ഹുദവിക്ക് കഴിഞ്ഞു. തുടര്‍ന്ന് മന്‍സൂര്‍ ഹുദവി കുഴിമണ്ണയാണ് രണ്ട് വര്‍ഷം ഈ മദ്രസയുടെ ഉത്തരവാദിത്വം നിര്‍വ്വഹിച്ചത്. പിന്നീട് നാട്ടുകാരുടെ അനാസ്ഥകാരണം നിലച്ച ഈ മദ്‌റസ ചെമ്മാട് മനസ്സിന്റെ സാമ്പത്തിക സഹായത്തോടെ പുനരുജ്ജീവിപ്പിച്ചത് ഹാദിയ കോര്‍ഡിനേറ്ററായിരുന്ന അബൂബക്കര്‍ ഹുദവിയായിരുന്നു.ദിവസവും ഇരുപത് കിലോമീറ്റര്‍ ഈ ചെറിയൊരു മദ്‌റസ നടത്താന്‍ വേണ്ടി മാത്രം ഈ ഹുദവി സുഹൃത്തുക്കള്‍ യാത്ര ചെയ്തത് ഈ നാടിന്റെ ഇസ്‌ലാമിക മനസ്സ് ഉണര്‍ത്താനുള്ള ത്യാഗസന്നദ്ധതകൊണ്ട് മാത്രമായിരുന്നു.

മന്‍ഹജിന്റെ രണ്ടാം ബാച്ചില്‍ നഗരപ്പള്ളി മദ്‌റസയില്‍നിന്ന് നദീം എന്നൊരു വിദ്യാര്‍ത്ഥി വന്നു.അവന് അല്‍പമെങ്കിലും എഴുതാനും വായിക്കാനുമറിയുന്ന ഭാഷ അറബി മാത്രമായിരുന്നു.മദ്‌റസക്ക് പുറമെ വനിതാ ക്ലാസ്,നബിദിന പരിപാടി,ജുമുഅ പ്രഭാഷണങ്ങള്‍ എന്നിവയും നടത്തി പതുക്കെപതുക്കെ ഈ നാട്ടില്‍ ദീന്‍ ഗൗരവത്തിലെടുക്കുന്ന ഒരുപറ്റം ആളുകള്‍ വളര്‍ന്നുവന്നു.എന്നാല്‍ ഒരുപാടുകാലം ദീനിവെളിച്ചം കിട്ടാത്ത നാടിന്റെ ഇസ് ലാമിക വളര്‍ച്ചക്ക് പരിമിതികളുണ്ടല്ലോ.... (തുടരും)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter