യമന്‍ പ്രതിസന്ധിയില്‍ ആശങ്കയറിച്ച് തുര്‍ക്കി

യമനില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധ പ്രതിസന്ധിയില്‍ ആശങ്ക പ്രകടിപ്പിച്ച് തുര്‍ക്കി. ഇക്കഴിഞ്ഞ ദിവസങ്ങളിലായി യമനിലെ ഇടക്കാല തലസ്ഥാനം കൂടിയായ ഏദനിലെ സംഘര്‍ഷങ്ങളില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച് തുര്‍ക്കി വിദേശകാര്യമന്ത്രാലയം.

യമനിലെ ഏദനില്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ ആശങ്കകുലരാണ്, നിരവധി യമനികള്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട, വിദേശകാര്യമന്ത്രാലയം എഴുതിയ പ്രസ്താവനയില്‍ പറയുന്നു.
ബലിപെരുന്നാള്‍ ദിനത്തിലും സംഘര്‍ഷം തുടര്‍ന്നിരുന്നു എന്നത് ഏറെ ദുഖകരമാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും മാനുഷികവിഭാഗങ്ങളുടെയും യോഗം മന്ത്രാലയം വിളിച്ച് ചേര്‍ത്തിട്ടുണ്ട്, ചര്‍ച്ചയിലൂടെയാണ് പ്രശ്‌നം പരിഹരിക്കാന്‍ കഴിയുകയെന്നും മന്ത്രാലയം പ്രതികരിച്ചു.
യമനില്‍ ഐക്യവും സമഗ്രതയും സുരക്ഷിതത്വവും സുസ്ഥിരതയും കൈവരിക്കാനുള്ള എല്ലാ അന്താരാഷ്ട്രാശ്രമങ്ങളെയും തുര്‍ക്കി പിന്തുണക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter