തൊഴിൽ തേടിയിറങ്ങിയപ്പോൾ

ഇബ്റാഹീം അൽ ഖവാസ്സ്വ് (റ) ഒരിക്കൽ തൊഴിൽ തേടിയിറങ്ങി. ഹലാലായവ ഭക്ഷിക്കണം. വലയും കൊട്ടയുമായി മീൻ പിടിക്കാൻ പുറപ്പെട്ടു. വലയെറിഞ്ഞു. മീൻ കുടുങ്ങി. അത് പുറത്തെടുത്ത് കൊട്ടയിലിട്ടു. വീണ്ടു വലയെറിഞ്ഞു. മറ്റൊരു മീൻ. വീണ്ടും എറിഞ്ഞു. അപ്പോഴും മീൻ ലഭിച്ചു.

Also Read:പരാശ്രയമില്ലാത്ത പഥികൻ

 അടുത്തതായി വലയെറിയാൻ ഭാവിച്ചപ്പോൾ അദ്ദേഹം ഒരു അശരീരി കേൾക്കുകയുണ്ടായി: “എന്നെ സ്മരിച്ചു കൊണ്ടിരിക്കുന്ന ഇവയെ വേട്ടയാടി കൊന്നു കളയലല്ലാതെ വേറെ ഒരു ഉപജീവനോപാധിയും നിനക്ക് കിട്ടിയില്ല.”

 ഇതു കേട്ടതോടെ വല ബന്ധിച്ചിരുന്ന കമ്പ് പൊട്ടിച്ചു കളയുകയും മീൻ പിടിത്തം അതോടെ ഉപേക്ഷിക്കുകയും ചെയ്തു.

 

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter