നീതിമരിക്കുന്ന ഒരു രാജ്യത്ത് യാക്കൂബ് മേമന്മാര്‍ ഇനിയുമുയരുമോ?

മുംബൈ കലാപവുമായി ബന്ധപ്പെട്ട് യാക്കൂബ് മേമന്‍ തൂക്കിലേറ്റപ്പെട്ടു. ഇതിനെ തുടര്‍ന്ന് വധത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള സംവാദങ്ങള്‍ തുടരുകയാണ്. എന്നാല്‍ ഇത്തരം ചര്‍ച്ചകളില്‍ അടിസ്ഥാനപരമായ ചില കാര്യങ്ങളെ ബോധപൂര്‍വ്വം അവഗണിക്കപ്പെടുന്നതായി കാണാം. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളധികവും യാക്കൂബ് മേമന്റെ ഐഡന്റ്ിറ്റിയെ ചുറ്റിപ്പറ്റിയുള്ളതാണ്. അടിസ്ഥാനപരമായി വധശിക്ഷയെ വിയോജിച്ച് കൊണ്ടുള്ള സംവാദങ്ങളും സജീവമാണ്. ലോക വ്യാപകമായി വധ ശിക്ഷയുമായി ബന്ധപ്പെട്ട് സ്റ്റേറ്റിന്റെ അധികാരത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള സംവാദങ്ങളെ തല്‍ക്കാലം അവഗണിക്കാം. എന്നാല്‍ ഒരു വ്യക്തി എന്ന നിലക്ക് ഒരു പൗരന്‍ അര്‍ഹിക്കുന്ന എല്ലാ അവകാശങ്ങളെയും കാറ്റില്‍ പറത്തി മേമന്റെ വധം അദ്ധേഹത്തിന്റെ സാമുദായിക വ്യക്തിത്വത്തിലേക്ക് മാത്രം ചുരുക്കി സംസാരിക്കുന്നത് കടുത്ത അനീതിയാണ്. പലതും മറച്ചുവെക്കാനും പലചോദ്യങ്ങളില്‍ നിന്നും രക്ഷപ്പെടാനുമുള്ള കുറുക്കു വഴിയുമാണ് സംവാദങ്ങളുടെ വര്‍ഗീയവത്കരണം.
എല്ലാ ഇന്ത്യന്‍ പൗരന്മാരും ഒരറ്റ നിയമത്തിന് വിധേയരാവണ്ടവരാണ്. (വ്യക്തി നിയമങ്ങളെ മാറ്റി നിര്‍ത്താം)
ഇവിടെ സാമുദായിക രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് പ്രസക്തിയില്ലെന്നതും ശരി തന്നെ.
പക്ഷേ മൗലികമായി അവകാശപ്പെട്ട ഈ സ്വാതന്ത്രത്തെ നിഷേധിക്കുന്നത് എന്തിന്റെ പേരിലാണെങ്കിലും കടുത്ത നീതി നിഷേധമാണ്. അത് മുസ്ലിമായതിന്റെ പേരിലാണ് യാക്കൂബ് മേമന് വേണ്ടി മുസ്ലിംകള്‍ സംസാരിക്കുന്നത്. അവര്‍ ഇന്ത്യ വിട്ട് പോവണം എന്നത് തരത്തില്‍ സംവാദങ്ങളെ മുന്നോട്ട് കൊണ്ട് പോവുന്നത് ശരിയല്ല
ഹൈന്ദവ ഫാഷിസം മുമ്പില്ലാത്ത വിധം പിടിമുറുക്കുകയും ഇന്ത്യന്‍ പൊതു ബോധത്തെ മൊത്തത്തില്‍ വിലക്കെടുക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ യാക്കൂബ് മേമന്റെ വധ ശിക്ഷയെ സാമാന്യ വത്കരിച്ച് അവഗണിക്കുന്നത് ശരിയല്ല. ഇതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന രാഷ്ട്രീയക്കാരും അഭിഭാഷകരും പത്രപ്രവര്‍ത്തകരും മുസ്ലീംകള്‍ പ്രത്യേകം ടാര്‍ഗെറ്റ് ചെയ്യപ്പെടുന്നു എന്ന തരത്തിലുള്ള പ്രസ്താവനകള്‍ പ്രസക്തമാവുന്നത് ഇവിടെയാണ്.
എന്നാല്‍ ഇതിനെതിരെ ഭരണകൂടത്തിന്റെ പ്രതികരണങ്ങള്‍ വളരെ വിചിത്രമാണ്. പലരും കമ്യൂണിസ്റ്റ് കാരുടേയും കോണ്‍ഗ്രസ്‌കാരുടേയും ന്വൂനപക്ഷ പ്രീണനമാണെന്നതില്‍ ഊന്നിയാണ് സംസാരിക്കുന്നത്. അത് എന്ത് തന്നെയായാലും അവര്‍ ഉന്നയിച്ച വിമര്‍ശനം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണെന്ന് തീര്‍ച്ച. എന്നാല്‍ മറ്റു ചിലര്‍ ഡല്‍ഹിയിലെ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച് പഠന റിപ്പോര്‍ട്ട് ഉയര്‍ത്തിപ്പിടിച്ച് സ്വതന്ത്ര്യാനന്തര ഇന്ത്യയില്‍ 1414 ആളുകള്‍ വധശിക്ഷക്ക് വിധേയരായപ്പോള്‍ 72 പേര്‍ മാത്രമാണ് മുസ്ലിം സമുദായത്തില്‍ നിന്നും കഴുമരത്തിലേറിയിട്ടുള്ളത്. ( ഇത് റിപ്പോര്‍ട്ട് ചെയ്ത ന്വൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഇസ്ലാമിസ്റ്റ് ജിഹാദിന്റെ ഈറ്റില്ലമായ ജമ്മു കാശ്മീരില്‍ നിന്ന് ഒരു മുസ്ലിം പോലും വധശിക്ഷക്ക് വിധേയമായിട്ടില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ച് വിശദീകരിക്കുന്നു.
കാശ്മീരില്‍ നടക്കുന്ന നീതി നിഷേധത്തിന്റെയും നിരപരാധികളായ മുസ്ലിം ചെരുപ്പക്കാരെ ക്രൂരമായ അധികാര ബലം പ്രയോഗിച്ച് വിധിക്കുന്നതിന്റെയും നേരെ കണ്ണടച്ച് ഇരുട്ടാക്കുകയും പുതിയ ചരിത്രങ്ങള്‍ മെനയുന്നതും ഇങ്ങനെയാണ്.)
എന്നാല്‍ ഈ റിപ്പോര്‍ട്ട് വിശകലനം ചെയ്യുന്ന രീതി ഇങ്ങനെ അല്ല. മറിച്ച ഹൈന്ദവ ഫാഷിസ്റ്റ് ശക്തികള്‍ ശക്തിപ്പെടുകയും ബാബരി മസ്ജിദ് ധ്വംസനവും അനുബന്ധ രാഷ്ട്രീയ ചലനങ്ങള്‍ സൃഷ്ടിച്ച ഭൂരിപക്ഷ ഹൈന്ദവ രാഷ്ട്രീയത്തിന്റെ ഉണര്‍വ്വിന് വേദിയായ 90കള്‍ക്ക ശേഷം കുറ്റവാളികളെ സൃഷ്ടിക്കുന്നതിന്റെയും ജയിലുകള്‍ കുത്തിനിറക്കുന്നതിന്റെയും കൊടും ഭീകരര്‍ വധ ശിക്ഷക്ക് വിധേയരാവുന്നതിന്റെയും ചരിത്ര പശ്ചാത്തലത്തെ പിന്തുടര്‍ന്ന് വേണം ഈ റിപ്പോര്‍ട്ടിനെ വിലയിരുത്താന്‍. മതേതര കാഴ്ചപ്പാടുകള്‍ക്ക് സാരമായ കോട്ടം സംഭവിച്ചതുമുതല്‍ വേണം ന്വൂനപക്ഷ സമുദായങ്ങള്‍ നീതി വ്യവസ്ഥയില്‍ നിന്നും എന്ത് നേടിയെന്ന് വിശകലനം ചെയ്യേണ്ടത്. അവിടെയാണ് 2004 മുതല്‍ വധ ശിക്ഷ വിധേയരായ മൂന്ന് പേരും മുസ്ലീകളാണെന്ന കാരാട്ടിന്റെ പ്രസ്താവന പ്രസക്തമാവുന്നത്.
ഇതേ സമയത്താണ് വളരെ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് മുഖ്യധാരാപ്രതിനിതികള്‍ തെളിയിക്കപ്പെട്ടിട്ടും മുന്നില്‍ നിന്ന് രക്ഷപ്പെടുന്നത്.
മുസ്ലീം മത ന്വൂനപക്ഷങ്ങള്‍ എന്നത് പോകട്ടെ എന്നാലും സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ 1414 പേര്‍ വധശിക്ഷക്ക് വിധേയരായവരില്‍ മുഖ്യധാരാ അധികാര വര്‍ഗത്തിന്റെ എത്ര പ്രതിനിധികള്‍ കാണും.
അവരൊന്നും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നില്ലെന്ന് പറയാനൊക്കുമോ ഇവിടെയാണ് നീതി വ്യവസ്ഥകള്‍ തങ്ങളുടെ താത്പര്യ സംരക്ഷണത്തിന് വേണ്ടി ഭരണകൂടം കൃത്യമായി ഉപയോഗപ്പെടുത്തുന്നത് വെളിച്ചത്ത് വരുന്നത്.
ഈ ഒരു പ്രമേയത്തെ വളരെ രൂക്ഷമായി കൈകാര്യം ചെയ്ത ആരാച്ചാര്‍ എന്ന നോവലില്‍ കഥാനായിക പറയുന്നുണ്ട്. എന്റെ ബാബ 451 പേരെ തൂക്കിലേറ്റിയതില്‍ 400 പേരും ദരിദ്രരായിരുന്നുവെന്ന്, അപ്പോള്‍ മറ്റു 50 പേരോ എന്ന ചോദ്യത്തിന്
അവര്‍ കൂടുതല്‍ സമ്പന്നരായവരുടെ പ്രതിയോഗികളെന്നായിരുന്നു വെന്നാണ് ചേതനാ മല്ലി പ്രതികരിച്ചത്. കൂടാതെ കോടിക്കണക്കിന് പൗരന്മാര്‍ പട്ടിണി കിടന്നു മരിക്കുകയും അറുപതിനായിരത്തോളം പേര്‍ രാഷ്ട്രത്തിന്റെ മൊത്തം വരുമാനത്തേക്കാള്‍ ആസ്തിയുള്ള കോടീശ്വരന്മാരായി ജീവിക്കുകയും ചെയ്യുന്ന ഇന്ത്യയില്‍ കുറ്റവാളികള്‍ മാത്രം സമത്വം പ്രതീക്ഷിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നാണ് ഭരണകൂടത്തിന്റെ പ്രതിനിധിയായ മജൂംദാര്‍ ചേതനയോട് ചോദിക്കുന്നത്.
ഇതാണ് നീതി വ്യവസ്ഥയുടെ ചിത്രം.
ഇതു തന്നെയാണ് യാക്കൂബ് മേമന്റെ കാര്യത്തിലും പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ നീതി വ്യവസ്ഥയില്‍ പൂര്‍ണ വിശ്വാസമര്‍പ്പിച്ച് അന്വേഷണ സംവിധാനങ്ങളോട് പൂര്‍ണമായും സഹകരിച്ച് പോലീസിന് മുന്നില്‍

കീഴടങ്ങിയതാണ് ഇദ്ധേഹം. ഈ പോലീസ് ഓപ്പറേഷന് നേതൃത്വം നല്‍കിയ മുന്‍ മേധാവിയായ ബി.രാമന്‍ ഈ വധശിക്ഷയെ ശക്തമായി എതിര്‍ക്കുന്ന ഒരാളാണ്. കൂടാതെ ഈ വിഷയത്തെ കുറിച്ച് വിശദമായി പഠിച്ച മാധ്യമ പ്രവര്‍ത്തകന്‍ ഹുസൈന്‍ സൈദി മേമന്‍ തൂക്കിലേറ്റപ്പെടേണ്ടവനല്ലെന്ന് ഉറച്ച് വിശ്വസിക്കുന്നു.
ബ്ലാക്ക് പ്രൈഡെ ഒടു സ്റ്റോറി ഓഫ് ബോബെ ബ്ലാറ്റ്‌സ് എന്ന ഗ്രനഥത്തിന്റെ രചയിതാവാണദ്ധേഹം.
മാത്രമല്ല, ഈ സ്‌ഫോടനത്തിന്റെ മൂലകാരണമായ ബാബരി മസ്ജിദ് ധ്വംസനത്തിലേക്കും തുടര്‍ന്നുണ്ടായ മുംബൈ കലാപത്തിലെയും പ്രതികള്‍ രാജ്യത്തിന്റെ സകല ബഹുമാനവും ഏറ്റുവാങ്ങി കഴിയുമ്പോഴാണ് സ്‌ഫോടനത്തില്‍ നേരിട്ട് പങ്കില്ലാത്ത മേമന്‍ വധിക്കപ്പെടുന്നത്
തന്റെ എല്ലാ തെറ്റും പരസ്യമായി വിളിച്ചു പറഞ്ഞ ഗുജ്‌റാത്ത് കലാപത്തിലെ മുഖ്യ സൂത്രധാരകന്‍ ബാബു ബജ് രംഗി ആറാം തവണയും ജാമ്യം അനുവദിച്ചപ്പോള്‍ തന്നെയാണ് ഒരൊറ്റ മനുഷ്യനും കൊല്ലപ്പെട്ടിട്ടില്ലാത്ത കോഴിക്കോട് സ്‌ഫോടനത്തിന്റെ പേരില്‍ തടിയന്റവിട നസീറിനെ വധശിക്ഷക്ക് വിധേയനായി ജയിലില്‍ കഴിയുന്നത്.
കൂടാതെ ലക്ഷക്കണക്കിന് മുസ്ലിം ചെറുപ്പക്കാരെ വിചാരണ പോലും ലഭിക്കാതെ ജയിലില്‍ കഴിച്ച് കൂട്ടുന്നത്.
ജനാധിപത്യം മുഖ്യധാരാ ഭൂരിപക്ഷത്തിന്റെ ഉപകരണമായി മാറുമ്പോള്‍ അരികുവത്കരിക്കപ്പെട്ടവന്റെ ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് നീതിന്വായ സംവിധാനത്തിലൂടെയാണ്. എന്നാല്‍ അത് അധികാര സംവിധാനങ്ങളുടെ ചട്ടുകങ്ങളായി മാറുന്നത് ഭീകരമായ ഒരു ഭാവിയെയാണ് സമ്മാനിക്കുക. കൂടാതെ രാജ്യത്തിന്റ അവിഭാജ്യ ഘടകമായ മതന്വൂനപക്ഷങ്ങളുടെ അരക്ഷിതാവസ്ഥയും.
തയ്യാറാക്കിയത്.
ശരീഫ്. കെ.ടി പൈങ്കണ്ണൂര്‍.
yakub-feature-1

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter