റബീഉല്‍ അവ്വല്‍ ഒരു ദിനം ഒരു പുസ്തകം-2

റബീഉല്‍ അവ്വല്‍ ഒരു ദിനം ഒരു പുസതകത്തില്‍ ഇന്ന് പരിചയപ്പെടുത്തുന്നത് ജോണ്‍ അഡയര്‍ രചിച്ച ദ ലീഡര്‍ഷിപ്പ് ഓഫ് മുഹമ്മദ് എന്ന ഗ്രന്ഥമാണ്. സാധാരണയുള്ള മുഹമ്മദ് നബി(സ) യുടെ ചരിത്രഗ്രന്ഥങ്ങളില്‍ നിന്ന് വ്യത്യസ്തമായ പ്രവാചകരുടെ നേതൃഗുണങ്ങളെ കൃത്യമായി പഠന വിധേയമാക്കുകയാണ് കൃതിയില്‍. സരളമായ ശൈലിയില്‍ ഗഹനമായ അധ്യായങ്ങളിലൂടെയാണ് പുസ്തകം കടന്നുപോകുന്നത്.

ഷമീര്‍ കെ.എസ് മൊഴിമാറ്റം നടത്തി ഐ.പി.എച്ചിന്റെ ഓപ്പണ്‍ ഡോര്‍ മീഡിയയാണ് ഗ്രന്ഥം മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ലോക പ്രശസ്ത മാനേജ്‌മെന്റ് പരിശീലകരില്‍ ഒരാളാണ് ഗ്രന്ഥകാരനായ ജോണ്‍ അഡയര്‍, നേതൃത്വം നേതൃത്വ വികസനം എന്നീ മേഖലകളിലാണ് ഗ്രന്ഥകാരന്‍  ശ്രദ്ധയൂന്നിയിട്ടുള്ളത്. ഒരു നേതാവിന് വേണ്ട ഗുണഗണങ്ങളെ പ്രവാചക ജീവിതത്തില്‍ നിന്നും അധ്യായങ്ങളിലൂടെ ആ നിലക്ക് അടയാളപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്, നേതാവ് വിവിധ ഘട്ടങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ഉണ്ടാവുന്ന രീതികളെ ആണ് കൃതിയില്‍ പ്രതിപാദിക്കുന്നത്.
അപരിഷ്‌കൃതരായ ജനത്തിനിടയിലേക്ക് പ്രവാചകന്‍ കടന്ന്‌വന്നത്, ചരിത്രകാരന്മാര്‍ ആറാം നൂറ്റാണ്ടെന്നും ഇരുണ്ട യുഗമെന്നും വിശേഷിപ്പിച്ച കാലത്ത് അത്തരമൊരു ജനതയെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് കൊണ്ടുവവന്ന ജനനായകന്‍, സ്ത്രീവിമോചകന്‍, നീതിമാനായ ഭരണാധികരി, അടിമകളോട്, നീതിമാനായ പ്രവാചകന്‍, അവകാശ സംരക്ഷകനായ പ്രവാചകന്‍, തൊഴിലാളികളുടെ വിമോചകന്‍, സഹിഷ്ണുതയുടെ തിരുദൂതര്‍ അങ്ങനെ ഒരുപാട് വിശേഷണങ്ങള്‍ക്കുടമായാണ് പ്രവാചകന്‍(സ). പ്രവാചകന്‍ (സ) ക്ക് ഇതെല്ലാം സാധിച്ച നേതൃഗുണങ്ങളെയാണ് ഗ്രന്ഥകാരന്‍ കടന്നുപോകുന്നു.
നിരവധി ജോലികളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള ഗ്രന്ഥകാരന്‍ അറബ് ലീജിയണ്‍ എന്ന് പൊതുവെ അറിയപ്പെട്ട  ജോര്‍ദാനിയന്‍ ബദവി റെജിമെന്റില്‍ കാര്യസ്ഥനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അപ്പോള്‍ തന്റെ ജീവിതത്തില്‍ കൈവന്ന ചില ബോധ്യങ്ങളും പ്രവാചക ജീവിതത്തിലെ ഉള്‍വായനകളിലൂടെയും ഗ്രന്ഥകാരന്‍ കടന്ന് പോകുന്നുണ്ട്. ജനസേവനത്തിന് വേണ്ട വിനയവും സഹിച്ച കഷ്ടപ്പാടുകളും പ്രവാചക ജീവിതത്തില്‍ എന്നിങ്ങനെയായിരുന്നുവെന്നും   വിശദീകരിക്കുന്നുണ്ട്.. 
വിനയെത്തെ കുറിച്ച് തന്നെയാണ് കൃതിയിലെ ഒരു അധ്യായം,കഷ്ടനഷ്ടങ്ങളെ ഏറ്റെടുക്കുന്ന നായകനെ കുറിച്ചാണ് മറ്റൊരു അധ്യായം,
ആട്ടിടയാനായ പ്രവാചകാനെ കുറിച്ച് വേറെ ഒരു അധ്യായത്തില്‍ പ്രതിപാദിക്കുന്നു.സാര്‍ത്ഥ വാഹക സംഘത്തിന്റെ നേതാവായ നായകനെ കുറിച്ച്  മറ്റൊരു അധ്യായത്തില്‍ വിശദീകരിക്കുന്നുണ്ട്.
പ്രവാചക ജീവിതം ജീവിതത്തില്‍ പകര്‍ത്തിയ സലാഹുദ്ദീന്‍ അയ്യൂബിയെ കുറിച്ച് ഭൂതവും വര്‍ത്തമാനവും എന്ന അവസാന അധ്യായത്തില്‍ വിശദീകരിക്കുന്നുണ്ട്.മരുഭൂനിവാസികളെ കുറിച്ചും ബനൂഅസ്അദ് ഗ്രോത്രത്തെ കുറിച്ചും ആദ്യ അധ്യായങ്ങള്‍ കടന്നുപോകുന്നുണ്ട്.
ഒരു നേതാവ് തന്റെ നേതൃഗുണങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു പുസ്തകത്തെ ഇസ്‌ലാം മതവിശ്വാസിയല്ലാത്ത എന്നാല്‍ പണ്ഡിതും നേതൃപരിശീലന വിദഗദ്‌നുമായ ജോണ്‍ അഡയര്‍ എഴുതിയ ഗ്രന്ഥമാണ് ദ ലീഡര്‍ഷിപ്പ ഓഫ് മുഹമ്മദ്.
നേതാക്കളായുള്ളവര്‍ക്കും ജനസേവകരായുള്ളവര്‍ക്കും നേതൃത്വത്തെ കുറിച്ചും നേതൃ ഗുണങ്ങളെ കുറിച്ച് അന്വേഷിക്കുന്നവര്‍ക്കും വായിക്കാനും ജീവിതത്തില്‍ പകര്‍ത്താനും ഈ പുസ്തകം ഏറെ പ്രയോജനപ്പെടുമെന്നത് തീര്‍ച്ചയാണ്.

- അബ്ദുല്‍ ഹഖ് മുളയങ്കാവ്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter