റബീഉല്‍ അവ്വല്‍ ഒരു ദിനം ഒരു പുസ്തകം-7

റബീഉല്‍ അവ്വല്‍ ഒരു ദിനം ഒരു പുസ്തകത്തില്‍ ഇന്ന് പരിചയപ്പെടുത്തുന്നത് അലിശരീഅത്തി രചിച്ച സ്ത്രീയും പ്രവാചകനും എന്ന കൃതിയാണ്.

എകെ.അബ്ദുല്‍ മജീദ് പരിഭാഷപ്പെടുത്തി അദര്‍ബുക്‌സ് ആണ് കൃതി പ്രസിദ്ധീകരിച്ചിട്ടുള്ളത്. വുമണ്‍ ഇന്‍ ദി  അയ്‌സ് ആന്‍ഡ് ഹാര്‍ട്ട്  ഓഫ് മുഹമ്മദ് എന്ന ഇംഗ്ലീഷ് കൃതിയാണ് വിവര്‍ത്തകന്‍ മൊഴിമാറ്റത്തിന് വേണ്ടി ഉപയോഗിച്ചിട്ടുള്ളത്.

പ്രവാചകനെ കുറിച്ച് നിരവധി ഗ്രന്ഥങ്ങളും കൃതികളുമുണ്ടെങ്കിലും പ്രവാചകന്റെ സ്ത്രീയോടുള്ള സമീപനമെന്തായിരുന്നു എന്ന വിഷയത്തില്‍ മാത്രമൂന്നിയുള്ള ഗ്രന്ഥങ്ങള്‍ വിരളമാണ്. 
പ്രവാചകന്റെ വിവാഹങ്ങളെ കുറിച്ചും മറ്റും നിരന്തരം ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ കൃതിയുടെ വായന തീര്‍ത്തും പ്രസക്തമാണ്. ഇസ്‌ലാമിനകത്ത് നിന്നോ പുറത്ത് നിന്നോ പ്രവചാക ജീവിതത്തെ വിലയിരുത്തുന്നവര്‍ക്ക് പ്രവാചകന്റെ സ്ത്രീസമീപനത്തെ കുറിച്ചും വിവാഹങ്ങളെ കുറിച്ചും പല സംശയങ്ങളും വരാം, ആ സംശയങ്ങള്‍ക്ക് കൃത്യമായ വിശദീകരണത്തിലൂടെയാണ് അലി ശരീഅത്തി കടന്നുപോകുന്നത്.

പ്രവാചകപത്‌നിമാര്‍, പ്രവാചക പുത്രി ഇസ്‌ലാം സ്ത്രീക്ക് നല്‍കുന്ന അവകാശങ്ങള്‍ എന്നിവയിലൂടെ പുസ്തകം കടന്നുപോകുന്നു. അനുവാചകര്‍ക്ക് ആസ്വാദ്യകരമാം രീതിയിലാണ് വിവര്‍ത്തകന്റെ മൊഴിമാറ്റമെന്നത് എടുത്തുപറയേണ്ടതാണ്.54 പേജുള്ള കൃതിക്ക് 65 രൂപയാണ് വില.

-അബ്ദുല്‍ ഹഖ് മുളയങ്കാവ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter