റമദാന്‍ ഡ്രൈവ്- നവൈതു-10
വിശുദ്ധ റമദാനിന്റെ ആദ്യപത്ത് ഇവിടെ പൂര്‍ത്തിയാവുകയായി. നമ്മുടെ പരിശീലന കോഴ്സിന്റെ മൂന്നിലൊന്ന് കഴിയുന്നു എന്നര്‍ത്ഥം. ജീവിതത്തിന്റെ പല മേഖലകളിലും ദൈനംദിന ചിട്ട വട്ടങ്ങളിലും സാരമായ പല മാറ്റങ്ങളും വരുത്തിയാണ് ഈ ദിനങ്ങള്‍ കഴിഞ്ഞുപോവുന്നത്.
ആരാധനാകര്‍മ്മങ്ങളെല്ലാം യഥാവിധി നിര്‍വ്വഹിച്ച്, പടച്ച തമ്പുരാന്‍ പറഞ്ഞു എന്ന ഒറ്റക്കാരണം കൊണ്ട് അനുവദനീയമായവ പോലും മണിക്കൂറുകളോളം ഉപേക്ഷിച്ചാണ് കഴിഞ്ഞ ദിവസങ്ങള്‍ നാം കഴിച്ച് കൂട്ടിയത്. നിയന്ത്രണവിധേയമായ ശരീരവും സ്ഫുടീകൃതമായ മനസ്സുമായി നാം അല്ലാഹുവിലേക്ക് രാവിലും പകലിലും പവ തവണ കൈകളുയര്‍ത്തുകയും ചെയ്തു. പലപ്പോഴും കണ്ണുനീരിന്റെ അകമ്പടിയോടെ തന്നെ. എല്ലാ പ്രാര്‍ത്ഥനകളിലും നാം അവന്റെ കാരുണ്യകടാക്ഷത്തിനായി കേഴുകയായിരുന്നു.
ഈ പത്ത് വിട പറയുമ്പോള്‍, ഏതൊരു ട്രെയ്നിംഗിലുമെന്ന പോലെ, ആദ്യ സെഷന്‍ ഫല പ്രദമായോ എന്ന സ്വയം മൂല്യനിര്‍ണ്ണയമാണ് ഇനി നാം നടത്തേണ്ടത്. ഇത് വരെ നാം ചെയ്തതെല്ലാം നമ്മുടെ ജീവിത ചര്യയായി മാറിയോ. നമ്മുടെ ശരീരവും മനസ്സും ക്രിയാത്മകമായ ആ മാറ്റങ്ങളോട് പൊരുത്തപ്പെടുകയും ഇനി മുതല്‍ അങ്ങനെത്തന്നെ ആവണമെന്ന് മനസ്സറിഞ്ഞ് നാം ആശിക്കുകയും ചെയ്തോ. അതോടൊപ്പം, ദാനധര്‍മ്മങ്ങളിലൂടെയും ജീവ കാരുണ്യപ്രവര്‍ത്തനങ്ങളിലൂടെയും നമ്മുടെ കടാക്ഷങ്ങള്‍ സമസൃഷ്ടികളിലേക്ക് പ്രവഹിപ്പിക്കാന്‍ നമുക്ക് ആയോ.. അതിന്റെ ആത്മ സംതൃപ്തിയും സഹജീവിയുടെ പ്രയാസം അകലുന്നതിലുള്ള നിറഞ്ഞ സന്തോഷവും നമുക്ക് നേരില്‍ കാണാനായോ.. അതിന് ഒരു നല്ല വാക്ക് കൊണ്ടെങ്കിലും കാരണമാകാന്‍ സാധിച്ചതിലുള്ള ആത്മ നിര്‍വൃതി നാം അനുഭവിച്ചറിഞ്ഞുവോ...
മേല്‍ പറഞ്ഞവക്കെല്ലാമുള്ള ഉത്തരം അതെ എന്നാണെങ്കില്‍, ഈ പരിശീലന കളരിയുടെ തുടക്കം ഫലപ്രദമായി എന്ന് നമുക്ക് അനുമാനിക്കാം. അഥവാ, നാം അല്ലാഹുവിന്റെ റഹ്മതിന് അര്‍ഹരായിട്ടുണ്ടെന്ന് നമുക്ക് പ്രത്യാശിക്കാം. ഈ ദിനങ്ങളിലൂടെ നേടിയെടുത്ത മാനസിക ഔന്നത്യം നിലനിര്‍ത്താന്‍ നമുക്ക് ശ്രമിക്കാം.
വിശുദ്ധ റമദാനിന്റെ ആദ്യദശകം വിട പറയുമ്പോള്‍, നമ്മുടെ നവൈതു അതായിരിക്കട്ടെ... സമുന്നതമായ ഈ മാനുഷിക മൂല്യങ്ങളെല്ലാം തുടര്‍ന്നുളള എന്റെ ജീവിതത്തിന്റെ ഭാഗമായി കൂടെയുണ്ടാവുമെന്ന് ഞാന്‍ കരുതി ഉറപ്പിച്ചു എന്ന നവൈതു.. നാഥന്‍ തുണക്കട്ടെ.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment