റമളാൻ ഡ്രൈവ്- നവൈതു 15
ദാനധര്‍മ്മങ്ങള്‍ ഏറെ പുണ്യകരമായാണ് വിശുദ്ധ ഇസ്ലാം കാണുന്നത്. അതില്‍ ഏറെ പ്രധാനമാണ് അന്നദാനം. പട്ടിണിയുടെ ദിവസങ്ങളില്‍, അനാഥര്‍ക്കും അശരണര്‍ക്കും ഭക്ഷണം നല്‍കുന്നതിനെ കുറിച്ച് വിശുദ്ധ ഖുര്‍ആനില്‍ പലയിടങ്ങളില്‍ കാണാനാവും. പാവപ്പെട്ടവന് ഭക്ഷണമെത്തിക്കാന്‍ ശ്രമങ്ങള്‍ നടത്താത്തവരെ മതത്തെ കളവാക്കുന്നവരെന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത് പോലും.
പല തെറ്റുകള്‍ക്കും അപാകതകള്‍ക്കും പ്രായശ്ചിത്തമായി നിര്ണ്ണയിക്കപ്പെട്ടിരിക്കുന് നതും നിശ്ചിത എണ്ണം പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കലാണ്. വാര്‍ദ്ധക്യ സഹജമായ കാരണങ്ങളാല്‍ നോമ്പെടുക്കാന്‍ കഴിയാതെ വരുന്നവര്‍ക്കും നോറ്റ് വീട്ടേണ്ട നോമ്പ് നിശ്ചിത സമയത്തിനകം നോല്‍ക്കാതെ പിന്തിക്കുന്നവര്ക്കുമെല്ലാം പ്രായശ്ചിത്തം അന്നദാനം തന്നെ. ചുരുക്കത്തില്‍ അന്നദാനം മഹാദാനം എന്ന് തന്നെ പറയാം.
വിശുദ്ധ റമദാനില്‍, ഇഫ്താറിനായി ക്ഷണിക്കുന്നതിലൂടെയും ഭക്ഷ്യകിറ്റുകളുടെ വിതരണത്തിലൂടെയുമെല്ലാം ഈ മഹാദാനമാണ് നാം നടത്തുന്നത്. ഇതരമാസങ്ങളില്നിന്ന് വ്യത്യസ്തമായി, ഈ വിശുദ്ധ മാസത്തില്‍ സാധിക്കുന്നവരെല്ലാം അതിന് പ്രത്യേക ഉല്‍സാഹം കാണിക്കുന്നതും നാം കാണുന്നതാണ്. അത് കൊണ്ട് തന്നെ, വിശുദ്ധ റമദാനില്‍ ഭക്ഷണം ലഭിക്കാത്തവരുടെ എണ്ണം, നമ്മുടെ നാടുകളിലൊക്കെ, ഇല്ലെന്ന് തന്നെ പറയാം.
ഈ സാമൂഹിക മര്യാദ റമദാനിനപ്പുറത്തേക്ക് കൂടി പകര്‍ത്താനായാലോ. ഭക്ഷണം ലഭിക്കാതെ പട്ടിണി കിടക്കുന്നവരായി നമ്മുടെ നാട്ടിലും പരിസരത്തും ആരുമുണ്ടാവരുതെന്ന് ഓരോരുത്തരും കരുതിയാലോ. അത് തീര്‍ത്തും വളരെ ലളിതമായി തന്നെ സാധ്യമാകാവുന്നതേയുള്ളൂ. സാധ്യമാണെന്ന് റമദാനില്‍ നാം തന്നെ തെളിയിച്ചതാണല്ലോ.
അഥവാ, തനിക്കുള്ളത് ആവശ്യക്കാരുമായി പങ്ക് വെച്ച്, എല്ലാവരുടെയും പട്ടിണിയകറ്റുന്ന നല്ല നാളെകളെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് റമദാന് എന്നര്‍ത്ഥം. അതിനുള്ള പരിശീലനം കൂടി വിശുദ്ധ മാസം സമൂഹത്തിന് നല്‍കുന്നുണ്ട്.
അത് കൊണ്ട് തന്നെ, ഈ റമദാനിലെ മറ്റൊരു നവൈതു അന്നദാനത്തിന്റേതായിരിക്കട്ടെ. തനിക്കും കുടുംബത്തിനും ആവശ്യമായ ഭക്ഷ്യവസ്തുക്കളുണ്ടെന്ന് ഉറപ്പ് വരുത്തുന്നതോടൊപ്പം, തന്റെ അയല്‍ക്കാര്‍ക്കും അതുണ്ടെന്ന്, ഇനിയുള്ള നാളുകളില്‍ ഞാന്‍ ഉറപ്പ് വരുത്തുമെന്ന ഒരു കരുത്ത്... ഒരു നാട്ടിലെ എല്ലാവരും അത്തരം ഒരു നവൈതു ചെയ്താല്‍, പട്ടിണിയില്ലാത്ത നാളുകള്‍ സാക്ഷാല്‍ക്കരിക്കപ്പെടും, ഇന്‍ ശാ അല്ലാഹ്. നാഥന് തുണക്കട്ടെ.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment