നന്ദി പറയാനായി ഒരു സംഘം
- അബ്ദുല്‍ ജലീല്‍ഹുദവി ബാലയില്‍
- Apr 19, 2021 - 11:11
- Updated: Jun 7, 2021 - 11:59
ഉമർ ബ്നു അബ്ദിൽ അസീസ് (റ) വിന്‍റെ അടുക്കൽ ഒരു സംഘം ആളുകൾ വന്നു. അവരിൽ പെട്ട ഒരു യുവാവ് സംസാരിക്കാൻ മുതിർന്നു.
ഉമർ: “മുതിർന്നവർ, മുതിർന്നവർ”
ചെറുപ്പക്കാരൻ: “അമീറുൽ മുഅ്മിനീൻ, പ്രായം കൂടുതലുള്ളവർക്കാണ് അധികാരമെങ്കിൽ മുസ്‍ലിംകളിൽ അങ്ങയെക്കാൾ പ്രായം ചെന്നവരുണ്ടല്ലോ.”
ഉമർ: “പറയൂ.”
ചെറുപ്പക്കാരൻ: “ഞങ്ങൾ എന്തെങ്കിലും ആഗ്രഹിച്ചു വന്നവരോ ഭയപ്പെട്ടു വന്നവരോ അല്ല. ആഗ്രഹങ്ങളെല്ലാം അങ്ങയുടെ ഔദാര്യം മൂലം ലഭിച്ചിരിക്കുന്നു. അങ്ങയുടെ നീതി കാരണം ഞങ്ങൾക്ക് ഭയവുമില്ല.”
Also Read:ഈമാൻ മോഷ്ടിക്കപ്പെട്ടില്ലല്ലോ
ഉമർ: “പിന്നെ ആരാണ് നിങ്ങൾ?”
ചെറുപ്പക്കാരൻ: “ഞങ്ങൾ അങ്ങേയ്ക്ക് നന്ദി പറയാൻ വന്നവരാണ്.”
എന്നിട്ട് ആ ചെറുപ്പക്കാരൻ ഒരു കവിത ചൊല്ലി.
ومن الرزية أن شكري صامت * عما فعلت وأن برك ناطق
أرى الصنيعة منك ثم أسرها * إني إذن ليد الكريم سارق
നിങ്ങളുടെ നന്മകൾ സംസാരിക്കുമ്പോൾ എന്‍റെ നന്ദി മൌനിയാകുന്നത് കുറ്റകരമാണ്.
നിങ്ങളുടെ സൽഗുണങ്ങൾ കണ്ടിട്ട് അത് മറച്ചു വെക്കുന്നുവെങ്കിൽ ഉദാരന്‍റെ കൈയിൽ നിന്ന് മോഷ്ടിക്കുന്നവനാകുമല്ലോ തീർച്ച.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment