സൂറത്തുന്നിസാഅ് - Page 79 (Ayath 12-14) പുരുഷന് ഇരട്ടി അവകാശമോ?

അനന്തരാവകാശം-2 (കലാല)

 

ആയത്ത് -12

 

നേരത്തെ പറഞ്ഞല്ലോ, മരിച്ച ആളോട് അവകാശിയുടെ സാമീപ്യം ഒന്നുകില്‍ നേര്‍ക്കുനേരേ- അതായത് രക്തബന്ധം, അല്ലെങ്കില്‍ മറ്റൊരാള്‍ മുഖേന - അതായത് വിവാഹബന്ധം മൂലം. വിവാഹ ബന്ധം മുഖേനയുള്ള വിഭാഗത്തെക്കുറിച്ചാണിവിടെ പറഞ്ഞത്.

 

മാതാപിതാക്കളുടെയും മക്കളുടെയും അവകാശവിഹിതം വിവരിച്ച ശേഷം ഭാര്യാ ഭര്‍ത്താക്കളുടെയും മറ്റും അവകാശങ്ങള്‍ വിവരിക്കുകയാണ്.

 

  وَلَكُمْ نِصْفُ مَا تَرَكَ أَزْوَاجُكُمْ إِنْ لَمْ يَكُنْ لَهُنَّ وَلَدٌ ۚ

നിങ്ങളുടെ ഭാര്യമാര് വിട്ടേച്ചുപോകുന്ന സ്വത്തില് – അവര്ക്ക് സന്താനങ്ങളില്ലെങ്കില്- പകുതി നിങ്ങള്ക്കാണ്.

 

فَإِنْ كَانَ لَهُنَّ وَلَدٌ فَلَكُمُ الرُّبُعُ مِمَّا تَرَكْنَ ۚ

ഇനി, അവര്‍ക്ക് സന്താനമുണ്ടായിരുന്നാല്‍, അവര്‍ വിട്ടേച്ച് പോയതില്‍ നിന്നും നാലിലൊന്ന് നിങ്ങള്‍ക്കുണ്ടായിരിക്കും.

 

സ്ത്രീ മരിക്കുമ്പോള്‍ അവള്‍ക്ക് മക്കളില്ലെങ്കില്‍ അവളുടെ ഭര്‍ത്താവിന് പകുതിയും, മക്കളുണ്ടെങ്കില്‍ നാലിലൊന്നുമായിരിക്കും അവകാശം.

 

مِنْ بَعْدِ وَصِيَّةٍ يُوصِينَ بِهَا أَوْ دَيْنٍ ۚ

അവരുടെ കടങ്ങളും വസ്വിയ്യത്തുകളും വീട്ടിയ ശേഷമാണിത്.

 

وَلَهُنَّ الرُّبُعُ مِمَّا تَرَكْتُمْ إِنْ لَمْ يَكُنْ لَكُمْ ولَدٌ ۚ

നിങ്ങള്ക്ക് സന്താനമില്ലെങ്കില് നിങ്ങള് വിട്ടുപോകുന്ന ധനത്തിന്റെ നാലിലൊന്നാണ് ഭാര്യമാര്ക്കുണ്ടാകുക.

 

فَإِنْ كَانَ لَكُمْ وَلَدٌ فَلَهُنَّ الثُّمُنُ مِمَّا تَرَكْتُمْ ۚ

സന്താനമുണ്ടെങ്കില് എട്ടിലൊന്നും –

 

പുരുഷന്‍ മരണപ്പെടുമ്പോള്‍ അവനു മക്കളില്ലെങ്കില്‍ ഭാര്യക്ക് നാലിലൊന്നും, മക്കളുണ്ടെങ്കില്‍ എട്ടിലൊന്നും – ഭര്‍ത്താവിന്‍റെ പകുതി – അവകാശമായിരിക്കും. ഒരാള്‍ക്ക് ഒന്നിലധികം ഭാര്യമാരുണ്ടെങ്കിലും ഇതില്‍ മാറ്റമില്ല. ആ ഓഹരി അവര്‍ക്കിടയില്‍ സമമായി ഭാഗിക്കേണ്ടതാണ്.

 

മുമ്പ് പറഞ്ഞതുപോലെ, മക്കള്‍ ഒന്നോ അധികമോ, ആണോ പെണ്ണോ എന്ന വ്യത്യാസം ഇവിടെയും പരിഗണിക്കപ്പെടുകയില്ല. മരണപ്പെട്ട ആള്‍ക്ക് മക്കളുണ്ടോ ഇല്ലേ എന്ന് മാത്രമേ നോക്കേണ്ടതുള്ളൂ. ആ മക്കള്‍ വേറൊരു വിവാഹത്തില്‍ ജനിച്ചവരായാലും ശരി.

 

സ്വന്തം മക്കളില്ലാത്തപ്പോള്‍ ആണ്‍മക്കളുടെ മക്കളുണ്ടായിരുന്നാലും ഇങ്ങനെ. മകനെപ്പോലെയാണ് മകന്റെ മകന്‍, മകളെപ്പോലെയാണ് മകന്റെ മകള്‍.

 

مِنْ بَعْدِ وَصِيَّةٍ تُوصُونَ بِهَا أَوْ دَيْنٍ ۗ

നിങ്ങളുടെ വസ്വിയത്തും കടവും കഴിച്ച ശേഷം.

(നിങ്ങള്‍ ചെയ്യുന്ന വസ്വിയ്യത്തിന്‍റെയോ, അല്ലെങ്കില്‍ കടത്തിന്‍റെയോ ശേഷമാണ്(ഇത്)

 

ആദ്യമായി മയ്യിത്തിന്റെ കടം വീട്ടുകയും പിന്നീട് വസ്വിയ്യത്ത് നിറവേറ്റുകയും ചെയ്തശേഷമാണ് മേല്‍പ്രകാരം ഭാഗിച്ചെടുക്കേണ്ടത്.

 

وَإِنْ كَانَ رَجُلٌ يُورَثُ كَلَالَةً أَوِ امْرَأَةٌ (تورث كلالة)،  وَلَهُ أَخٌ أَوْ أُخْتٌ (اي من أم) فَلِكُلِّ وَاحِدٍ مِنْهُمَا السُّدُسُ ۚ

 

ഒരു പുരുഷന്‍, അല്ലെങ്കില്‍ ഒരു സ്ത്രീ 'കലാലത്താ'യി [പിതാവും മക്കളുമില്ലാതെ] അനന്തരമെടുക്കപ്പെടുകയും, അയാള്‍ക്ക് ഒരു സഹോദരനോ, സഹോദരിയോ ഉണ്ടായിരിക്കുകയും ചെയ്താല്‍, അപ്പോള്‍ - അവര്‍ രണ്ടില്‍ ഓരോരുത്തര്‍ക്കും ആറിലൊന്നുമുണ്ടാ യിരിക്കും.

 

فَإِنْ كَانُوا أَكْثَرَ مِنْ ذَٰلِكَ فَهُمْ شُرَكَاءُ فِي الثُّلُثِ ۚ

അവര് കൂടുതലാളുണ്ടെങ്കില് മൂന്നിലൊന്നില് തുല്യാവകാശികളാകുന്നതാണ്.

 

ഇനി, അവര്‍ [സഹോദരങ്ങള്‍] അതിനെക്കാള്‍ അധികമായിരുന്നെങ്കില്‍, അപ്പോഴവര്‍ മൂന്നിലൊന്നില്‍ പങ്കുകാരായിരിക്കും,

 

അവര്‍ ഒന്നില്‍ അധികം ആളുകളുണ്ടെങ്കില്‍ ധനത്തിന്റെ മൂന്നില്‍ ഒരംശത്തില്‍ അവര്‍ സമമായി പങ്കുകാരായിരിക്കുന്നതാണ്.

 

مِنْ بَعْدِ وَصِيَّةٍ يُوصَىٰ بِهَا أَوْ دَيْنٍ غَيْرَ مُضَارٍّ ۚ

 

അന്യോന്യം ഉപദ്രവമുണ്ടാക്കപ്പെടാത്തവിധം ചെയ്യപ്പെടുന്ന വസ്വിയ്യത്തിന്‍റെയോ, അല്ലെങ്കില്‍ കടത്തിന്‍റെയോ ശേഷമത്രെ, (ഇതും).

 

وَصِيَّةً مِنَ اللَّهِ ۗ وَاللَّهُ عَلِيمٌ حَلِيمٌ﴿١٢﴾

അല്ലാഹുവിങ്കല് നിന്നുള്ള കല്പനയാണിതെല്ലാം. ഏറ്റം അറിയുന്നവനും സഹനശീലനുമത്രേ.

 

(അതെ)അല്ലാഹുവിങ്കല്‍ നിന്നുള്ള വസ്വിയ്യത്ത് (തന്നെ)! അല്ലാഹുവാകട്ടെ, സര്‍വ്വജ്ഞനാണ്, സഹനശീലനാണ്.

തുടങ്ങിയതെങ്ങനെയാ,

 { يُوصِيكُمْ اللَّه } ثُمَّ خَتَمَ ذَلِكَ بِقَوْلِهِ : { وَصِيَّة مِنْ اللَّه } أَخْبَرَ أَنَّ جَمِيع ذَلِكَ وَصِيَّة مِنْهُ بِهِ عِبَاده

 

പരേതന്റെ നിരുപദ്രവകരമായ വസ്വിയ്യത്തോ കടമോ ഉണ്ടെങ്കില്, അതു കഴിച്ചാണിത് (പരമവധി മൂന്നിലൊന്നു മാത്രം വസ്വിയ്യത്ത് ചെയ്തത്. മറ്റുള്ള അവകാശികള്ക്ക് നിയമാനുസൃതം വിഹിതം ലഭിക്കുന്നത് തടയാനായി വസ്വിയ്യത്ത് ചെയ്യാനോ കടപ്പത്രങ്ങള് വ്യാജമായെഴുതി വെക്കാനോ പാടില്ല.).

 

 

ഒരാള്‍ മരണപ്പെടുമ്പോള്‍ അയാളുടെ പിതാവോ മക്കളോ ജീവിച്ചിരിപ്പില്ലെങ്കില്‍ അയാളെപ്പറ്റി – كَلاَلَةً (കലാലത്ത്) എന്ന് പറയപ്പെടുന്നു. മക്കളോ ബാപ്പയോ ഇല്ലല്ലോ, അപ്പോ, അവരല്ലാത്ത അകന്ന കുടുംബക്കാര് അനന്തരമെടുക്കുന്ന അവസ്ഥ.

കലാല എന്നാല്‍ പിതാവും സന്താനവും ഇല്ലാത്ത ആള് - അബൂബക്ര്‍, ഉമര്‍, അലി, ഇബ്‌നുഅബ്ബാസ്(റ) തുടങ്ങി സലഫും ഖലഫുമായ അനേകം മഹാന്മാര്‍. നാലു മദ്ഹബിന്റെ ഇമാമുകളും ഈ അഭിപ്രായക്കാരണ്. ഇത് ഇജ്മാഅ് ആണെന്നുതന്നെ അനേകം ഇമാമുകള്‍ പറഞ്ഞിട്ടുണ്ട് (ഇബ്‌നുകസീര്‍).

 

الكلالة: مشتقة من الإكليل، وهو الذي يحيط بالرأس من جوانبه، والمراد هنا من يرثه من حواشيه لا أصوله ولا فروعه، كما روى الشعبي عن أبي بكر الصديق أنه سئل عن الكلالة فقال: أقول فيها برأيي فإن يكن صواباً فمن اللّه، وإن يكن خطأ فمني ومن الشيطان، واللّه ورسوله بريئان منه: الكلالة من لا ولد له ولا والد. فلما ولي عمر قال: إني لأستحي أن أخالف أبا بكر في رأي رآه، كذا رواه ابن جرير وغيره، وهو قول الأئمة الأربعة وجمهور السلف والخلف وقد حكى الإجماع عليه غير واحد. 

 

മയ്യിത്തിന്റെ സഹോദര-സഹോദരിമാര്‍ക്ക് അയാളുമായുള്ള ബന്ധം മാതാപിതാക്കള്‍ മുഖേനയാണല്ലോ. എന്നാല്‍ മയ്യിത്ത് ആണാവട്ടെ പെണ്ണാവട്ടെ അയാള്‍ 'കലാല'യാവുകയും (മരിച്ച പുരുഷനോ സ്ത്രീക്കോ അവകാശികളായി പിതാവോ സന്താനമോ ഇല്ലാത്ത അവസ്ഥ), അയാള്‍ക്ക് ഉമ്മവഴിക്ക് മാത്രമുള്ള ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരിക്കുകയും ചെയ്താല്‍ ആ സഹോദരന്ന് അല്ലെങ്കില്‍ സഹോദരിക്ക് ആറില്‍ ഒരു ഓഹരിയുടെ അവകാശമുണ്ടായിരിക്കും.

 

(മാതാവൊത്തത് മാത്രം ഇവിടെ പറഞ്ഞു, മറ്റുള്ളവരുടെ കാര്യം ഇതേ സൂറയുടെ അവസാന ആയത്തിലുണ്ട്, 176 ല്‍).  

 

അതായത്, കലാല യുടെ സഹോദര സഹോദരിമാര്‍ എന്ന് പറഞ്ഞത് മാതാവ് മാത്രം ഒത്ത സഹോദരീ സഹോദരന്‍മാരാണ്. മാതാവും പിതാവും ഒത്തതോ പിതാവ് മാത്രം ഒത്തതോ ആയ സഹോദര സഹോദരിമാരുടെ അവകാശം സംബന്ധിച്ച വിവരണം 176-ാം വാക്യത്തില്‍ കാണാം.

ഇത്തരം സഹോദരസഹോദരികളുടെ അവകാശം പെണ്‍മക്കളുടെ അവകാശം പോലെത്തന്നെയാണെന്ന് അവിടെ വ്യക്തമാ ക്കപ്പെട്ടിരിക്കുന്നു.

 

مِنْ بَعْدِ وَصِيَّةٍ يُوصَىٰ بِهَا أَوْ دَيْنٍ غَيْرَ مُضَارٍّ ۚ

കഴിഞ്ഞ വചനത്തില്‍ പറഞ്ഞ ഒരു ഉപാധി ഇവിടെ വീണ്ടും ആവര്ത്തിച്ചിരിക്കുന്നു – മരണപ്പെട്ടവന്‍ വല്ല വസ്വിയ്യത്തും ചെയ്തിട്ടുണ്ടെങ്കില്‍ അതും, അവന് കടമുണ്ടെങ്കില്‍ അതും കഴിച്ചശേഷമേ സ്വത്ത് ഭാഗിക്കുവാന്‍ പാടുള്ളൂവെന്ന ആ ഉപാധി – ഈ ആയത്തില്‍ ഓരോ വിധിയോടൊപ്പവും ആവര്‍ത്തിച്ച് അല്ലാഹു മൂന്ന് പ്രാവശ്യം ഓര്‍മപ്പെടുത്തിയിരിക്കുന്നു.

മനുഷ്യരുടെ സമ്പത്തിനോടുള്ള മോഹം കാരണം പലപ്പോഴും അക്കാര്യം ഗൗനിക്കപ്പെ ടാതിരിക്കുവാന്‍ ഇടയുള്ളതു കൊണ്ടായിരിക്കും അല്ലാഹു അത് വീണ്ടും വീണ്ടും ഉണര്‍ത്തുന്നതെന്ന്. എന്നിട്ടുപോലും ജനങ്ങള്‍ അത് വേത്ര ഗൗനിക്കാറില്ലെന്നുള്ളതാണ് അനുഭവം.

ഓരോ സത്യവിശ്വാസിയായ അവകാശിയും ഗൗരവ പൂര്‍വ്വം മനസ്സിരുത്തേണ്ടുന്ന ഒരു വിഷയമാണിത്.

അവസാനം പരസ്പരം ഉപദ്രവമുണ്ടാക്കാത്ത (غَيْرَ مُضَآرٍّ) എന്ന് കൂടിപറഞ്ഞിരിക്കുന്നതും ശ്രദ്ധിക്കുക. വസ്വിയ്യത്തിന്‍റെ കാര്യത്തിലോ കടത്തിന്‍റെ കാര്യത്തിലോ ആരും ആരോടും ഉപദ്രവം ചെയ്‌വാന്‍ ഇടവരരുതെന്ന് അര്ഥം.

ഇക്കാര്യം എല്ലായിടത്തും ബാധകമാണെങ്കിലും ഇവിടെ പ്രത്യേകം എടുത്തു പറയുവാന്‍ കാരണമുണ്ട്. മരണപ്പെട്ടവന്‍റെ അടുത്ത കുടുംബങ്ങള്‍ ഇല്ലാത്തപ്പോഴാണ് ‘കലാലത്തു’ണ്ടാകുന്നത്.

അവകാശികളില്‍ അടുത്ത ബന്ധമുള്ളവര്‍ ഇല്ലെന്ന് വരുമ്പോള്‍, അകന്ന അവകാശികള്‍ക്ക് തങ്ങളുടെ സ്വത്ത് ലഭിക്കുന്നത് തടയുവാന്‍വേണ്ടി വല്ല വസ്വിയ്യത്തും ചെയ്തുകൊണ്ടോ, അല്ലെങ്കില്‍ വല്ല ക്രയവിക്രയങ്ങളും വഴി സ്വത്തിന്‍മേല്‍ കടം വരുത്തിവെച്ചോ അവര്‍ക്ക് ഉപദ്രവം ചെയ്യുന്ന സ്വത്തുടമകള്‍ ഉണ്ടാകാം.

അതുപോലെ, നേരെ മറുവശവും സംഭവിക്കാം. എങ്ങനെ... മരണപ്പെട്ട ആളുമായി അടുത്ത ബന്ധമില്ലാത്ത അകന്ന അവകാശികള്‍, തങ്ങള്‍ക്ക് വീണുകിട്ടുന്ന ആ സ്വത്തില്‍ നിന്ന് കടം, വസ്വിയ്യത്ത് പോലെയുള്ള നികത്തപ്പെടേണ്ട ബാധ്യതകള്‍ അവഗണിക്കലും സ്വാഭാവികമാണ്.

ഇതെല്ലാം നിത്യവും അനുഭവത്തില്‍ കാണുന്ന കാര്യങ്ങളാണല്ലോ. ഒരാളുടെ വസ്വിയ്യത്ത് പാലിക്കുന്നതിലും, കടം കൊടുത്ത് തീര്‍ക്കു ന്നതിലും അയാളുടെ പിതാക്കള്‍ക്കും മക്കള്‍ക്കും ഉണ്ടാകുന്നത്ര ഉല്‍സാഹം അകന്ന ബന്ധുക്കള്‍ക്കുണ്ടാകൂലല്ലോ.

ഇതെല്ലാം കണക്കിലെടുത്തുകൊണ്ടായിരിക്കും നമ്മുടെയൊക്കെ മനസ്സ് ഏറ്റവും അറിയുന്നവനായ അല്ലാഹു ഇങ്ങിനെ ഒരു ഉപാധികൂടി ഇവിടെ പ്രസ്താവിച്ചതും, വസ്വിയ്യത്തിന്‍റെയും കടത്തിന്‍റെയും കാര്യം ആവര്‍ത്തിച്ചു പറഞ്ഞതും. الّله اعلم

അതുവരെ നന്നായി ജീവിച്ചിട്ട് അവസാനകാലത്ത് ഇങ്ങനെ തിരിമറി നടത്തുന്നത് നരകത്തിലേക്കുള്ള വഴിയാണെന്നാണ്.

റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി അബൂഹുറയ്‌റഃ (رَضِيَ اللهُ عَنْهُ) ഉദ്ധരിക്കുന്നു: ‘ഒരു പുരുഷന്‍, അല്ലെങ്കില്‍ സ്ത്രീ അറുപതുകൊല്ലം അല്ലാഹുവിനെ അനുസരിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. പിന്നീട് മരണം ആസന്നമാകുന്നു. അപ്പോള്‍ അവന്‍ വസ്വിയ്യത്തില്‍ ഉപദ്രവമുണ്ടാക്കുന്നു. അങ്ങനെ, അവര്‍ക്ക് നരകം സ്ഥാപിതമായിത്തീരുന്നു.’ തുടര്‍ന്നുകൊണ്ട് അബൂഹുറയ്‌റഃ (رَضِيَ اللهُ عَنْهُ) مِن بَعْدِ وَصِيَّةٍ എന്ന് തുടങ്ങിയ ഈ വാക്യങ്ങള്‍ ഓതുകയും ചെയ്തു. (ദാ; തി; ജ)

അടുത്ത അവകാശികള്‍ ഇല്ലാത്തവരോ, ഉണ്ടെങ്കില്‍തന്നെ വ്യക്തിപരമായ വല്ല കാരണത്താലും അവര്‍ക്ക് തങ്ങളുടെ സ്വത്ത് ലഭിക്കുന്നത് ഇഷ്ടപ്പെടാത്തവരോ ആയ ആളുകള്‍ മേല്‍ പ്രസ്താവിച്ച കാര്യങ്ങള്‍ വളരെ ശ്രദ്ധിക്കേണ്ടതാകുന്നു. അവകാശികളെ തടയുകയോ, നഷ്ടപ്പെടുത്തുകയോ ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ അവര്‍ നടത്തുന്ന ദാനധര്‍മങ്ങള്‍, വസ്വിയ്യത്തുകള്‍, വക്വ്ഫുകള്‍, കൈമാറ്റങ്ങള്‍ ഇവയൊന്നും തന്നെ അല്ലാഹു സ്വീകരിക്കൂലാ...

പുറമെ – അല്ലെങ്കില്‍ നിയമപരമായി– അവ സല്‍ക്കര്‍മങ്ങളായി കരുതപ്പെട്ടാലും അല്ലാഹുവിങ്കല്‍ അതൊക്കെ ദുഷ്‌കര്‍മങ്ങളായിരിക്കുമെന്ന് അവര്‍ ഓര്‍ക്കേണ്ടതാണ്.

കഴിഞ്ഞ വച നത്തിന്‍റെയും, ഈ വചനത്തിന്‍റെയും അവസാന ഭാഗം ഒന്ന് ശാന്തമായി മനസ്സിരുത്തിയാല്‍തന്നെ ഇത് മനസ്സിലാക്കാം. വസ്വിയ്യത്ത് ചെയ്യുന്നതിലും, അത് നടപ്പില്‍ വരുത്തുന്നതിലും അക്രമം പ്രവര്‍ത്തിക്കുന്നതിനെയും, അതേപോലെത്തന്നെ അനന്തരാവകാശം ലഭിക്കുന്നവര്‍ക്ക് അതിന് പുറമെ വസ്വിയ്യത്തുകൂടി ചെയ്യുന്നതിനെയും വിരോധിച്ചുകൊണ്ടുള്ള പല ഹദീഥുകളും കാണാവുന്നതാണ്. ചിലതൊക്കെ സൂറത്തുല്‍ ബക്വറഃയില്‍ കഴിഞ്ഞു പോയിട്ടുമുണ്ട്.

وَصِيَّةً مِنَ اللَّهِ ۗ وَاللَّهُ عَلِيمٌ حَلِيمٌ﴿١٢﴾

മേല്‍കണ്ട നിയമങ്ങളും, ഉപദേശനിര്‍ദ്ദേശങ്ങളുമെല്ലാം നല്‍കിയശേഷം പിന്നെയും അല്ലാഹു പറയുന്നു: ഇതെല്ലാം അല്ലാഹുവിങ്കല്‍ നിന്നുള്ള വസ്വിയ്യത്താണ് (وَصِيَّة مًّن اَلَّله) അല്ലാഹു എല്ലാം അറിയുന്നവനാണ്, അവന്‍ വളരെ സഹനശീലനാണ് (وَالَّله عَلِيمُ حَلِيمُ) എന്നൊക്കെ.

ഈ വാക്യങ്ങളില്‍ അടങ്ങിയ ഗൗരവം, അര്‍ഥ വിശാലത ഇതൊക്കെ സംബന്ധിച്ച് ബുദ്ധിയുള്ള സത്യവിശ്വാസവുമുള്ള എല്ലാവര്‍ക്കും ഏറെക്കുറെ മനസ്സിലാകും. അല്ലാഹുവിന്‍റെ നിയമാതിര്‍ത്തികളെ സത്യവിശ്വാസികള്‍ ലംഘിക്കാതിരിക്കുവാന്‍ വേണ്ടിയാണിതെല്ലാം.

لهذا قال ابن عباس عن النبي صلى اللّه عليه وسلم قال: (الإضرار في الوصية من الكبائر) ""رواه ابن أبي حاتم عن ابن عباس""

 

وهذا يحدث في الحياة ونراه، فبعض من الناس أعطاهم الله البنات ولم يعطيهم الله ولدا ذكرا يعصّبهم، فيقول الواحد من هؤلاء لنفسه: إن الأعمام ستدخل، وأبناء الأعمام سيدخلون في

ميراثي، فيريد أن يوزع التركة على بناته فقط، فيكتب دينا على نفسه للبنات.

ونقول لهذا الإنسان: لا تجحف، أنت نظرت إلى أن هؤلاء يرثون منك، ولكن يجب أن تنظر إلى الطرف المقابل، وهو أنك إذا مت ولم تترك لبناتك شيئا وهن لا عصبة لهن، فمن المسئول عنهن؟ إنهم الأعمام، فالغرم هنا مقابل الغنم.. ولماذا تطلب البنات الأعمام أمام القضاء ليأخذن النفقة منهم في حالة وفاة الأب دون أن يترك له ثروة. فكيف تمنع عن إخوتك ما قرره الله لهم؟

അടുത്ത ആയത്ത് – 13, 14

 

മേല്‍ കാണിച്ച അനന്തരാവകാശ വിഹിതങ്ങളെല്ലാം സര്‍വജ്ഞനായ അല്ലാഹു നിശ്ചയിച്ചതാണെന്നും അതനുസരിക്കുന്നവര്‍ക്ക് ശാശ്വതമായ സ്വര്‍ഗമുണ്ടെന്നും വല്ല കുയുക്തിയും പ്രയോഗിച്ച് നിയമങ്ങള്‍ മറികടക്കുന്നവര്‍ക്ക് ഭയങ്കരമായ നരകശിക്ഷയുണ്ടെന്നുമാണിനി പറയുന്നത്.

 

കൂടാതെ, അല്ലാഹുവിന്‍റെ വച നങ്ങള്‍ക്കും, നിയമങ്ങള്‍ക്കും റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി – അവിടുത്തെ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും – നല്‍കിക്കാണിച്ചുതന്ന വ്യാഖ്യാനങ്ങള്‍ സ്വീകരിക്കല്‍ നിര്‍ബന്ധമാ ണെന്നും ഇത് മുഖേന അല്ലാഹു അറിയിക്കുന്നു.

അല്ലാഹുവിന്‍റെ നിയമങ്ങള്‍ ലംഘിക്കുന്നത് അവയെ നിന്ദിക്കലാണല്ലോ. അതുകൊണ്ട് അതിന് നിന്ദ്യകരമായ ശിക്ഷയുണ്ടെന്ന് പ്രത്യേകം താക്കീത് ചെയ്യുന്നു.

 

അല്ലാഹു നിശ്ചയിച്ച സ്വത്തവകാശ ക്രമം ശരിക്ക് പാലിക്കാത്തവരെ പൊതുവിലും, അതില്‍ തിരുത്തല്‍വാദവുമായി രംഗത്തിറങ്ങുന്നവരെ പ്രത്യേകിച്ചും ബാധിക്കുന്ന കനത്ത താക്കീതാണിത്.

 

 تِلْكَ حُدُودُ اللَّهِ ۚ وَمَنْ يُطِعِ اللَّهَ وَرَسُولَهُ يُدْخِلْهُ جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا ۚ وَذَٰلِكَ الْفَوْزُ الْعَظِيمُ﴿١٣﴾

അല്ലാഹുവിന്റെ നിയമപരിധികളാണിതെല്ലാം. അവനെയും റസൂലിനെയും ആര് അനുസരിക്കുന്നുവോ, താഴ്ഭാഗത്തുകൂടി അരുവികളൊഴുകുന്ന സ്വര്ഗങ്ങളില് അവനെ പ്രവേശിപ്പിക്കും. അതിലവര് ശാശ്വതവാസികളായിരിക്കും. മഹാവിജയം തിന്നെയാണ്.

 

وَمَنْ يَعْصِ اللَّهَ وَرَسُولَهُ وَيَتَعَدَّ حُدُودَهُ يُدْخِلْهُ نَارًا خَالِدًا فِيهَا وَلَهُ عَذَابٌ مُهِينٌ﴿١٤﴾

അല്ലാഹുവിനെയും ദൂതരെയും ആര് ധിക്കരുക്കുകയും പരിധികള് മറികടക്കുകയും ചെയ്യുന്നുവോ അവനെ നരകാഗ്നിയില് കടത്തുന്നതാണ്. എന്നെന്നും അതില് കഴിഞ്ഞുകൂടും. വളരെ ഹീനമായ ശിക്ഷയാണതിലുണ്ടാവുക.

 

അനന്തരാവകാശനിയമങ്ങള്‍ പറഞ്ഞതിന്റെ തൊട്ടുപിന്നില്‍ ഇത്തരമൊരു പരാമര്‍ശം വന്നത് പ്രത്യേകം ശ്രദ്ധേയമാണ് - അതായത്, ഇസ്‌ലാം സാമ്പത്തികകാര്യങ്ങളിലും ദായക്രമങ്ങിലുമൊക്കെ കൈകടത്തുന്നത് എന്തിനാണ് എന്നു ചിന്തിക്കുന്ന ഉല്‍പതിഷ്ണു (?)ക്കളുണ്ടായേക്കാം.

 

നിര്‍ണയിക്കപ്പെട്ടുകഴിഞ്ഞ ഓഹരികളില്‍ അപാകത ഉണ്ടെന്ന് പറയുന്ന ചിലര്. ഈ ചിന്താഗതികള്‍ ദീനിന്റെ സമഗ്രസ്വഭാവത്തെപ്പറ്റി അറിയാത്തതുകൊണ്ടാ.

 

അങ്ങനെ പലരും ചിന്തിക്കാമെന്നതുകൊണ്ട്, ഈ നിയമങ്ങളൊക്കെ അല്ലാഹുവും റസൂലും നിശ്ചയിച്ച പരിധികളാണെന്നും സാമ്പത്തിക കാര്യങ്ങളാണെന്ന് കരുതി സ്വന്തം ഇച്ഛക്കനുസരിച്ചു പ്രവര്‍ത്തിച്ചുകൂടെന്നും ഈ നിയമങ്ങളുടെ പ്രയോഗവല്‍ക്കരണത്തിലാണ് ശാശ്വതവിജയമെന്നുമൊക്കെ പറഞ്ഞുതരികയാണ്.

 

സ്ത്രീകളുടെ ഇരട്ടി പുരുഷന് നല്കുന്നു എന്ന് മുറവിളി കൂട്ടുന്നവര്‍ അന്ധമായി എതിര്ക്കുന്നവരുമുണ്ട് കൂട്ടത്തില്. യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കാതെ കാര്യങ്ങള്‍ ഏറ്റുപിടിക്കുന്നവരുമുണ്ട്.


വിശുദ്ധ ഖുര്‍ആന്‍ അവതരണ സമയത്ത് സ്ത്രീകള്‍ക്ക് ഒരു സ്വത്തും നല്കിയിരുന്നില്ല. അവിടെയാണ് സ്ത്രീകളെ പരിഗണിക്കുന്നതും അവകാശം നിശ്ചയിക്കുന്നതും. 

സ്ത്രീകള്‍ക്ക് അനന്തരസ്വത്ത് നല്‍കുവാന്‍ നേരത്തെ തന്നെ ആഹ്വാനം ചെയ്ത ഏക ഗ്രന്ഥമാണ് ഖുര്‍ആന്‍. പരിഷ്‌കൃതമെന്നു വിശേഷിപ്പിക്കപ്പെടുന്ന പല രാജ്യങ്ങളും ഇരുപതാം നൂറ്റാണ്ടില്‍ മാത്രമാണ് സ്ത്രീക്ക് അനന്തര സ്വത്തില്‍ അവകാശം നല്‍കിയത്. ഖുര്‍ആനാകട്ടെ ഏഴാം നൂറ്റാണ്ടില്‍തന്നെ അസന്നിഗ്ധമായി പ്രഖ്യാപിച്ചു.”മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ പുരുഷന്മാര്‍ക്ക് ഓഹരിയുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ സ്ത്രീകള്‍ക്കും അവകാശമുണ്ട്” (4:7).

 

കഴിഞ്ഞ ക്ലാസില് നമ്മള് പറഞ്ഞതുപോലെ, മക്കളുടെയോ കുടുംബത്തിന്റെയോ സാമ്പത്തികമായ ബാധ്യതകള്‍ ഒന്നും തന്നെ സ്ത്രീകള്‍ക്ക് ചുമത്തിയിട്ടില്ല പിതാവിന്റെയും സഹോദരന്‍മാരുടെയും സംരക്ഷണത്തില്‍ വളര്‍ന്ന അവള്‍ പിന്നീട് ഭര്‍ത്താവിന്റെയും മക്കളുടെയും സംരക്ഷണത്തിലെത്തുന്നു.

 

കുടുംബമാകുന്ന യൂണിറ്റ് രൂപം കൊള്ളുന്ന വിവാഹവേളയില്‍ പുരുഷന്‍ സ്ത്രീക്ക് മഹ്ര്‍ നല്കുകയാണ് ചെയ്യുന്നത്. സ്ത്രീക്ക് എത്രയും സമ്പാദിക്കാം. അവള്‍ എത്ര സമ്പന്നയാണെങ്കിലും അവള്‍ക്ക് സാമ്പത്തിക ബാധ്യത ഏല്പിക്കപ്പെട്ടിട്ടില്ല. സ്ത്രീയുടെ സ്വത്തില്‍ നിന്ന് അവളുടെ അനുമതിയില്ലാതെ ഒന്നും എടുക്കാന്‍ ആര്‍ക്കും അനുവാദമില്ല. എന്നാല്‍ പുരുഷന്റെ സ്വത്തില്‍ നിന്നും ന്യായമായ വിഹിതം അവര്‍ക്ക് അനുഭവിക്കാന്‍ ഇസ്‌ലാം സ്വാതന്ത്ര്യം നല്കുന്നു.

 

മഹ്ര്‍ ചോദിച്ചുവാങ്ങാനുള്ള അവകാശമാണ് ഇസ്‌ലാം അവര്‍ക്ക് നല്കിയത്. മുഴുവന്‍ സാമ്പത്തിക ബാധ്യതയും പുരുഷനില്‍ നിക്ഷിപ്തമായിരിക്കെ സ്ത്രീയുടെ ഇരട്ടി പുരുഷന് നല്കുന്നതില്‍ എവിടെയാണ് അന്യായം.

 

സ്ത്രീക്ക് ലഭിക്കുന്ന അനന്തരസ്വത്ത് അവളുടേത് മാത്രമാണ്. മറ്റാര്‍ക്കും അതില്‍ യാതൊരു പങ്കുമില്ല. പുരുഷന് ലഭിക്കുന്നതോ?അവന്‍ വിവാഹമൂല്യം നല്‍കണം, സ്ത്രീയുടെ സംരക്ഷണം ഏറ്റെടുക്കണം, അവള്‍ക്കും കുട്ടികള്‍ക്കുമുള്ള ചെലവുകള്‍ വഹിക്കണം. എല്ലാം പുരുഷന്റെ ഉത്തരവാദിത്തം. അപ്പോള്‍ സ്ത്രീയെയാണോ പുരുഷനെയാണോ ഖുര്‍ആന്‍ കൂടുതല്‍ പരിഗണിച്ചിരിക്കുന്നത്?

 

ഇങ്ങനെ നോക്കുമ്പോള് പുരുഷന് ലഭിക്കുന്ന ഇരട്ടിയുടെ ഗുണഭോക്താക്കള്‍ സ്ത്രീകള്‍ തന്നെയല്ലേ.

നീതി പൂര്‍വകമായും ന്യായമായും ഉള്ള ഇസ്‌ലാമികാധ്യാപനങ്ങള്‍ പഠിക്കാതെ വെറെുതെ എതിര്ക്കരുത്.

 

 

എന്തൊരു ഗൌരവമുള്ള ആയത്താ ല്ലേ.. അനന്തരാവകാശ നിയമത്തില് മാത്രം ബാധകമലല്ലോ ഇത്.... എല്ലാ കാര്യത്തിലും...

 

ഇതൊക്കെ എത്ര വട്ടം നിരന്തരം ഓതിയ, ഖതം തീര്ത്ത നമ്മളൊക്കത്തന്നെയല്ലേ ഇങ്ങനെ ചെയ്യുന്നതും.

----------------------------------------------------------

 ക്രോഡീകരണം: സി എം സലീം ഹുദവി  മുണ്ടേക്കരാട് 

കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter