Thursday, 3 December 2020

ഇബ്രാഹിം നബിയും രാമനും ഒരാളോ? സമാനതകൾ ഗവേഷകന്റെ കണ്ടെത്തലുകളിൽ വായിക്കാം

അബ്ദുൽ റാശിദ് അഗ് വാൻ

31 July, 2020

+ -
image

സെമിറ്റിക് കുടുംബത്തിന്റെ പ്രധാന മുഖമായ ഇബ്രാഹിം നബിയെ കുറിച്ച് സ്ഥിരപ്പെട്ട വിശ്വാസങ്ങളിൽ നിന്ന് വ്യത്യസ്തമായ നിരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ് 'കോമൺ പ്രൊഫറ്റ് ഓഫ് ജ്യൂസ്, ക്രിസ്ത്യൻസ്, മുസ്‌ലിംസ്, ഹിന്ദൂസ് എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ ഭാരത ജുൻജുവാല. 2018 ൽ പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥത്തിൽ ഇബ്രാഹിം നബി ഇന്ത്യയിലേയിലേക്കയക്കപെട്ട പ്രവാചകനാണെന്ന് വ്യക്തമാക്കുന്ന ഗ്രന്ഥകാരൻ ഹിന്ദു ഐതിഹ്യത്തിലെ വിഷ്ണുവിന്റെ അവതാരകനായ രാമനും ഇബ്റാഹീം നബിയും ഒരേ ചരിത്ര പുരുഷനാണെന്നും വിശദീകരിക്കുന്നു. എന്നാൽ പ്രസിദ്ധമായ അയോധ്യ ഉത്തർപ്രദേശിൽ ആയിരുന്നില്ലെന്നും മറിച്ച് പഞ്ചാബിലെ പാട്യാല ജില്ലയിലായിരുന്നുവെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. യഥാർത്ഥത്തിൽ മുസ്‌ലിംകളുടെ കടന്നുവരവിന് മുമ്പുള്ള ജനങ്ങളുടെ വിശ്വാസത്തെ ഊന്നിപ്പറയുക മാത്രമാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. കൊഷാല എന്ന പ്രദേശം ഇന്നത്തെ പഞ്ചാബിലായിരുന്നുവെന്നും അവിടെ താമസമാക്കിയവർ യോദ്ധായ് എന്നാണ് വിളിക്കപ്പെട്ടിരുന്നതെന്നും ഗ്രന്ഥത്തിലുണ്ട്. 423 പേജുകളുള്ള ഈ ഗ്രന്ഥത്തിന്റെ 111 മുതൽ 178 വരെയുള്ള ഭാഗങ്ങളിലാണ് ഇതേക്കുറിച്ച് പരാമർശമുള്ളത്. മനുഷ്യകുലത്തിന്റെ ചരിത്രം രാജസ്ഥാനിലെ അജ്മീർ ജില്ലയിലുള്ള പർവ്വത പ്രദേശമായ പുഷ്കറിലായിരുന്നുവെന്നും അവിടെ നിന്ന് ജനങ്ങൾ വടക്കൻ ഭാഗങ്ങളിലേക്ക് നീങ്ങുകയും അങ്ങനെയാണ് ഹിന്ദു നദി തട സംസ്കാരം രൂപം കൊണ്ടതെന്നും പറയുന്നുണ്ട്. ആദം, നൂഹ്, ഇബ്രാഹിം മൂസ എന്നിവർ യഥാക്രമം മനു സ്വയംഭൂ , മനു വൈവാഹസ് വത, രാമൻ, കൃഷ്ണൻ എന്നിവരാണെന്നും പുസ്തകത്തിൽ പറയുന്നു.

ബൈബിളിൽ പരാമർശിക്കപ്പെട്ട  ഉർഫ എന്ന സ്ഥലമാണ് വടക്കൻ രാജസ്ഥാനിലെ അനുപ്ഗഢ്. ഇവിടെയാണ് ആസർ/ദശരഥ ന്റെ മകനായി അബ്രഹാം/രാമൻ ജനിച്ചത്. അവിടെനിന്ന് പിന്നീട് അയോധ്യയിലേക്ക് കുടുംബം നീങ്ങുകയായിരുന്നു. പഞ്ചാബിലെ ഗഗ്ഗാറ നദിയാണ് സരയൂ നദി. ഗുജറാത്തിലെ ദോലാവിറയാണ് രാമായണത്തിൽ പറയുന്ന ലങ്ക. എന്നിങ്ങനെ പോകുന്നു മറ്റു നിരീക്ഷണങ്ങൾ. ബൈബിളിൽ പരാമർശിക്കപ്പെട്ട സിറിയൻ-ലബനാൻ അതിർത്തിയിൽ നടന്നെന്ന് വിശ്വസിക്കപ്പെടുന്ന കദേശ് യുദ്ധം യഥാർത്ഥത്തിൽ ലങ്ക യുദ്ധമാണെന്നും റാന്ന് ഓഫ് കച്ചിലാണ് ഈ യുദ്ധം നടന്നതെന്നും പുസ്തകം പറയുന്നു. ചാമുണ്ട മാതാ ക്ഷേത്രം, രാമ ജരോഖ, ഭദർ മാതാ എന്നീ മൂന്ന് ക്ഷേത്രങ്ങൾ നിലനിൽക്കുന്ന പുഷ്കർ എന്ന പ്രദേശത്താണ് ഇബ്രാഹിം നബി തന്റെ മകൻ ഇസ്മാഈലിനെ ബലിയറുക്കാനായി തെരഞ്ഞെടുത്തതെന്നുമുള്ള കണ്ടെത്തലാണ് പുസ്തകത്തിലെ പ്രധാന ആകർഷണം. ബക്ക എന്നത് മക്കയിൽ നിന്ന് വ്യത്യസ്തമായ മറ്റൊരു പ്രദേശമാണെന്നും അത് പുഷ്കറാണെന്നും പുസ്തകം മുന്നോട്ട് വെക്കുന്നു.

രാമന്റെയും ഇബ്രാഹിം നബിയുടെയും ഇടയിലുള്ള നിരവധി സാധ്യതകളാണ് ഗ്രന്ഥകാരൻ എടുത്തുദ്ധരിക്കുന്നത്, 1. പേരുകളുടെ സാമ്യത, അബ്രഹാം എന്ന പേരിന്റെ അബ് എന്നത് ബൈബിൾ പ്രകാരം പിതാവ് എന്ന അർത്ഥമാണ് ഉള്ളത്. 2) സമാന കാലഘട്ടം, രണ്ടുപേരും ബിസി 2100 -2200 കാലഘട്ടത്തിൽ ഉള്ളവരാണ് 3) സഹോദരന്മാരുടെയും ഭാര്യമാരുടെയും എണ്ണം സമാനമാണെന്നതും രാമന് സീത അടക്കം നാലു ഭാര്യമാർ ഉണ്ടെന്നതും. 4)രാമന്റെ ഭാര്യയായ സീതയെ തട്ടിക്കൊണ്ടു പോകുന്നതും ഇബ്രാഹിം നബിയുടെ ഭാര്യയായ സാറയെ നഷ്ടപ്പെടുന്നതും അവരെ രക്ഷപ്പെടുത്തുന്നതുമെല്ലാം 5) രണ്ടാളുടെയും കഥകളിൽ സഹോദരനെ നഷ്ടപ്പെടുന്നു 6) മക്കളിൽ നിന്നും ഭാര്യയിൽ നിന്നും വേറിട്ടു നിൽക്കുന്നതും 7) രണ്ടു പേരും തങ്ങളുടെ ജീവിതത്തിൽ പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുന്നതായി പറയുന്നുണ്ട്. ജേക്കബിന്റെയും കുഷിന്റെയും യാത്രകൾ തമ്മിലുള്ള സമാനതകളും.