ഔറംഗസീബിന്റെ ലോകം
'ആലംഗീര്‍' വിശ്വവിജയി എന്ന അര്‍ത്ഥമുള്ള അബൂമുസഫര് മുഹമ്മദ് ഔറംഗസേബ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഭരണാധികാരിയാണ്. അറബികളുടെ സല്‍ത്വനത്ത് ഖലീഫമാരുടെ കാലത്ത് പ്രശോഭിതമായതു പോലെയാണ് മുഗള്‍ ഭരണത്തില്‍ ഔറഗസീബിന്റെയും കാലം. കുട്ടിക്കാലത്തു തന്നെ പ്രജാസ്നേഹം, സ്വഭാവമഹിമ, വിശ്വസ്തത, ധീരത എന്നിവയിലെല്ലാം അദ്ദേഹം അദ്വിതീയനായിരുന്നു. അദ്ദേഹത്തിന്റെ 14ാം വയസ്സില്‍ നടന്ന ധീരതയുടെ ഉദാഹരണം ഇങ്ങനെ വിവരിക്കുന്നു: ''ഒരിക്കല്‍ തന്റെ മാതാപിതാക്കളായ ഷാജഹാനും മുംതാസും കോട്ടയുടെ മുകളില്‍നിന്ന് ആനപ്പോര് ആസ്വദിക്കുകയായിരുന്നു. താഴെ മൈതാനത്ത് ജനങ്ങളോടൊപ്പം ഔറംഗസീബ് കുതിരയുടെ മുകളില്‍നിന്ന് ഇത് കാണുകയായിരുന്നു. ആനപ്പോര് തുടങ്ങി അല്പസമയത്തിനകം കുതിരയുടെ കാല് സാവധാനം നീങ്ങിനീങ്ങി ആനയുടെ അടുത്തെത്തി.
ഔറംഗസീബ് ഇതറിഞ്ഞിരുന്നില്ല. താന്‍ ധൈര്യമവലംബിച്ച് കൈയില്‍ ഉണ്ടായിരുന്ന കുന്തമെടുത്ത് ആനയെ കുത്തി പരുക്കേല്‍പ്പിച്ചു. ആന രൗദ്ര ഭാവത്തോടെ വീണ്ടും നേരിട്ടപ്പോള്‍ പട്ടാളക്കാര്‍ ആനയെ മെരുക്കി പിന്തിരിപ്പിച്ചു. ഷാജഹാനും സഹധര്‍മിണിയും പരിഭ്രാന്തരായി ഈ രംഗം കാണുകയായിരുന്നു. ഔറംഗസീബ് അടുത്തെത്തിയപ്പോള്‍ അവനെ കെട്ടിപ്പിടിച്ച് ഉമ്മ വച്ച് അവനെ ഉപദേശിച്ചു. സ്നേഹത്തോടെ ഉമ്മയോട് പറഞ്ഞുവത്രെ: ''പിന്തിരിഞ്ഞു പോവാനല്ല അല്ലാഹു എന്നെ സൃഷ്ടിച്ചത്.'' 1618 നവംബര്‍ 28ന് ഔറംഗസീബ് ജനിച്ചു. ഷാജഹാന് നാലു സന്താനങ്ങളാണ് ഉണ്ടായിരുന്നത്. ദാരാഷുക്കോവ്, ശുജാ, ഔറംഗസീബ്, മുറാദ് എന്നിവരായിരുന്നു അവര്‍. ഔറംഗസീബിന് 20 വയസ്സായപ്പോള്‍ തന്നെ സുപ്രധാനമായ വകുപ്പുകള്‍ ഷാജഹാന് മകനെ ഏല്‍പ്പിച്ചിരുന്നു. അവയെല്ലാം വളരെ ഭംഗിയായി കൃത്യനിര്‍വഹണം നടത്തി. നിരവധികാലം ഡക്കാന്‍ പ്രവിശ്യയുടെ സുബോദാറായി സേവനമനുഷ്ഠിച്ചപ്പോള്‍ പരിസരപ്രദേശമായ ഗോല്കണ്ടയെയും ബീജാപൂരിലെ ഭരണകേന്ദ്രങ്ങളെയും മുഗള്‍ സല്ത്വനത്തിനോട് ചേര്‍ത്തി.
ഡക്കാനെ വളരെ മനോഹരമായ പ്രദേശമാക്കി മാറ്റി. ഔറംഗസീബിന്റെ പ്രശസ്തി കാട്ടുതീ പോലെ മുഗള്‍ സാമ്രാജ്യം മുഴുവനും പടര്‍ന്നിരുന്നു. ലളിതമായ ജീവിതവും ക്രാന്തദൃഷ്ടിയും കര്‍മകുശലതയും സദാ പ്രകടിപ്പിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. സ്വന്തമായി അദ്ദേഹം എഴുതിയ ഖുര്‍ആന്റെ പ്രതികള്‍ ഇന്നും ഡല്‍ഹി ലൈബ്രറിയില്‍ കാണാം. സ്വയം തൊപ്പി തുന്നി ധരിക്കുമായിരുന്നു. അദ്ദേഹം മരണപ്പെടുമ്പോള്‍ ഉറ്റവരോട് രണ്ടു വസ്വിയ്യത്ത് ചെയ്തിരുന്നു. ''തൊപ്പി തുന്നി കിട്ടിയ നാലരഉറുപ്പിക തന്റെ കൈയിലുണ്ടെന്നും അതു കൊണ്ട് മയ്യിത്ത് പരിപാലനം നടത്തണം, ഖുര്‍ആന്‍ പകര്‍ത്തിയെഴുതി സമ്പാദിച്ച 800 ഉറുപ്പിക പാവങ്ങള്‍ക്ക് വിതരണം ചെയ്യുക എന്നായിരുന്നു അവ. മാതൃകാ ജീവിതം ലളിതമായ രീതിയിലായിരുന്നു ഔറംഗസീബിന്റെ ജീവിതം. വെള്ളിയാഴ്ച ഖുതുബക്കും നിസ്കാരത്തിനും ഔറംഗസീബ് തന്നെയായിരുന്നു നേതൃത്വം കൊടുത്തത്. ആഢംബരപൂര്‍ണമായ അരമന അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. മൃഗത്തോലിലാണ് ചക്രവര്‍ത്തി ഉറങ്ങിയത്. സ്വര്‍ണം, വെള്ളി പാത്രങ്ങള്‍ വിലക്കി. പണ്ഡിതന്മാര്ക്കും വലിയ ശൈഖുമാര്‍ക്കും ആദരവ് നല്കി.
കര്‍മശാസ്ത്ര വിശാരദരുടെ സഹായത്തോടെ ഹനഫീ നിയമങ്ങള്‍ ക്രോഡീകരിച്ചു. പ്രസ്തുത ഗ്രന്ഥം 'ഫതാവാ ആലംഗീരി' എന്ന പേരില്‍ അറിയപ്പെടുന്നു. വിശുദ്ധ റമളാനില്‍ കൂടുതല്‍ ദാനം ചെയ്തിരുന്നു. പാവപ്പെട്ടവര്‍ക്കു വേണ്ടി പ്രത്യേക അഗതിമന്ദിരങ്ങളും സ്ഥാപനങ്ങളും പണിതു. അധികാരം ഒരിക്കലും വലിയ സ്ഥാനമെന്ന് കരുതിയില്ല അദ്ദേഹം. വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്തു. വലിയ ശിക്ഷകള്‍ക്കു പകരം ഉപദേശിച്ച് പലരെയും തെറ്റ് തിരുത്തി നില്‍കി. ഉത്തരവാദിത്ത ബോധത്തെ കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് അവബോധം പകര്ന്നുനില്കിയിരുന്നു. 1657 സെപ്തംബര്‍ ആറിന് ഷാജഹാന് വളരെ ഗുരുതര രോഗത്തിലായി. രോഗമുക്തിയില്‍ പ്രതീക്ഷ നഷ്ടപ്പെട്ട അദ്ദേഹം തന്റെ മകനായ ദാരയെ പിന്‍ഗാമിയാക്കി. എന്നാല്‍ ദാരക്ക് ഭരണനൈപുണ്യമോ യോഗ്യതയോ ഉണ്ടായിരുന്നില്ല. ഔറംഗസീബാവട്ടെ, തന്റെ മതിപ്പുളവാക്കുന്ന നിരവധി സംഭവങ്ങളാല്‍ ജനങ്ങള്‍ക്കിടയില്‍ വ്യക്തമായി അറിയപ്പെട്ടവരായിരുന്നു. തെറ്റായി മനസ്സിലാക്കിയ പല കൂലിയെഴുത്തുകാരും ഔാറംഗസീബ് ഭരണം പിടിച്ചെടുത്തതാണെന്നു പ്രചരിപ്പിക്കുന്നത് ശരിയല്ല. അദ്ദേഹത്തിന്റെ മത ചട്ടക്കൂട്ടിലെ ജീവിതചര്യകളാണ് വിമര്‍ശകര്‍ക്ക് ദഹിക്കാതിരുന്നത്.
അതിനാലാണ് വളരെ മോശമായി ഈ കിരീടധാണരത്തെ കുറിച്ച് വികൃതമാക്കി എഴുതിയത്. 1658 ജുലൈ 22ന് 40ാം വയസ്സിലായിരുന്നു കിരീടധാരണം. നാല് പതിനാറ്റാണ്ടിലധികം മുഗള്‍ ഭരണ സാരഥ്യം അദ്ദേഹം ഏറ്റെടുത്തു. നിരവധി കലാപ കാലുഷ്യത്തിന്റെ ദുര്‍ഭൂതങ്ങളെ പക്വതയോടെ നേരിട്ടു. അഫ്ഘാന്‍ ഹിന്ദുകുഷിന് സമീപത്തുള്ള ഉസ്ബെക്കുകളെ തോല്‍പ്പിച്ച് മുഗള്‍ സാമ്രാജ്യത്തോടൊപ്പം ചേര്‍ത്തു. 1663ല്‍ വടക്കുകിഴക്കുള്ള അഹോമുകളെ പരാജയപ്പെടുത്തി. വടക്കുപടിഞ്ഞാറുള്ള (ഇന്നത്തെ അഫ്ഘാന്‍) പഷ്തൂണ കളുമായി ഏറ്റുമുട്ടി. രാജ്യത്തിന്റെ സമാധാനാന്തരീക്ഷം മുന്നില്‍ കണ്ട് നിരവധി വിഭാഗങ്ങളോട് ഏറ്റുമുട്ടേണ്ടിവന്നു. ഭരണത്തെ വെല്ലുവിളിക്കുന്നവരെയും അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നവരെയും മുഗള്‍ സാമ്രാജ്യത്തിലേക്ക് ചേര്‍ക്കലായിരുന്നു ലക്ഷ്യം. ഭരണ പരിഷ്കാരങ്ങള്‍ ഏതാണ്ട് മുഗള്‍ സാമ്രാജ്യത്തിന്റെ സീമ ഇന്ത്യയെ മുഴുവനും ഉള്‍ക്കൊണ്ടിരുന്നു. നിരവധി പരിഷ്കരണങ്ങള്‍ ഭരണതലത്തില്‍ കൊണ്ടുവന്നു. ഔറംഗസീബ് ശരിയായ സുന്നിയും മതകാര്യങ്ങളില്‍ കണിശത പാലിക്കുന്ന ഭക്തനുമായിരുന്നു.
മുഗള്‍ ഭരണാധികാരികളില്‍ ഏറ്റവും വിദ്യാസമ്പന്നന്‍ ഔറംഗസീബായിരുന്നു. ചെറുപ്പത്തില്‍തന്നെ വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കിയ അദ്ദേഹത്തിന് ഹദീസ്, ഫിഖ്ഹ്, തഫ്സീര്‍ തുടങ്ങി മറ്റു ഇസ്ലാമിക വിഷയങ്ങളില്‍ വലിയ പാണ്ഡിത്യമുണ്ടായിരുന്നു. അദ്ദേഹത്തെ എറെ സ്വാധീനിച്ച മാസ്റ്റര്‍ പീസ് ഗ്രന്ഥം ഇസ്ലാമിക വൈജ്ഞാനിക ലോകത്തെ മുന്‍നിരയിലുള്ള ഇഹ്യാ ഉലൂമുദ്ദീനായിരുന്നു. സദാ അദ്ദേഹം അത് വായിച്ചിരുന്നുവത്രെ. പല ഭാഷകളിലായി നിരവധി ഗദ്യങ്ങളും കത്തുകളും ഇന്നും അദ്ദേഹത്തിന്റെതായി സൂക്ഷിച്ചുവച്ചിരിക്കുന്നു. ജനോപകാരത്തിനുള്ള നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവന്നു. ആഢംബരത്തെ ഒരു നിലക്കും അംഗീകരിച്ചില്ല. യമുനയുടെ തീരത്ത് (മറുകരയില്‍) താജ് മഹലിനെ പോലെ മറ്റൊരു ശവകുടീരം കൂടി നിര്‍മിക്കാന്‍ ഷാജഹാന് ആഗ്രഹിച്ചിരുന്നു. ഇതിന്റെ നിര്‍മാണവേളയിലായിരുന്നു പിതാവ് രോഗശയ്യയിലായത്. ഔറംഗസീബ് പൊതുധനം നിഷ്ഫല കാര്യങ്ങള്‍ക്ക് ചെലവഴിക്കുന്നത് തടയാന്‍ വേണ്ടി ഉത്തരവ് പുറപ്പെടുവിച്ചു. മൂല്യമേറിയ മാര്‍ബിളുകള്‍ പറിച്ചെടുത്ത് നാണയങ്ങള്‍ അടിക്കാനും റോഡുകള്‍ നിര്‍മിക്കാനും കല്പ്പിച്ചു.
വ്യാപകമായുള്ള അധാര്‍മിക പ്രവര്‍ത്തനത്തിന് ഹേതുവാകുന്ന മദ്യപാനം, ചൂതാട്ടം, മറ്റു ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവ നിര്‍ത്തലാക്കി. സമൂഹത്തില്‍ സദാചാര സാമൂഹിക നിയമങ്ങളുടെ പരിപാലനാര്‍ത്ഥം ഉദ്യോഗസ്ഥന്മാരെ നിയമിച്ചു. പുരാണകാലം മുതല്‍ രാജകുടുംബങ്ങള്‍ക്ക് നിയമങ്ങളോ നിയന്ത്രണങ്ങളോ ഉണ്ടായിരുന്നില്ല. അതിനാല്‍, കോടതികളൊക്കെ സാധാരണ ജനങ്ങള്‍ക്കായിരുന്നു. ഔറംഗസീബാകട്ടെ പുതിയ ഒരു കോടതി കൊണ്ടുവന്നു. തനിക്കെതിരേ പരാതിയുള്ളവര്‍ പോലും കോടതിയെ സമീപിക്കട്ടെയെന്ന് രാജ്യത്ത് വിളംബരം ചെയ്തു. കോടതിക്ക് സ്വതന്ത്രമായി ഇടപെടാനുള്ള മാന്യമായ അവകാശങ്ങളും നല്കി. നീതിപീഠത്തിനു മുമ്പില്‍ പാവപ്പെട്ടവനും പണക്കാരനും പാമരനും പണ്ഡിതനും മറ്റെല്ലാവരും തുല്യമായിരുന്നു. പരാതി സ്വീകരിക്കാന്‍ വേണ്ടി എല്ലാ ബുധനാഴ്ചയും രാവിലെ എട്ടു മുതല്‍ ഒരു മണിവരെ ദിവാന് ഖ്വാസ്യെന്ന അരമനയിലെ പ്രത്യേക കോടതിയിലായിരുന്നു. രാജ്യത്തുടനീളം വിദ്യാഭ്യാസ സമുച്ചയങ്ങളും പള്ളിക്കൂടവും പണിതു. എല്ലാ മതവിഭാഗത്തിലുള്ള യോഗ്യതയുള്ള പണ്ഡിതരെയും അതില്‍ ഉള്‍പ്പെടുത്തി. രാജ്യത്തുടനീളം പള്ളികള്‍ പണിതു. ഏറ്റവും പ്രശസ്തമായ ലാഹോറിലെ ഷാഹീ മസ്ജിദാണ് ഇന്നും ലാഹോറില്‍ മുഗള്‍ വാസ്തുകലയുടെ സൗന്ദര്യം വിളിച്ചോതുന്നത്.
ഹൈന്ദവരുടെ ക്ഷേത്രം പണിയാനും ജീര്‍ണോദ്ധാരണം നടത്താനും അദ്ദേഹം സഹായം നല്‍കിയിരുന്നു. അക്കാലത്ത് ഇന്ത്യയിലുണ്ടായ ഇറ്റാലിയന്‍ സഞ്ചാരി നിക്കോളേ മനോളിയും സഞ്ചാരിയായ അലക്സാണ്ടര്‍ ഹാമില്‍ട്ടനും ഔറംഗസീബിന്റെ മതസഹിഷ്ണുതയെ കുറിച്ചും നീതിന്യായ വ്യവസ്ഥയെക്കുറിച്ചും മനോഹരമായി എഴുതിയിട്ടുണ്ട്. ഇംഗ്ലീഷ് സൈന്യാധിപനായിരുന്ന റോബോര്‍ട്ട് ഓം തന്റെ ളൃമഴാലി േീള ങൗഴമഹ ലാുശൃല എന്ന ഗ്രന്ഥത്തില്‍ ഔറംഗസീബിന്റെ മരണത്തോടെ മുഗള്‍ സാമ്രാജ്യത്തിന്റെ ശക്തി ക്ഷയിച്ചെന്നും നിരവധി കഴിവുള്ള പുകള്‍പ്പെറ്റ ഭരണാധികാരിയാണ് അദ്ദേഹമെന്നും എഴുതിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ പ്രജകളോട് അവിവേകമായി പെരുമാറുന്നത് തടയാന്‍ രാജ്യത്തിന്റെ വിവിധ ഭാഗത്ത് ചാരന്മാരെ ഏര്‍പ്പെടുത്തിയിരുന്നു. അദ്ദേഹം ചക്രവര്‍ത്തിയായതിനുശേഷം 82ഓളം നികുതികള്‍ നിര്‍ത്തലാക്കി. കരിഞ്ചന്തക്കും പൂഴ്ത്തിവയ്പ്പിനും വിലക്കേര്‍പ്പെടുത്തി. ഇസ്ലാമിക നിയമത്തിനനുസൃതമായി ജിസ്യകള് പുനഃസംവിധാനിച്ചു. സ്ത്രീകളെയും കുട്ടികളെയും പുരോഹിതന്മാരെയും ഇതില്നിന്നൊഴിവാക്കി. വെറും മത നികുതിയായിരുന്നില്ല ജിസ്യ, സംരക്ഷണ നികുതിയായിരുന്നു. അക്കാലത്ത് പട്ടാളത്തില്‍ ചേരല്‍ നിര്‍ബന്ധമായിരുന്നു. അതിനു വിസമ്മതിക്കുന്നവരായിരുന്നു ജിസ്യ നല്‍കേണ്ടത്.
ഖേദകരമെന്നു പറയട്ടെ, പല മുസ്ലിം വിരോധികളും വളരെ വക്രീകരിച്ചു കൊണ്ടാണ് ഔറംഗസീബ് നടപ്പിലാക്കിയ നികുതി സമ്പ്രദായത്തെ കുറിച്ച് എഴുതിയത്. ആരോപണങ്ങള്‍ ഔറംഗസീബിന്റെ മത വീക്ഷണങ്ങള്‍, ഉത്തരവുകള്‍ വളരെ വികലമാക്കിയാണ് പല ചരിത്രകാരന്മാരും രേഖപ്പെടുത്തിയത്. അദ്ദേഹം കൂട്ടത്തോടെ ഹൈന്ദവ ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടെന്നും ഒട്ടനവധി ക്ഷേത്രങ്ങള്‍ തകര്‍ത്തെന്നും ചിലര്‍ എഴുതിയിട്ടുണ്ട്. മുഗള്‍ സാമ്രാജ്യത്തോട് വിഘടന വാദവുമായി വന്ന അഹോമുകള്‍, മറാത്തികള്‍, ജാട്ടുകാര്ധിക്കുകള്, രജപുത്രര്‍ തുടങ്ങിയവരെ നേരിട്ടത് രാജ്യസുരക്ഷയ്ക്ക് വേണ്ടിയായിരുന്നു. സമാധാനം സ്ഥാപിക്കാന്‍ അരാജകത്വം സൃഷ്ടിക്കുന്നവരെ നേരിടേണ്ടിവന്നിട്ടുണ്ട്. അത് ന്യായവുമാണ്. കെല്വറോയെന്ന പ്രശസ്ത ചരിത്രകാരന്റെ കണക്കനുസരിച്ച് ഷാജഹാന്റെ കാലത്ത് 437 മുസ്ലിംകളും 227 ഹിന്ദുക്കളുമാണ് ഉദ്യോഗസ്ഥരായിരുന്നത്. ഔറഗംസീബിന്റെ കാലത്ത് 453 മുസ്ലിംകളും 110 ഹൈന്ദവരുമായിരുന്നു ഉദ്യോഗസ്ഥരായുള്ളത്. ഈ കണക്കുകള്‍ അനുസരിച്ച് അക്ബറിന്റെ കാലത്ത് ആകെ ഉണ്ടായിരുന്ന 247 മന്സ്വബ്ദാര്മാരില് 3.6 ഹിന്ദുക്കളേ ഉണ്ടായിരുന്നു.
അതാകട്ടെ ആകെയുള്ളതിന്റെ 13 ശതമാനം മാത്രമാണ്. ഔറംഗസീബിന്റെ കാലത്തുള്ള 539 മന്സ്വബ്ദാറില് 104 പേര് ഹിന്ദുക്കളായിരുന്നു. അത് ആകെയുള്ളതിന്റെ 19 ശതമാനവുമാണ്. രാജാ ജസ്വന്ത് സിങ്, രാജാ ജയ്സിങ് രാജാ മന്‍സിങ് ഇവര്‍ സൈനിക മേജര്മാരായിരുന്നു. ഹൈന്ദവര്‍ ഓഫീസില്‍ സേവനം ചെയ്തിട്ടില്ലായെന്നത് തീര്‍ത്തും വസ്തുതയ്ക്ക് നിരക്കാത്തതാണ്. മാത്രമല്ല, കൊട്ടാരത്തിലും ഹൈന്ദവ പണ്ഡിതരും കവികളുമുണ്ടായിരുന്നു. ഓരോരുത്തര്‍ക്കും അവരുടെ മാതാചാരങ്ങള്‍ അനുവര്‍ത്തിക്കാനും ആരാധനാലയങ്ങള്‍ നിര്‍മിക്കാനും പ്രത്യേകം അനുമതി നല്‍കിയിരുന്നതായി ചരിത്രകാരനായ അലക്സാണ്ടര്‍ ഹാമില്ട്ടണ് രേഖപ്പെടുത്തി വച്ചിട്ടുണ്ട്. ഔറംഗസീബ് തന്റെ ഭരണകാലത്ത് പുറപ്പെടുവിച്ച വിളംബരം ഇങ്ങനെ വായിക്കാം: ''രഞ്ചീവന് എന്ന പുരോഹിതന് താമസിക്കുന്ന ഗംഗയുടെ തീരത്ത് ബനീമാധവ കടവിനടുത്തായും അവിടെയുള്ള പള്ളിയുടെ അരികിലുമായി കിടക്കുന്ന സ്ഥലത്ത് താമസിക്കുന്ന ഹിന്ദുക്കളെയും ബ്രാഹ്മണരെയും ആരും മേലാല്‍ ഉപദ്രവിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യരുതെന്നും നമ്മുടെ അനേക കാലം നിലനില്ക്കേണ്ട രാജ്യത്തിന്റെ ക്ഷേമ ഐശ്വര്യങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നതിനും യാതൊരു തടസ്സവും ഉണ്ടാക്കാന്‍ പാടുള്ളതല്ല.'' (1069, ജമാദുല്‍ ആഖിര്‍ 15) ഇങ്ങനെ നിരവധി സൗഹാര്‍ദ്ദപരമായ വിളംബരം പുറപ്പെടുവിച്ച ഔറംഗസീബ് മറ്റെല്ലാ ഭരണധികാരികള്‍ക്കും എന്നും മികച്ച മാതൃകയാണ്. ജനങ്ങള്‍ക്ക് ഒരിക്കലും ഭാരമാവരുതെന്ന് കരുതിയ ഔറംഗസീബ് കഷ്ണം വച്ച വസ്ത്രം ദരിച്ചു. ജനങ്ങള്‍ രണ്ട് നേരം വയറ് നിറക്കട്ടെ എന്ന് ആഗ്രഹിച്ച് ഉണക്ക റൊട്ടികള്‍ തിന്നു ജീവിക്കുകയും ചെയ്തു. മതഭ്രാന്തിന്റെയും അമ്പല നശീകരണത്തിന്റെയും ഹൈന്ദവ പീഡനത്തിന്റെയും കെട്ടുകഥകളൊക്കെ പൊളിക്കുന്നതാണ് ഈ ചരിത്രം. 1707ല്‍ അഹമ്മദ് നഗറില്‍ അദ്ദേഹം പരലോകം പ്രാപിച്ചു. 1) ഗ്രന്ഥസൂചി- ഒശേെീൃ്യ ീള ശിറശമ 2) അംമിഴമ്വലലയ മിറ ഒശ െശോല െ
Leave A Comment