അധികം വാങ്ങിയ ഭക്ഷണം
- അബ്ദുല്‍ ജലീല്‍ ഹുദവി വേങ്ങൂര്‍
- Sep 13, 2023 - 15:45
- Updated: Sep 14, 2023 - 11:28
അബൂ അബ്ദില്ലാഹ് അത്തറൂഗന്ദി (റ) ഥൂസിലേക്ക് യാത്ര പോകുകയായിരുന്നു. വഖ്തിന്‍റെ വലിയ അനുഭവസ്ഥനായിരുന്നു അദ്ദേഹം. (തസ്വവ്വുഫിൽ വഖ്ത് എന്നാൽ അല്ലാഹുവിൽ നിന്ന് ലഭ്യമാകുന്ന അനുഭൂതിയിൽ ലയിച്ച് ഭാവി-ഭൂതങ്ങളിലേക്ക് ചിന്ത ഒട്ടും ചിതറാതെ വർത്തമാനത്തിൽ മുഴു ശ്രദ്ധയും സ്വരൂപിച്ച് നിർത്തുകയെന്നതാണ്. ഓരോ അവസരത്തിലും ഏറ്റവും അനുയോജ്യമായത് നിർവഹിക്കുന്നതിനും വഖ്ത് എന്ന് പറയാറുണ്ട്.)
വഴിയിൽ ഖർവ് എന്ന പ്രദേശത്ത് എത്തിയപ്പോൾ കൂടെയുള്ള ആളെ റൊട്ടി വാങ്ങാൻ പറഞ്ഞയച്ചു. അദ്ദേഹം അവർ രണ്ടു പേർക്കുമുള്ളത് മാത്രം വാങ്ങി വന്നു. കുറച്ചു കൂടി അധികം വാങ്ങണമെന്ന് പറഞ്ഞ് അദ്ദേഹം കൂട്ടുകാരനെ വീണ്ടും പറഞ്ഞയച്ചു. കൂട്ടുകാരൻ സ്വന്തം വകയിൽ പത്തു പേർക്കുള്ള റൊട്ടി വാങ്ങി വന്നു.
Read More : സൂചനകളെ വായിച്ചെടുക്കുന്നവര്‍
അത് ചുമന്നു കൊണ്ട് പിന്നെയും അവർ രണ്ടു പേർ യാത്ര തുടർന്നു. അവർ യാത്രക്കിടയിൽ ഒരു മല കയറേണ്ടിയിരുന്നു. ആ മല കയറി ചെന്നപ്പോൾ ഒരു കൂട്ടം ആളുകളെ കൊള്ളക്കാർ കെട്ടിയിട്ടിരിക്കുന്നു. കുറച്ച് കാലമായി അവർ എന്തെങ്കിലും ഭക്ഷിച്ചിട്ട്. അവർ ഇവരോട് ഭക്ഷണം ആവശ്യപെട്ടു. അദ്ദേഹം കൂടെയുള്ളയാളോട് അവർക്ക് ഭക്ഷണം വിളമ്പികൊടുക്കാൻ ആവശ്യപെട്ടു.
(രിസാല 270)
കൂടുതല്‍ സ്വൂഫി കഥകള്‍ക്ക് ഇവിടെ നോക്കുക..
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment