ഫലസ്തീൻ ചരിത്രം - ഭാഗം( 5)
19 ആം നൂറ്റാണ്ടിൽ യൂറോപ്പിൽ ജൂതർക്കിടയിൽ ഒരു Emancipation രൂപപ്പെട്ടു ശക്തി പ്രാപിച്ചു തുടങ്ങിയിരുന്നു . നൂറ്റാണ്ടുകളായി തങ്ങൾക്ക് ഒരു മനുഷ്യൻ എന്ന നിലയ്ക്ക് നിഷേധിക്കപ്പെട്ടു കൊണ്ടിരിക്കുന്ന അടിസ്ഥാനപരമായ അവകാശങ്ങൾ നേടിയെടുക്കാനുള്ള ഒരു ശ്രമമായിരുന്നു അത് . യൂറോപ്യരിലെ ജൂത വിരോധം മാറ്റിയെടുത്ത് അതാത് രാജ്യങ്ങളിൽ തുല്യ പൗരത്വം നേടിയെടുക്കാൻ കഴിയുമോ എന്നായിരുന്നു അവർ അന്വേഷിച്ചത് . ആധുനിക സയണിസത്തിന്റെ പിതാവ് എന്ന് പിന്നീട് അറിയപ്പെട്ട തിയോഡർ ഹെർസൽ തന്റെ ആദ്യ കാലത്ത് ഈ മൂവ്മെന്റിൽ ആകൃഷ്ടനായിരുന്നു . അക്കാലത്ത് ഫലസ്തീൻ അദ്ദേഹത്തിന്റെ പോലും ചിന്തയിലില്ല. യൂറോപ്പ്യരെ നന്നാക്കിയെടുത്ത് അവിടെ തന്നെ കഴിഞ്ഞു കൂടാമെന്ന മോഹവുമായി അവർ തങ്ങളുടെ പരിശ്രമങ്ങളുടെ മുന്നോട്ടു പോയി . പക്ഷെ യൂറോപ്പ്യരുടെ മനസ്സിലെ ജൂത വിരോധം നീക്കം ചെയ്യുക സാധ്യമല്ലെന്ന് വൈകാതെ തന്നെ അദ്ദേഹത്തിന് ബോധ്യപ്പെട്ടു . ജനാധിപത്യം ഉയർന്നു വരുന്ന കാലം കൂടിയായായിരുന്നു . ജനാധിപത്യത്തിന്റെ ഒരു മോശം വശം കൂടി നമുക്കിവിടെ കാണാം . എന്താണെന്ന് അറിയണ്ടേ, എത്ര കണ്ട് ജൂത വിരുദ്ധത പ്രകടിപ്പിക്കുന്നവോ അവരെ ജയിപ്പിക്കാനാണ് യൂറോപ്പ്യർ ശ്രമിച്ചത് . (ഇന്ന് ഇന്ത്യയിൽ തെരഞ്ഞെടുപ്പ് റാലികളിൽ മുസ്ലിം വിരോധം ആളിക്കത്തിച്ച് ജയിക്കാൻ നോക്കുന്നത് പോലെ എന്ന് ചുരുക്കം )
എത്ര കണ്ട് ഇഴുകി ചേരാൻ ശ്രമിച്ചാലും തങ്ങളുടെ സ്വത്വത്തിൽ നിന്ന് പുറത്തു കടക്കാൻ യൂറോപ്പിലെ ജൂതർക്ക് കഴിയില്ലെന്ന് ആദ്യം മനസ്സിലാക്കിയ വ്യക്തിയും ഇദ്ദേഹമായിരുന്നു . Emancipation മൂവ്മെന്റ് എത്ര കണ്ട് ശക്തിപ്പെടുത്താൻ ശ്രമിച്ചാലും ജൂതരെ ജൂതരായി മാത്രമേ കാണൂ എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു . വിവേചനത്തിന്റെ പ്രകടമായ മതിൽക്കെട്ടുകൾ ഇല്ലാതായാൽ പോലും അദൃശ്യമായ മതിൽക്കെട്ടുകൾ ഭേദിക്കാൻ ഒരിക്കലും തങ്ങൾക്ക് സാധിക്കില്ലെന്ന് അദ്ദേഹം മനസ്സിലാക്കി . തെരഞ്ഞെടുപ്പ് റാലികളിൽ 'death to jews -ജൂതർക്ക് മരണം ' എന്ന് ആവേശത്തോടെ ആർത്തു വിളിക്കുന്ന കാഴ്ച്ചകൾ കണ്ടു തുടങ്ങിയപ്പോൾ ജനാധിപത്യ സമൂഹത്തിലും തങ്ങൾക്ക് രക്ഷയില്ലെന്ന് ബോധ്യപ്പെട്ട അദ്ദേഹം എഴുതി :
"യൂറോപ്പിന്റെ ജൂത വിരോധം ഇല്ലായ്മ ചെയ്യുക അസാധ്യമാണ് . ഒഴിവാക്കുക മാത്രമാണ് പ്രതിവിധി "
അതായത് യൂറോപ്പിലെ ജനങ്ങൾ എന്തായാലും നന്നാവില്ല, അത് കൊണ്ട് അവർക്കിടയിൽ നിന്ന് പോവുക മാത്രമാണ് ഏക പരിഹാരം എന്ന് ചുരുക്കം . സയണിസത്തിന്റെ പിതാവിന് പോലും തന്റെ ആദ്യ കാലത്ത് ഫലസ്തീൻ കേന്ദ്രീകരിച്ച് ഒരു സ്വപ്നം ഉണ്ടായിരുന്നില്ല എന്നർത്ഥം .
റഫറൻസ് : https://bit.ly/33LB4Ue
റഫറൻസ് 2: https://bit.ly/33OEiGC
Emancipation മുന്നേറ്റങ്ങളുടെ തകർച്ച മുന്നിൽ കണ്ട അദ്ദേഹം അതിൽ നിന്ന് രാജി വെച്ച് വിയന്നയിൽ പത്ര പ്രവർത്തനവുമായി ജീവിക്കുമ്പോഴാണ് 'ജൂതർക്ക് ഒരു രാജ്യം' എന്ന സ്വപ്നം പരസ്യമായി അദ്ദേഹം പറയുന്നതും എഴുതുന്നതും . വർഷം 1895! https://bit.ly/3waODZI
ഈ ആശയത്തിന് ജൂതർക്കിടയിൽ വലിയ പ്രചാരം കിട്ടിയെങ്കിലും ജൂതർക്ക് പുറത്തേക്ക് അത് വളർന്നത് വളരെ പതിയെ മാത്രമാണ് .
തന്റെ ആശയത്തിന് പിന്തുണ തേടി അദ്ദേഹം പലരെയും നേരിൽ കാണാൻ തുടങ്ങി . 1898 ൽ അദ്ദേഹം ജെറുസലേം സന്ദർശിച്ചു .1902-1903 കാലഘട്ടത്തിൽ ബ്രിട്ടീഷ് സർക്കാരിലെ ചിലരുമായി ബന്ധം സ്ഥാപിച്ച് ഫലസ്തീനിൽ ഒരു രാജ്യം കിട്ടുവാൻ ഒരു ശ്രമം നടത്തിയെങ്കിലും ബ്രിട്ടീഷ് സർക്കാരിന്റെ ഈജിപ്ഷ്യൻ കൗൺസിലർ ഈ നീക്കം പ്രായോഗികമല്ലെന്ന് കണ്ട്
ബ്ലോക്ക് ചെയ്തു .
അതെ വർഷം തന്നെ അദ്ദേഹം കത്തോലിക്കാ സഭയുടെ പരമോന്നതനായ പോപ്പിനെ കണ്ടു . സയണിസ്റുകളുടെ ആറാം ഉച്ചകോടിയിൽ ഉയർന്ന ആശയമായിരുന്നു അത് . ജെറുസലേമിലും ഫലസ്തീനിലും ഒരു ജൂത രാഷ്ട്രത്തിന് തങ്ങൾ ഒരിക്കലും പിന്തുണ നൽകുകയില്ല എന്ന് പോപ്പ് പിയസ് പത്താമൻ ആണയിട്ട് പറഞ്ഞു . എന്ന് മാത്രമല്ല , പോപ്പ് പറഞ്ഞത് ഇപ്രകാരമാണെന്ന് ഹെഴ്സൽ തന്റെ ഡയറികുറിപ്പിൽ എഴുതി .
We cannot give approval to this movement. We cannot prevent the Jews from going to Jerusalem – but we could never sanction it. The soil of Jerusalem, if it was not always sacred, has been sanctified by the life of Jesus Christ. As the head of the Church I cannot tell you anything different. The Jews have not recognized our Lord, therefore we cannot recognize the Jewish people.”
അതായത് ഞങ്ങളുടെ കർത്താവിനെ അംഗീകരിക്കാത്ത ജൂതർക്ക് ഒരു രാജ്യമെന്നത് ഞങ്ങൾക്ക് അംഗീകരിക്കുക സാധ്യമല്ല . 25 മിനിറ്റ് നേരത്തെ മീറ്റിംഗിൽ അദ്ദേഹം ഇത് കൂടി പറഞ്ഞു :
"ഇനി അഥവാ നിങ്ങളുടെ ജനത പലസ്തീനിൽ താമസം ആരംഭിച്ചാൽ പോലും ഞങ്ങളുടെ ചർച്ചും പുരോഹിതരും നിങ്ങളെ മാമോദിസ മുക്കുവൻ അവിടെ ഉണ്ടാവുക തന്നെ ചെയ്യും "
റഫറൻസ് : https://bit.ly/3w7dmxZ
1903 ൽ തന്നെയാണ് ബ്രിട്ടീഷുകാർ ജൂതർക്ക് ആഫ്രിക്കയിൽ ഒരു രാജ്യം നൽകുന്ന ഓഫർ നൽകുന്നത് .1903 ൽ ഈ ഓഫർ ജൂതർ ചർച്ച ചെയ്തു . മീറ്റിംഗിൽ അത് പാസ്സായി . തിയോഡർ ഹെർസിൽ തന്നെയാണ് ഉപാധികളോടെ ഇത് ആദ്യം അംഗീകരിച്ചത് എങ്കിലും 1905 ൽ ഇത് നേരത്തെ പറഞ്ഞത് പോലെ തള്ളി . പക്ഷെ അത് കാണാൻ ഹെർസൽ ജീവിച്ചിരുന്നില്ല .
നോട്ട് : ഇത് ചരിത്രമാണ് . ആരെയെങ്കിലും വെറുക്കാനോ അന്ധമായി വിമര്ശിക്കുവാനോ അവമതിക്കുവാനോ ഉള്ളതല്ല ചരിത്രം . ഇന്നലെകളിലെ കാൽപ്പാടുകൾ ഒപ്പിയെടുക്കുക മാത്രമാണ് ചെയ്യുന്നത് . ചരിത്രത്തിലെ വെറുപ്പ് ഭാവിയിൽ ആവർത്തിക്കാതിരിക്കാനും നന്മയെ മാത്രം പ്രോത്സാഹിപ്പിക്കുവാനും വേണ്ടി മാത്രം ചരിത്രത്തെ കാണുക
(തുടരും )
Leave A Comment