ഫലസ്തീൻ ചരിത്രം -ഭാഗം( 4)

ആയിരം വർഷത്തിലധികം ജൂത വിരോധം ജീവിതത്തിലും സാഹിത്യത്തിലും കലയിലും വരെ പുലർത്തി അവരെ പീഡിപ്പിച്ച യൂറോപ്യർക്ക് ഈ ജൂതരെ എവിടെയെങ്കിലും കുടിയിരുത്തുക അത്യാവശ്യമായി വന്നു .   കലയുടെ കാര്യം ഷേക്ക് സ്പിയർ കൃതികൾ മാത്രം പരതിയാൽ മതി . 1596 ൽ അദ്ദേഹം എഴുതിയ 'The Merchant of Venice' ജൂത വിരോധം കൊണ്ട് ശ്രദ്ധേയമാണ് . ഷൈലോക്ക് ഒരു ജൂതനായിരുന്നു എന്ന് പറയുമ്പോൾ തന്നെ അന്നത്തെ കൊള്ളപ്പലിശക്കാരനും മനസ്സലില്ലാത്തവനുമായ ജൂതന്റെ ചിത്രം തെളിഞ്ഞു വരും . 

ഈ ഡ്രാമ 1933 നും  1939 നുമിടയ്ക്ക് അതായത് ജർമ്മനിയിൽ ജൂത വിരോധം അതിന്റെ ഉന്നതിയിൽ എത്തിയ സമയത്ത് 50 തവണ ആവിഷ്‌ക്കരിക്കപ്പെട്ടു . ദുഷ്ടനായ ജൂതൻ തന്റെ ക്രിസ്ത്യൻ ഇടപാടുകാരോട് കാണിക്കുന്ന പെരുമാറ്റവും ചേഷ്ടകളും സമൂഹത്തിൽ നില നിന്നിരുന്ന  ജൂത വിരോധം മുതലെടുക്കാൻ വേണ്ടി പരമാവധി  വക്രീകരിക്കാൻ സംവിധായകർ മത്സരിച്ചു എന്ന് ചരിത്രം . നാമൊക്കെ ഏറെ കൊട്ടി ഘോഷിച്ച ഷേക്‌സ്‌പിയർക്ക്  പോലും  ജൂത വിരോധത്തിൽ നിന്ന് മോചനമുണ്ടായിരുന്നില്ല എന്ന് വ്യക്തം . റഫറൻസ് : https://bit.ly/3eKENb0 

യൂറോപ്പിനെ മുച്ചൂടും മൂടി നിന്ന ജൂത വെറുപ്പിന്റെയും പീഡനത്തിന്റെയും പശ്ചാത്തലത്തിൽ  ജൂതർക്ക് ഒരു രാജ്യം വേണമെന്ന് ആലോചനകൾ സജീവമായി . 
ആധുനിക സിയോണിസത്തിനും മുൻപ് തുടങ്ങിയ ഈ ചിന്ത അതിന്റെ ശേഷവും തുടർന്ന് പോയി  . ഒരു രസമെന്താണെന്ന് വെച്ചാൽ ഈ സമയത്ത് അവർ പ്രൊപ്പോസ് ചെയ്ത രാജ്യങ്ങൾ ഒന്നും  ഫലസ്തീനിൽ ആയിരുന്നില്ല എന്നതാണ് .  ചില പ്രൊപ്പോസലുകൾ കാണുക :

ഭാഗം :1ഫലസ്തീൻ (ഭാഗം -1)

1. GRAND LAND : അമേരിക്കയിൽ ഒരു ജൂത രാഷ്ട്രം സ്ഥാപിക്കുക എന്ന പ്രൊപ്പോസൽ  പത്തൊന്മ്പതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ സജീവമായിരുന്നു . അതിനായി സ്ഥലം കണ്ടെടുത്തുകയും  റാബ്ബിമാരെ വരെ നിശ്ചയിക്കുകയും ചെയ്യപ്പെട്ടു .  ലോകത്തെ ജൂത അഭയാർത്ഥികളെ മുഴുവൻ കൊണ്ടു വന്ന് ഒരു ഹോം ലാൻഡ് എന്ന അവരുടെ സ്വപ്നം  ഇവിടെ വായിക്കാം .  https://bit.ly/2QpIBVS

2. ബ്രിട്ടീഷ് -ഉഗാണ്ട പ്രോഗ്രാം : ഇതൊരു ബ്രിട്ടീഷ് പ്രൊപോസൽ ആയിരുന്നു . അന്ന് ബ്രിട്ടീഷ് അധീനതയിൽ ഉണ്ടായിരുന്ന കിഴക്കൻ ആഫ്രിക്കയിൽ  ഒരു ജൂത രാഷ്ട്രം അതും 13000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഒരു മാതൃ രാജ്യം . അതായിരുന്നു പ്രൊപോസൽ . വേൾഡ് സയണിസ്റ്റ് ഓർഗനൈസേഷന്റെ  ആറാമത്തെ മീറ്റിങ്ങിൽ  ഈ പ്രൊപ്പോസൽ ചർച്ചയ്ക്ക് വന്നു .വർഷം 1903!! ഒരു കാര്യം അറിയണ്ടേ . 177 വോട്ടുകൾക്ക് എതിരെ 275 വോട്ട് നേടി ഈ പ്രൊപോസൽ പാസ്സായി .  ജൂതർക്ക് ഒരു രാജ്യം മതിയായിരുന്നു , അതിനി ലോകത്ത് എവിടെയായാലും വേണ്ടിയിരുന്നില്ല എന്ന് മനസ്സിലാക്കാൻ ഈ പ്രൊപ്പോസൽ പാസ്സായത് നോക്കിയാൽ മനസ്സിലാവും . ആഫ്രിക്കയിലെ ചൂട് യൂറോപ്പിൽ നിന്നുള്ളവർക്ക് താങ്ങാൻ കഴിയില്ല , വന്യ മൃഗങ്ങൾ തിങ്ങി നിറഞ്ഞ സ്ഥലമാണ് എന്നീ കാരണങ്ങളാൽ ഈ പ്രൊപോസൽ 1905 ൽ ഉപേക്ഷിക്കുകയായിരുന്നു .  തിയോഡോർ ഹെസിലിന്റെ മനസ്സും ഈ പ്ളാനിനോട് ഒപ്പമായിരുന്നു . ഏറ്റവും ചുരുങ്ങിയത്  ഒരു താൽക്കാലിക രാജ്യമായിട്ടെങ്കിലും ഉഗാണ്ട സ്വീകരിക്കണമെന്ന് അയാൾക്ക് ആഗ്രഹം ഉണ്ടായിരുന്നു  https://bit.ly/3tUZ

റഷ്യ , ജപ്പാൻ , മഡഗാസ്‌ക്കർ , ഇറ്റലിയുടെ കീഴിലെ ഈസ്റ്റ് ആഫ്രിക്ക , ആസ്‌ത്രേലിയ , ബ്രിട്ടിഷ് ഗിയാന തുടങ്ങി ഒരു ഡസനോളം സെറ്റിൽമെന്റ് സാധ്യതകൾ അന്നത്തെ യൂറോപ്പ്യൻ രാജ്യങ്ങളും സയണിസ്റ്റ് നേതാക്കളും ആലോചിച്ചിട്ടുണ്ട് . അവയൊക്കെ വിശദമായി പഠന വിധേയമാക്കപ്പെടുകയും ചെയ്തു . ജൂതന്മാരുടെ സെറ്റിൽമെന്റ് യൂറോപ്പിന്റെ ഒരു പൊതു പ്രശ്നമായതിനാലാണ് അവർ ഈ സാധ്യതകളെല്ലാം തേടിയത് എന്ന് കാണാം . ഈ പ്രൊപ്പോസലുകൾ തള്ളിയ  വിഷയത്തിൽ ജൂതർക്കിടയിൽ തന്നെ അഭിപ്രായ ഐക്യം ഉണ്ടായിരുന്നില്ല . ഉഗാണ്ട പ്രൊപോസൽ തള്ളിയതോടെ എവിടെയായാലും ഒരു രാജ്യം കിട്ടിയാൽ മതി എന്ന ചിന്താഗതിക്കാർ Jewish Territorial Organization എന്നൊരു സംഘടന തന്നെ ഉണ്ടാക്കി പ്രതിഷേധിച്ചിരുന്നു . 
കൂടുതൽ വായനക്ക്  റഫറൻസ് : https://bit.ly/3tOmki3

ഭാഗം :2 ഫലസ്തീൻ - ഭാഗം 2

ഈ സമയത്തെല്ലാം ഫലസ്തീനികൾ അവരുടെ രാജ്യത്ത് ആയിരക്കണക്കിന് വര്ഷങ്ങളായി ജീവിച്ചു പോരുകയാണ് എന്നോർക്കണം . തങ്ങൾക്ക് വരാൻ പോവുന്ന ചതിയെ  കുറിച്ച് ഒരാശങ്ക പോലുമില്ലാതെ . അല്ലെങ്കിലും അവർക്കെങ്ങനെ ആശങ്കപ്പെടേണ്ട കാര്യവുമുണ്ടായിരുന്നില്ല . അവരുടെ പ്രപിതാക്കന്മാർ ഇരുമ്പ് യുഗത്തിനും മുൻപ് ജീവിച്ചു പോരുന്ന മണ്ണിൽ നിന്ന് ഇറങ്ങേണ്ടി വരുമെന്ന് ആരെങ്കിലും സ്വപ്നത്തിലെങ്കിലും കരുതുമോ ? ഇല്ല . അവർ അധിനിവേശകരോ കയ്യടക്കി ജീവിക്കുന്നവരോ ആയിരുന്നില്ല . അവർ ആരെയും പുറത്താക്കുകയോ ആരോടെങ്കിലും യുദ്ധം ചെയ്തു ആരെയെങ്കിലും പുറത്താക്കാൻ പക്ഷം ചേരുകയോ ചെയ്തിട്ടില്ല . ജൂതർ യൂറോപ്പിന്റെ പ്രശ്നമാവാൻ കാരണം യൂറോപ്പ്യർ തന്നെയാണ് . അവരാണ് അവരെ 2000 വർഷം പീഡിപ്പിച്ചു പോന്നത് . യൂറോപ്പ്യൻ ജനിതമുള്ളവരെ പോലും ജൂതൻ ആണെന്ന കാരണത്താൽ കൂട്ടക്കൊല ചെയ്തത് ! ഓരോ രാജ്യങ്ങളിൽ നിന്നും ആട്ടിപ്പായിച്ചു കൊണ്ടിരിക്കുന്നത് , മൃഗങ്ങളുമായി ഗുസ്തി പിടിക്കാൻ അവരെ വിനോദോപാധികളാക്കിയത് ...    

ഫലസ്തീനിലേക്ക് :

ജൂതരെ എവിടെയെങ്കിലും കുടിയിരുത്തുക എന്ന യൂറോപ്പിന്റെ (പ്രത്യേകിച്ച് ബ്രിട്ടന്റെ ) ശ്രമങ്ങൾ ഫലസ്തീനിലേക്ക് തിരിഞ്ഞു . തിയോഡോർ ഹാസിൽ എന്ന ആധുനിക സയണിസ്റ്റിന്റെ മനസ്സിൽ ഫലസ്തീൻ ആയിരുന്നു . അയാൾ അതിനുള്ള ചരട് നീക്കം നടത്തി . മറ്റു പ്രൊപ്പോസലുകൾ എല്ലാം ഓരോ കാരണത്താൽ നിരാകരിക്കപ്പെട്ടു . വിഷയം ഫലസ്തീനിലേക്ക് മാത്രം പിൻ പോയന്റ് ചെയ്യപ്പെട്ടു . 

(തുടരും )

ഭാഗം : 3ഫലസ്തീന്‍ ചരിത്രം: ഭാഗം (3)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter