ഇസ്റാഈലിന്റെ വംശഹത്യ, അന്താരാഷ്ട്ര കോടതി വാദം കേട്ട് തുടങ്ങി
ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യക്കെതിരെ ദക്ഷിണാഫ്രിക്ക നൽകിയ പരാതിയിൽ നെതർലാൻസിലെ ഹേഗിലെ അന്താരാഷ്ട്ര നീതി ന്യായ കോടതി വാദം കേട്ട് തുടങ്ങി. ഫലസ്തീൻ അനുകൂലികളായ ആക്ടിവിസ്റ്റുകളും മാധ്യമപ്രവർത്തകരും രാഷ്ട്രീയ പ്രവർത്തകരും ഈ ഒരു നീക്കത്തെ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.
10,000 ലേറെ കുട്ടികൾ അടക്കം 23,000 ലെറെ പേരുടെ ജീവഹാനിക്ക് കാരണമായ ഇസ്രായേൽ കൂട്ടകുരുതിക്കെതിരെയും ഗസ്സയിൽ വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ഉപരോധത്തിനെതിരെയുമാണ് ദക്ഷിണാഫ്രിക്ക കഴിഞ്ഞ ഡിസംബർ 29 അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ കേസ് ഫയൽ ചെയ്തത്. 84 പേജുള്ള പരാതിയിൽ, ഇസ്രായേൽ രാഷ്ട്രം രൂപീകൃതമായത് മുതൽ ഫലസ്തീനികൾക്കെതിരെ വംശീയ ഉന്മൂലനത്തിന്റെ ശ്രമങ്ങൾ നടത്തിയിട്ടുണ്ട് എന്നും നടത്തിക്കൊണ്ടിരിക്കുകയാണ് എന്നും പ്രഖ്യാപിക്കാനും അത് നിര്‍ത്തലാക്കാന്‍ വേണ്ട നടപടികൾ സ്വീകരിക്കാനുമാണ് ദക്ഷിണ ആഫ്രിക്ക കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ തുടർന്നുകൊണ്ടിരിക്കുന്ന അക്രമണം അവസാനിപ്പിക്കുകയും ഇസ്രായേൽ തകർത്ത് തരിപ്പണമാക്കിയ അടിസ്ഥാന സൗകര്യങ്ങളെ പുനർനിർമാണം നടത്താൻ ഇസ്രായേലിനെ നിർബന്ധിക്കുന്നതിൽ നീതിന്യായ കോടതി മുൻഗണന നൽകണം എന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.
അന്താരാഷ്ട്ര ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓ ഐ സി, അറബ് ലീഗ് എന്നിവക്ക് പുറമേ ബ്രസീൽ, വെനിസ്വേല തുടങ്ങി പല രാജ്യങ്ങളും ദക്ഷിണാഫ്രിക്കയുടെ പരാതിയെ പിന്തുണച്ച് മുന്നോട്ടു വന്നിട്ടുണ്ട്. വാദം കേട്ട ശേഷം കോടതിയുടെ വിധി എന്താകുമെന്ന് കാത്തിരിക്കുകയാണ് ലോകം.
വാദം കേള്‍ക്കുന്നത് ലൈവ് ആയി വീക്ഷിക്കാന്‍ താഴെ ലിങ്ക് സന്ദര്‍ശിക്കുക
https://www.youtube.com/live/x2JQIJA_fSU?si=LuxlD31HudD2PCYZ
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment