എന്താണ് ഇഖ്‍ലാസ്വ്?

അബുൽഖാസിം അൽഖുശൈരി (റ) പറയുന്നു:

 ഞാൻ അബൂ അബ്ദിർറഹ്‍മാൻ അസ്സുലമി (റ) എന്നവരോട് ചോദിച്ചു: “ഇഖ്‍ലാസ്വ് എന്നാൽ എന്താണ്?”

 അദ്ദേഹം പറഞ്ഞു: ഞാൻ അലിയ്യ് ബ്നു സഈദ് (റ), അഹ്‍മദ് ബ്നു സകരിയ്യാ (റ) എന്നിവരോട് ചോദിച്ചു: “ഇഖ്‍ലാസ്വ് എന്നാൽ എന്താണ്?”

 അദ്ദേഹം പറഞ്ഞു: ഞാൻ അലിയ്യ് ബ്നു ഇബ്റാഹീം അശ്ശഖീഖീ (റ) എന്നവരോട് ചോദിച്ചു: “ഇഖ്‍ലാസ്വ് എന്നാൽ എന്താണ്?”

 അദ്ദേഹം പറഞ്ഞു: ഞാൻ മുഹമ്മദ് ബ്നു ജഅ്ഫർ അൽഖസ്സ്വാഫ് (റ) എന്നവരോട് ചോദിച്ചു: “ഇഖ്‍ലാസ്വ് എന്നാൽ എന്താണ്?”

 അദ്ദേഹം പറഞ്ഞു: ഞാൻ അഹ്‍മദ് ബ്നു ബശ്ശാർ (റ) എന്നവരോട് ചോദിച്ചു: “ഇഖ്‍ലാസ്വ് എന്നാൽ എന്താണ്?”

 അദ്ദേഹം പറഞ്ഞു: ഞാൻ അബൂ യഅ്ഖൂബ് അശ്ശറീഥി (റ) എന്നവരോട് ചോദിച്ചു: “ഇഖ്‍ലാസ്വ് എന്നാൽ എന്താണ്?”

 അദ്ദേഹം പറഞ്ഞു: ഞാൻ അഹ്മദ് ബ്നു ഗസ്സാൻ (റ) എന്നവരോട് ചോദിച്ചു: “ഇഖ്‍ലാസ്വ് എന്നാൽ എന്താണ്?”

 അദ്ദേഹം പറഞ്ഞു: ഞാൻ അബ്ദുൽ വാഹിദ് ബ്നു സൈദ് (റ) എന്നവരോട് ചോദിച്ചു: “ഇഖ്‍ലാസ്വ് എന്നാൽ എന്താണ്?”

 അദ്ദേഹം പറഞ്ഞു: ഞാൻ ഹസൻ (റ) എന്നവരോട് ചോദിച്ചു: “ഇഖ്‍ലാസ്വ് എന്നാൽ എന്താണ്?”

 അദ്ദേഹം പറഞ്ഞു: ഞാൻ ഹുദൈഫ (റ) എന്നവരോട് ചോദിച്ചു: “ഇഖ്‍ലാസ്വ് എന്നാൽ എന്താണ്?”

 അദ്ദേഹം പറഞ്ഞു: ഞാൻ നബി (സ) യോട് ചോദിച്ചു: “ഇഖ്‍ലാസ്വ് എന്നാൽ എന്താണ്?”

 നബി (സ) പറഞ്ഞു: ഞാൻ ജിബ്‍രീൽ (അ) മിനോട് ചോദിച്ചു: “ഇഖ്‍ലാസ്വ് എന്നാൽ എന്താണ്?”

 ജിബ്‍രീൽ (അ) പറഞ്ഞു: ഞാൻ റബ്ബുൽ ഇസ്സത്തിനോട് ചോദിച്ചു: “ഇഖ്‍ലാസ്വ് എന്നാൽ എന്താണ്?”

 അല്ലാഹു പറഞ്ഞു: “അത് എന്‍റെ ഒരു രഹസ്യമാണ്. ഞാൻ ഇഷ്ടപ്പെടുന്ന അടിയാറുകളുടെ ഹൃദയങ്ങളിൽ ഞാൻ അത് നിക്ഷേപിക്കും.”

 

രിസാല 242

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter