ആഫ്രിക്കയിലെ ഇസ്‌ലാം (ഭാഗം 5):ഗാംബിയ
- സലീം ദേളി
- Apr 11, 2021 - 16:19
- Updated: Jun 7, 2021 - 12:14
ഗാംബിയ
തൊണ്ണൂറു ശതമാനം മുസ്‍ലിംകൾ അധിവസിക്കുന്ന ആഫ്രിക്കയിലെ മറ്റൊരു രാജ്യമാണ് ഗാംബിയ. വിദേശികളുടെ ആക്രമണത്തോടെയാണ് സെനഗലിന്റെ ഭാഗമായിരുന്ന ഈ പ്രദേശം സ്വതന്ത്ര രാജ്യമായിത്തീരുന്നത്. സെനെഗലിനോടൊപ്പമാണ് ഈ രാജ്യവും ഇസ്‍ലാമിലേക്ക് കടന്നുവന്നത്. അറബി പഠിച്ച വിദ്യാസമ്പന്നരാണ് ഇവിടെയുള്ളത്. 19 ആം നൂറ്റാണ്ടു വരെ ഗാംബിയൻ തീരത്ത് നിന്ന് അമേരിക്ക അടിമക്കച്ചവടം തുടർന്നിരുന്നു. അമേരിക്കയിലെ നീഗ്രോ വംശജർ പുണ്യഭൂമിയായാണ് ഗാംബിയയെ കണക്കാക്കുന്നത്. പ്രതിവർഷം മുപ്പതോ നാപ്പതോ കപ്പൽ അടിമകളെ കയറ്റിക്കൊണ്ടു പോകുന്ന സാഹചര്യമുണ്ടായിരുന്നുവത്രെ. ഫ്രാൻസും പോർച്ചുഗലും ഹോളണ്ടും ഗാംബിയയിൽ അധിനിവേശശക്തികളായി വന്നിരുന്നെങ്കിലും ബ്രിട്ടനാണ് നാടിനെ നീണ്ട കാലം പിടിച്ച് വെച്ചത്. 1965 ൽ സ്വാതന്ത്ര്യം ലഭിച്ച ഗാംബിയ 1970 ൽ റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടു.
Also read: ആഫ്രിക്കയിലെ ഇസ്‌ലാം (ഭാഗം 4)
2016 ഡിസംബർ 1 ലെ തിരഞ്ഞെടുപ്പിനെത്തുടർന്ന്, തിരഞ്ഞെടുപ്പ് കമ്മീഷൻ അഡാമ ബാരോയെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിയായി പ്രഖ്യാപിച്ചു. 22 വർഷമായി ഭരിച്ച ജമ്മെ, 2016 ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷം സ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ചു. ശേഷം ഫലം അസാധുവാണെന്ന് പ്രഖ്യാപിക്കുകയും പുതിയ വോട്ടെടുപ്പിന് ആഹ്വാനം ചെയ്യുകയും ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തു. 2017 ജനുവരി 20 ന് ജമ്മെ സ്ഥാനമൊഴിയാൻ സമ്മതിച്ച് രാജ്യം വിട്ടു.
14 ഫെബ്രുവരി 2017 ന്, ഗാംബിയ കോമൺവെൽത്ത് അംഗത്വത്തിലേക്ക് മടങ്ങിവരാനുള്ള പ്രക്രിയകൾ ആരംഭിച്ചു. കോമൺവെൽത്തിലേക്കുള്ള ഗാംബിയയുടെ തിരിച്ചുവരവിനെ ബ്രിട്ടീഷ് സർക്കാർ സ്വാഗതം ചെയ്യുന്നതായി പ്രഖ്യാപിച്ചു. ഫെബ്രുവരി 8, 2018 ന് ഗാംബിയ വീണ്ടും കോമൺവെൽത്തിലെ അംഗമായി.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment