ഇത്തവണ ഹറമുകളിലെ തറാവീഹ് നമസ്കാരം പൊതുജനങ്ങളില്ലാതെ
- Web desk
- Apr 22, 2020 - 11:49
- Updated: Apr 22, 2020 - 11:49
റിയാദ്: സൗദിയിൽ കോവിഡ് 19 വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ഹറമുകളിൽ റമദാനിൽ നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. നിലവിലെ നിയന്ത്രണം തുടരുന്നതിനാൽ റമദാനിലെ പ്രത്യേക നിസ്കാരമായ തറാവീഹ് നിസ്കാരത്തിന് പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുകയില്ലെന്നും അധികൃതർ അറിയിച്ചു.
ഹറം ജീവനക്കാരും ഉദ്യോഗസ്ഥരും മാത്രമായി തറാവീഹ് നിസ്കാരങ്ങൾ പൂർത്തീകരിക്കാനാണ് തീരുമാനം.
റമദാനിലെ ഉംറ തീർത്ഥാടനം അനുവദിക്കുകയില്ലെന്ന് അധികൃതർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കൂടാതെ റമദാനിൽ ഹറമിൽ നടക്കുന്ന നോമ്പ് തുറകളും ഇപ്രാവശ്യം ഉണ്ടായിരിക്കുകയില്ല. ഇഫ്താറുകൾക്ക് പകരം ഭക്ഷണ വിഭവങ്ങൾ മക്കയിലേയും മദീനയിലേയും വീടുകളിൽ എത്തിക്കുകയാണ് ചെയ്യുകയെന്ന് ഇരു ഹറം കാര്യാലയ വകുപ്പ് മേധാവിയും ഹറം പള്ളി ചീഫ് ഇമാമുമായ അബ്ദുറഹ്മാൻ അൽ സുദൈസ് അറിയിച്ചു. .
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment