ഇന്ന് ലോക അറബി ഭാഷാ ദിനം
- Web desk
- Dec 18, 2019 - 04:54
- Updated: Dec 18, 2019 - 04:54
ഇന്ന് മാനവരാശി അറബി ഭാഷയുടെ സൗന്ദര്യവും ചരിത്രവും ചർച്ച ചെയ്യുന്ന ദിനമാണ്. ലോകത്ത് ഏറ്റവും കൂടുതൽ മനുഷ്യർ സംസാരിക്കുന്ന അഞ്ചാമത്തെ ഭാഷയാണ് അറബി. 1973ൽ ഐക്യ രാഷ്ട്ര സഭ അതിന്റെ ആറാമത്തെ ഒഫീഷ്യൽ ഭാഷയായി അറബിയെ അംഗീകരിക്കുകയുണ്ടായി. 2012 മുതൽ എല്ലാ വർഷവും ഡിസംബർ 18 ലോക അറബി ഭാഷാ ദിനമായി ആചരിച്ചു പോരുന്നു.
ഏറെ പ്രത്യേകതകളുള്ള ഒരു ഭാഷയാണ് അറബി. മനുഷ്യ രാശിയുടെ ഉല്പത്തിയോളം പഴക്കമുണ്ട് ഈ ഭാഷക്ക്. ആദിമ മനുഷ്യൻ സ്വർഗ ലോകത്ത് ആദ്യമായി ഉരുവിട്ട പദസമൂഹം അറബി ഭാഷയിലാണ്.
ലോക ഭാഷകളിൽ ഏറ്റവും കൂടുതൽ മനഃപാഠമാക്കാൻ എളുപ്പമുള്ള ഭാഷയും അറബിയാണ് . അതുകൊണ്ടാണ് മുഴു ഭാഷകളുടെയും സ്രഷ്ടാവായ തമ്പുരാൻ തന്റെ വചനങ്ങൾ അറബിയിൽ അവതരിപ്പിച്ചത്. വിശുദ്ധ ഖുർആന്റെ ഉത്ഭവ നൂറ്റാണ്ട് മുതൽ ഇന്ന് വരെ ജന ലക്ഷങ്ങൾ തങ്ങളുടെ ഹൃത്തടങ്ങളിൽ ഈ പുണ്യ വചനങ്ങൾ സൂക്ഷിച്ചു വരുന്നു . മറ്റൊരു ഭാഷാ ഗ്രന്ഥത്തിനും ഈ മേന്മ അവകാശപ്പെടാനില്ല.
ലോകത്ത് ഏറ്റവും കൂടുതൽ ഉരുവിടപ്പെടുന്ന ഭാഷയും അറബിയാണ്. . നിർബന്ധ നിസ്കാരത്തിലായിട്ടെങ്കിലും ലോകത്ത് അറബി ഉച്ചറിക്കപ്പെടാത്ത ഒരു നിമിഷം പോലും ഇല്ല.
335 ദശ ലക്ഷം ജനങ്ങളുടെ മാതൃ ഭാഷയാണ് അറബി. ലോക ഭാഷകളിൽ എല്ലാം കൊണ്ടും ഏറ്റവും സമ്പന്നമാണ് ഈ ഭാഷ. അറബിക്കവിതകൾ പൗരാണിക കാലം തൊട്ടേ മാനവ മനം കവർന്നതാണ്. തത്വ ചിന്ത, തർക്കശാസ്ത്രo, വാണിജ്യo തുടങ്ങി എല്ലാ മേഘലകളിലും അറബിക്ക് സമഗ്രാധിപത്യം ഉണ്ട്. ഭാഷ അടിസ്ഥാനത്തിൽ നിരവധി സര്‍വകലാശാലകൾ അറബി ഭാഷക്ക് സ്വന്തമായുണ്ട്. ലോകത്തെ ഏറ്റവും ആദ്യത്തെ യൂണിവേഴ്സിറ്റി 859 ൽ മൊറോക്കോയിൽ അറബികളാണ് പണി കഴിപ്പിച്ചത്. വൈദ്യ ശാസ്ത്രത്തിലും ഗോള ശാസ്ത്രത്തിലും വിരചിതമായ പൗരാണിക അറബി ഗ്രന്ഥങ്ങൾ പരിഭാഷപ്പെടുത്തിയാണ് ആധുനിക യൂറോപ് ഇത്ര സമ്പന്നമായതെന്ന് ആർക്കും അറിയുന്ന ചരിത്രമാണ്. അറബി ഭാഷ യുടെ നഷ്ട പ്രതാപം വീണ്ടെടുക്കുമെന്ന പ്രതിഞ്ജ നമുക്കീ ഈ ദിനത്തിൽ ചെയ്യാം
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment