എൻ.ആർ.സി ക്കാർ  അറിയണം, ഇന്ത്യൻ സ്വാതന്ത്ര്യത്തിനു പണിപ്പെട്ട   മുസ്‌ലിം സംഘടനകളെ,
അബ്ദുസമദ് പൂക്കോട്ടൂർ ഇന്ത്യാ രാജ്യത്തിന്റെ മോചനത്തിനുവേണ്ടി മുസ്‌ലിം സമുദായം ഉണ്ടാക്കിയ സംഘടനകളുടെ പ്രവർത്തനങ്ങൾ മാത്രം പരിശോധിച്ചാൽ രാജ്യത്തിന്റെ മോചനത്തിനുവേണ്ടി ഈ സമുദായം സേവനം ചെയ്ത ചരിത്രത്തിന് തുല്യമായി എന്തെങ്കിലും ചരിത്രം എൻ ആർ സി ഇ നടപ്പിലാക്കും എന്ന് പറയുന്ന സംഘപരിവാറിന് ചൂണ്ടിക്കാണിക്കുവാൻ കഴിയുമോ എന്ന് നാം വെല്ലുവിളി ക്കേണ്ടിയിരിക്കുന്നു. ഏകദേശം 200 വർഷത്തിലധികം കാലം ഇന്ത്യയിലെ മുസ്‌ലിം സമുദായം പ്രത്യേകമായി തന്നെ മറ്റു മതസ്ഥരോട് കൂടിച്ചേർന്ന്കൊണ്ട് വൈദേശിക ശക്തികളെ നാട്ടിൽ നിന്ന് പുറത്താക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച ചരിത്രം പഠിക്കുകയും സമൂഹത്തോട് പറയുകയും ചെയ്യേണ്ട സമയമാണിത്. ഇന്ത്യയിലെ മുസ്‌ലിം സമൂഹം ഈ രാജ്യത്തിന്റെ മോചനത്തിനുവേണ്ടി പത്തോളം സംഘടന രൂപീകരിച്ചിട്ടുണ്ട്. 1) ആൾ ഇന്ത്യാ ഖിലാഫത്ത് പ്രസ്ഥാനം* 1920 കളിൽ ഗാന്ധിജിയും മൗലാനാ മുഹമ്മദലിയും കോഴിക്കോട് വന്ന് പ്രസംഗിച്ച് മലബാറിലെ മുസ്‌ലിം സമൂഹത്തെ ഇന്ത്യയുടെ മോചനത്തിന് വേണ്ടി നിസ്സഹകരണ പ്രസ്ഥാനത്തിന്റെ കൂടെ ചേർത്തു എന്ന് പറയുന്നതിന്റെ അർത്ഥം നിസ്സഹകരണ പ്രസ്ഥാനത്തിൽ നിന്നാണ് ഖിലാഫത്ത് പ്രസ്ഥാനം രൂപംകൊണ്ടതെന്നാണെന്നാണ്. അതാണ് ചരിത്രം നമ്മോടു് വെട്ടിത്തുറന്ന് പറയുന്നത്. *2. ജംഇയ്യത്തുൽ ഉലമ ഹിന്ദ്* 1919 അബ്ദുൽ ബാരി ഫറങ്കിയുടെ നേതൃത്വത്തിൽ രൂപം കൊണ്ട പ്രസ്ഥാനമാണിത്. ഇന്ത്യയിലെ നാനാ ജാതി മതസ്ഥരുമായും സൗഹൃദം ഉറപ്പുവരുത്തുകയും വൈദേശിക ആധിപത്യത്തിൽ നിന്ന് ഇന്ത്യയെ സ്വതന്ത്രമാക്കുകയുംചെയ്യുകയെന്നതായിരുന്നു അബ്ദുൽബാരിയുടെ നേതൃത്വത്തിൽ ജംഇയ്യത്തുൽ ഉലമ ഹിന്ദ് എടുത്ത തീരുമാനം. *3.മജ്‌ലിസുൽ അഹ്റാർ* 1929 ൽ ലാഹോർ കേന്ദ്രീകരിച്ച് പ്രവർത്തിച്ച സംഘടനയാണിത്. സയ്യിദ് അതിഹുൽ മുഈൻ എന്ന പണ്ഡിതന്റെ നേതൃത്വത്തിൽ ആണ് ഈ സംഘടന രൂപം കൊണ്ടത്. (പരാജയപ്പെട്ട ഖിലാഫത്ത് മൂവ്മെന്റിന്റെ ഭാഗമായിരുന്നു മജ്ലിസ്. ഇന്ത്യാ മഹാരാജ്യത്തെ ബ്രിട്ടീഷ് അധിനിവേശത്തിൽ നിന്ന് മോചിപ്പിക്കുന്നതിന് വേണ്ടി പരിശ്രമിച്ച സംഘടനയാണിതെന്നും ചരിത്രത്തിൽ പറയുന്നു. അതിന്റെ നേതൃനിരയിൽ ഉണ്ടായിരുന്ന മറ്റു പേരുകൾ ഹബീബ് റഹ്മാൻ ലുധിയാനി, ചൗധരി, അഫ്സൽ ഹഖ്, ഫസലുറഹ്മാൻ ഷി എന്നിവരുടേതാണ്. ചിന്തകന്മാർ പണ്ഡിതന്മാർ തുടങ്ങിയവർ വൈദേശിക ശക്തികളെ തുരത്തുന്നതിനുവേണ്ടി രൂപീകരിച്ച സംഘടനയാണിത്. നാനാജാതി മത വിഭാഗങ്ങളെയും അവരതിൽ ചേർത്തു. എല്ലാ ജാതി മതസ്ഥരും സമരത്തിന്റെ മുന്നിൽ ഉണ്ടായിരുന്നു എന്ന് ചരിത്രം പറയുന്നു. 1954 ൽ പാകിസ്ഥാനാണ് ആ സംഘടനയെ നിരോധിച്ചത്. കാരണം ഈ സംഘടന രൂപീകരിച്ചവരും അതിൽ പ്രവർത്തിച്ചവരും വിഭജനാനന്തരം പാകിസ്ഥാനിലേക്ക് പോയി. അവർ വിഭജനത്തിനെതിരായിരുന്നു. പാക്കിസ്ഥാനിൽ ചെന്ന് വിഭജനത്തെ എതിർത്തതോടെയാണ് ആ സംഘടനയെ നിരോധിക്കാൻ പാക് സർക്കാർ തീരുമാനിച്ചത്. *4.അൻജുമനെ വഥൻ* ഇന്ത്യ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി രൂപീകരിച്ച സംഘടനയാണ് ഇത്. അബ്ദുസമദ് ഖാൻ രൂപീകരിച്ച ഈ സംഘടന സ്വാതന്ത്ര്യത്തിനുവേണ്ടി എന്തു ചെയ്തു എന്നു ചരിത്രപുസ്തകം പറയുന്നുണ്ട്. കോൺഗ്രസ് പാർട്ടിയുമായി സഖ്യം ചേർന്ന ഈ സംഘടന ഇന്ത്യ വിഭജിക്കരുതെന്നും ബ്രിട്ടീഷുകാർ രാജ്യം വിട്ടു പോകണം എന്നും നിലപാടെടുത്തു. *5. കൃഷഗ് പ്രജാ പാർട്ടി* ബ്രിട്ടീഷ് ഫ്യൂഡൽ ഭരണത്തെ അതിശക്തമായി എതിർത്ത അവിഭക്ത ബംഗാളിലെ പാർട്ടിയാണിത്. അബുൽ ഖാസിം ഫള്ലുൽ ഹഖ് എന്ന പണ്ഡിതൻ നേതൃത്വം നൽകിയ ഈ പാർട്ടി ശക്തമായി സമരമുഖത്ത് നിന്നുകൊണ്ട് ഇന്ത്യാ മഹാരാജ്യത്തെ മോചനത്തിനുവേണ്ടി ശബ്ദം മുഴക്കിയിട്ടുണ്ട്. *6. ഖുദായീ ഖിദ്മത്ത് ഗാർ* അതിർത്തി ഗാന്ധി എന്നറിയപ്പെടുന്ന ഖാൻ അബ്ദുൽ ഗഫാർ ഖാൻ ആണ് ഈ സംഘടനയുടെ ഉപജ്ഞാതാവ്. ഈ സംഘടന രൂപീകരിച്ചുകൊണ്ട് ഗഫാർ ഖാൻ ഹിന്ദു-മുസ്‌ലിം മൈത്രി ഉറപ്പുവരുത്തുകയും ബ്രിട്ടീഷുകാരെ പുറത്താക്കാൻ സമരം നടത്തുകയും ചെയ്തു. 1929 ൽ ബ്രിട്ടനെതിരെ രൂപം കൊണ്ട ഈ പ്രസ്ഥാനമാണ് 1943ൽ സുഭാഷ്ചന്ദ്രബോസിന് അഫ്ഗാനിസ്ഥാൻ വഴി ജർമ്മനിയിലേക്ക് പോകാൻ വഴിയൊരുക്കി കൊടുത്തതെന്നത് എടുത്തു പറയേണ്ട വസ്തുതയാണ്. വിഭജനാനന്തരം പാകിസ്ഥാനിലേക്ക് പോയ ഖാൻ അബ്ദുൽ ഗഫാർ ഖാനെ പാകിസ്ഥാൻ സർക്കാർ ജയിലിലടച്ചു. അദ്ദേഹത്തിന്റെ നേട്ടങ്ങളും സേവനങ്ങളും മുൻനിർത്തി ഇന്ത്യൻ സർക്കാർ അദ്ദേഹത്തിന് നെഹ്റു അവാർഡും ഭാരത രത്നയും നൽകി ആദരിച്ചിട്ടുണ്ട്. പാകിസ്ഥാൻ പിറന്നിട്ട് പോലും അദ്ദേഹം പറഞ്ഞത് അത് ശരിയല്ലെന്നാണ്. അതുകൊണ്ടുതന്നെയാണ് പാകിസ്ഥാൻ അദ്ദേഹത്തെ ജയിലിലടച്ചത്. (കൊല്ലത്ത് നടന്ന സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീന്റെ അറുപതാം വാർഷിക സമാപന സമ്മേളനത്തിൽ അബ്ദുസമദ് പൂക്കോട്ടൂർ നടത്തിയ പ്രസംഗത്തിൽ നിന്നെടുത്തതാണ് ഈ ഉള്ളടക്കം)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter