തിരു കുടുംബ മാഹാത്മ്യം
പുണ്യ നബിയുടെ തിരു കുടുംബമാണ് അഹ്ലുബൈത്. നബിയുടെ പ്രപിതാക്കളായ ഹാഷിം, മുത്വലിബ് എന്നിവരുടെ സന്താന പരമ്പരയിലെ മുഴുവൻ സത്യ വിശ്വാസികളും ഈ ഗണത്തിൽ പെടുമെന്നാണ് പണ്ഡിത മതം. മറ്റുള്ള പ്രപിതാക്കളുടെ മക്കൾ തിരു കുടുംബത്തിൽ പെടാത്തത്തിന് കാരണം ഷി'അബു അബീതാലിബിലെ ഉപരോധ സമയത്ത് അവർ ശത്രുക്കളോടൊപ്പം നിലകൊണ്ട് നബി കുടുംബത്തെ കണ്ണീർ കുടിപ്പിച്ചതിനാലാണ്.
അസ്വഹാബുൽ കിസാ'
ഇന്ന് തിരു നബി കുടുംബം കൊണ്ട് വിവക്ഷിക്കപ്പെടുന്നത് പുന്നാര നബിയുടെ കരളിന്റെ കഷ്ണമായ മകൾ ഫാത്തിമ ബീവിയുടെ സന്താന പരമ്പരയാണ്. നബി തങ്ങൾ ഒരു പുതപ്പിനുള്ളിൽ ഫാത്തിമ ബീവിയെയും അലി, ഹസൻ, ഹുസൈൻ എന്നിവരെയും കൂട്ടി ഇരുത്തി ഖുർആനിലെ ഈ വചനമോതി "അഹ്‌ലുബൈതേ! നിങ്ങളെ പാപ സുരക്ഷിതരാക്കാനും ശുദ്ധീകരിക്കാനും അള്ളാഹു ഉദ്ദേശിക്കുന്നു. (Ahzab 33)
ഇവരിലൂടെയാണ് ഇന്നീ കാണുന്ന തങ്ങൾ കുടുബം നിലവിൽ വന്നത്. നബി തങ്ങളുടെ ആൺമക്കൾ അകാലത്തിൽ തന്നെ പൊലിഞ്ഞെങ്കിലും പെൺ മക്കളെല്ലാം വൈവാഹിക ജീവിതത്തിലേക്കു പ്രവേശിക്കുകയും മാതാക്കളാകുകയും ചെയ്തിട്ടുണ്ട്. പക്ഷെ, നുബുവ്വത്തിന്റ നിർണായക സമയത്ത് നബിയോടൊപ്പo ഒട്ടി നിൽക്കാനും താങ്ങും തണലുമാകാനും ഫാത്തിമ ബീവിക്കാന് യോഗമുണ്ടായത്. അതിനാൽ അല്ലാഹു അവര്ക് നൽകിയ വലിയ ആദരവാണ് അഹ്ലുബൈത്തിന്റെ മാതാവാകുക എന്നത്. മകളിലൂട സന്താന പരമ്പര നിലനിന്നത് പുണ്യ നബിയുടെ പ്രത്യേക മഹത്വങ്ങളിൽ l ഒന്നാണ്.അവരെ സ്നേഹിക്കൽ
നബി കുടുംബത്തിന്റെ മഹത്വം
ഖുർആനിൽ ഇരുപതിലേറെ സ്ഥലങ്ങളിൽ പരാമര്ശിക്കപ്പെട്ടിട്ടുണ്ട്. കഠിന യാതനകൾ സഹിച്ചു ഈ മതം പ്രചരണം ചെയ്തതിന്റെ കൂലിയായിട്ട് മാനവ കുലത്തോട് ചോദിക്കാൻ അല്ലാഹു നബിയോട് കല്പിച്ചത് തന്റെ കുടുംബത്തെ സ്നേഹിക്കാൻ മാത്രമാണ്. നബി തങ്ങൾ പറഞ്ഞു :"ഫാത്തിമ എന്റെ കഷ്ണമാണ്, അവളെ സ്നേഹിക്കുന്നത് എന്നെ സ്നേഹിക്കലാണ്. അവളോട കോപിക്കുന്നത് എന്നോടുള്ള കോപമാണ്.
ഇബ്നു മസ്ഊദ് നബിയിൽ നിന്ന് ഉദ്ധരിക്കുന്നു : "തിരു നബി കുടുംബത്തെ ഒരു ദിവസം സ്നേഹി ക്കു ന്നത് ഒരു വർഷത്തെ ആരാധന ക്ക് സമമാണ്. അങ്ങനെ മരിക്കുന്നവൻ സർഗ്ഗ ത്തിലാണ്. (ഇബ്നു തീമി യ്യ )
നമ്മുടെ പിഞ്ചോമന മക്കളെ ചെറു പ്രായത്തിലെ ശീലിപ്പിക്കണമെന്ന് നബി കല്പിച്ച മൂന്ന് കാര്യങ്ങൾ. പ്രവാചക സ്നേഹവും തിരുകുടുംബ സ്നേഹവും ഖുർആൻ പാരായണവും ആണ്. ഓർക്കുക,. നബിയോടും ഖുറാനോടും ചേർത്താണ് അവിടത്തെ കുടുംബത്തെയും പറഞ്ഞത്. "എന്റെ കുടുംബം നൂഹ് നബിയുടെ പേടകം പോലെയാണ് "എന്ന തിരു വചനം സൂചിപ്പിക്കുന്നത്... അതിൽ കയറുന്നവരേ രക്ഷപ്പെടൂ എന്ന അർത്ഥമാണ്. "ആരെങ്കിലും നബി കുടുംബത്തെ സ്നേഹിച്ചു മരിച്ചാൽ അവൻ ഷഹീദായി മരിച്ചു "എന്ന് ശഅലബി ഇമാം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആദരവ് എങ്ങനെ?
അങ്ങേ അറ്റത്തെ വിനയവും, ബഹുമാനവും തിരു കുടുംബത്തിലെ ചെറിയ അംഗത്തോട് പോലും കാണിക്കണം. അവരുടെ കൈ മുത്തി ബർകത് നേടുക, സദസ്സിൽ വന്നാൽ ഉയർന്ന ഇരിപ്പിടം നൽകുക, രാജ കൊട്ടാരത്തിലാണെങ്കിൽ പോലും അവർക്ക് പെട്ടെന്ന് പ്രവേശനാനുമതി നൽകുക, വല്ല സദസ്സും പിരിയുമ്പോൾ അവർ പുറത്തിറങ്ങുവോളം കാത്ത് നിൽക്കുക, ഒരിക്കൽ പോലും അവരുടെ മുമ്പിൽ ശബ്ദം ഉയർത്താതിരിക്കുക, കാരണം അവരുടെ സിരകളിലൂടെ ഓടുന്നത് മുഹമ്മദീയ രക്തമാണെന്നോർക്കുക.
തെമ്മാടിയാണെങ്കിലോ?
എന്തെങ്കിലും വേണ്ടാവൃത്തി ഉള്ള സയ്യിദാണെങ്കിൽ പോലും ആ തിന്മയെ മാത്രം വെറുക്കുക, തങ്ങൾ കുടുംബത്തിന്റെ സ്ഥാന മഹിമ അവരെ ബോധ്യപ്പെടുത്തി അവരെ തിരുത്താൻ ശ്രമിക്കുക. മഹാപണ്ഡിതനായ തഖി യ്യുൽ ഫാരിസി തന്റെ കാലത്ത് ജീവിച്ചിരുന്ന അല്പം ദുശീലങ്ങളുണ്ടായിരുന്ന സയ്യിദായ മതീർ തങ്ങൾ മരണപ്പെട്ടപ്പോൾ ജനാസ നിസ്കാരത്തിൽ പങ്കെടുത്തില്ല, അടുത്ത രാത്രി സ്വപ്നത്തിൽ ഫാത്തിമ ബീവിയെ കണ്ടപ്പോൾ മഹതി അവരിൽ നിന്ന് മുഖം തിരിച്ചു കളഞ്ഞു. ദുഖിതനായ മഹാൻ ബീവിയോട് മാപ്പിരന്ന് നബി കുടുംബ മാഹാത്മ്യം ചൊല്ലിയപ്പോൾ ബീവി ചോദിച്ചു :എന്റെ പേര മകൻ മത്തീരും ഈ മഹത്വത്തിന് അവകാശിയല്ലേ? തഖിയ്യു ൽ ഫാരിസിക്ക് തെറ്റു ബോധ്യപ്പെട്ടു. (സവാഇ ഖുൽ മുഹരിഖ : ഇബ്നു ഹജർ )പ്രവാചക കുടുംബത്തെ അകമഴിഞ്ഞ് സ്നേഹിച്ചതിന്റെ പേരിൽ പിഴച്ച റാഫിളിയാണ് എന്ന ആരോപണം പോലും ഇമാം ഷാഫി (റ) ന് നേരിടേണ്ടി വന്നു.
അലി (റ )യും മുആവിയ (റ )യും സംയുക്തമായി റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ നബി പറഞ്ഞു :"എന്നെയും കുടുംബത്തെയും സ്നേഹിക്കുന്നത് ഏഴു അതി സങ്കീർണ ഘട്ടങ്ങളിൽ സഹായമാവും. മരണം, ഖബർ, മഹ്ശര,...... സ്വിറാത് പാലം വരെ ( മഷ്‌റഅ റാബിഅ )
അനാദരിക്കൽ
ദൂര വ്യാപകമായ പ്രത്യഘാതങ്ങളാണ് തിരു കുടുംബത്തെ അവഹേളിക്കലിലൂടെ വന്നു ചേരുക. വിശ്വാസം നഷ്ടപ്പെട്ട് മരിക്കേണ്ടി വരും. ""നബി കുടുംബതോട് ദേഷ്യത്തിലായി മരണപ്പെട്ടവന് കാഫിർ ആയി ചത്തു, അവൻ സ്വർഗ പരിമളം വാസനീക്കില്ല"" ( ഖുർതുബി ). തങ്ങൾ കുടുംബത്തെ സ്ഥിരമായി അവഹേളിക്കുന്നവന്റെ പിതൃത്വം പോലും സംശയാസ്പദമാണ് . ഒന്നുകിൽ കപട വിശ്വാസിയോ അല്ലെങ്കിൽ വ്യഭിചാരത്തിൽ പിറന്നവനോ അതുമല്ലെങ്കിൽ മാതാവിന്റെ ആർത്തവ വേളയിൽ ഗർഭം ധരിച്ചവനോ ആയിരിക്കുമെന്നാണ് പണ്ഡിത മതം. (ബൈഹഖി )
അഹ്‌ലു ബൈത്തിന്റെ സ്വഭാവം
പൊതുവെ ശാന്ത പ്രകൃതരും തിരശീലക്കു പിന്നിലിരുന്ന് കാര്യങ്ങൾ നിർവഹിക്കുന്നവരുമാണ് തങ്ങൾമാർ, മത പ്രചരണവും വിജ്ഞാന പ്രസരണവുമായി ജീവിക്കുന്നവരാണ് ഭുരിഭാഗവും . തങ്ങളുടെ ആദ്ധ്യാത്മിക ജീവിതത്തിൽ ഏറെ ശ്രദ്ധ ചെലുത്തി ജീവിക്കുന്ന അവർ ഭൗതിക പ്രശസ്തി തീരെ ആഗ്രഹിക്കാത്തവരാണ്. ലോകത്താകെ 400 സയ്യിദ് ഖബീലകൾ ഉള്ളതിൽ 33 താവഴികളാണ് കേരളത്തിലുള്ളത്. പൊതു ജന പ്രശസ്തരായ ശിഹാബ്, ജിഫ്‌രി കുടുംബങ്ങൾ ഏവർകും അവലംബമാണ്.
അന്യ മതസ്ഥരോട് ഏറെ അടുപ്പം കാണിക്കുന്ന തങ്ങൾമാർ നാനാ ജാതി വിഭാഗങ്ങൾക്കും സ്വീകാര്യരാണ്. കേരളത്തിലെ ഏറ്റവും പ്രശസ്തനായ സയ്യിദ് മമ്പുറo തങ്ങളുടെ അടുത്ത സുഹൃത്തു കോന്തു നായര് ആയിരുന്നു. ഇന്നും തങ്ങളുടെ സാമീപ്യം വന്നു സായൂജ്യം അടയുന്നവരിൽ നല്ലൊരു ശതമാനം ഹിന്ദുക്കളുണ്ട്. വര്ഷാവര്ഷം ഹൈന്ദവർ ഏറെ ഉന്മാദത്തോടെ ആഘോശിക്കുന്ന കളിയാട്ടക്കാവ് ഉത്സവം പോലും മമ്പുറം തങ്ങളുടെ ആശീർവാദത്തോടെ തുടങ്ങിയതാണ്.
സമാപ്‌തം
ലോകാവസാനം വരെ മുഹമ്മദീയ പ്രഭ നിലനിൽക്കാൻ അള്ളാഹു കനിഞ്ഞേകിയ അനുഗ്രഹമാണ് സയ്യിദന്മാർ. അവർ ഏത് കാലത്തും ദേശത്തും സന്മാർഗത്തിന്റെ പ്രകാശ ഗോപുരമായി ഉണ്ട്. ആദ്ധ്യാത്മിക ലോകത്തിലെ ചക്രവർത്തികളായ ശൈഖ് ജീലാനിയും രിഫാഇയുo സയ്യിദന്മാരാണ്. അത് കൊണ്ട് തന്നെ അവരെ സ്നേഹിച്ചും ആദരിച്ചും നബിയിലേക്ക് എത്തിച്ചേരാം. നബി പറഞ്ഞു "നിങ്ങളിൽ നാളെ സ്വിറാത് പാലത്തിന് മേൽ ഏറ്റവും സ്ഥിരത ഉള്ളവർ എന്റെ കുടുംബത്തെ ഏറ്റവും സ്നേഹിക്കുന്നവരാണ് (ദഹ്ലമി)
സയ്യിദ് ഹുസൈന്‍ ജമലുല്ലൈലി
Leave A Comment