പൗരത്വ നിയമത്തിന്റെ പേരിൽ ആരും രാജ്യം വിട്ടുപോകേണ്ടി വരില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ
മുംബൈ: പൗരത്വ ഭേദഗതി ബില്ലിൽ ആശങ്ക അറിയിച്ച് തന്നെ സന്ദർശിച്ച മുസ്‌ലിം നേതാക്കൾക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ആശ്വാസ വാക്കുകൾ. പൗരത്വത്തിന്‍റെ പേരില്‍ ആരും രാജ്യം വിടേണ്ടി വരികയില്ലെന്ന് ഉദ്ദവ് താക്കറെ മുസ്‌ലിം നേതാക്കള്‍ക്ക് ഉറപ്പുനല്‍കി. മുംബൈ പൊലീസ് ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിലാണ് ഉദ്ദവ് ഉറപ്പ് നല്‍കിയത്. പൗരത്വബില്ലിനെ ചൊല്ലി ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം നേതാക്കളോട് പറഞ്ഞു. കേരള സര്‍ക്കാര്‍ ചെയ്തതുപോലെ പൗരത്വ ബില്ലിനെതിരെ മഹാരാഷ്ട്ര നിയമസഭയും പ്രമേയം പാസ്സാക്കണമെന്ന്​ ആവശ്യപ്പെട്ട്​ നേതാക്കള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. റാസാ അക്കാദമി ജനറല്‍ സെക്രട്ടറി സഈദ് നൂരിയുടെ നേതൃത്വത്തില്‍ 200 ഒാളം നേതാക്കന്മാരാണ് ഉദ്ദവിനെ കണ്ടത്.  കൂടിക്കാഴ്ചക്ക്​ മുംബൈ പൊലീസ്​ വേദി ഒരുക്കുകയായിരുന്നു​. മുസ്‌ലിംകളും രാജ്യത്തെ പൗരന്മാർ തന്നെയാണെന്നും പൗരത്വം ആര്‍ക്കും ഇല്ലാതാക്കാനാവില്ലെന്നും ഉദ്ദവ് തങ്ങളോട് പറഞ്ഞതായി സഈദ് നൂരി വ്യക്തമാക്കി

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter