വല്ലാത്തൊരു പരീക്ഷണം
- Web desk
- Nov 19, 2019 - 16:02
- Updated: Nov 19, 2019 - 16:02
മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ പ്രവാചകത്വത്തെ പലരും പല വിധത്തിലും പരീക്ഷിച്ചിരുന്നു. അവർക്കൊക്കെയും പ്രവാചകത്വം വ്യാജമല്ലെന്ന് ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
നബി (സ )മദീനയിൽ താമസിച്ചിരുന്ന കാലത്ത്..... ഒരിക്കൽ ആ നാട്ടുകാരിയായ ജൂത വനിത നബി( സ )യെ വീട്ടിലേക്കു ക്ഷണിച്ചു. ക്ഷണിചാൽ ക്ഷണം സ്വീകരിക്കൽ ഒരു മുസ്ലിമിന്റെ കടമയാണല്ലോ. നബി (സ )ക്ഷണം സ്വീകരിച്ചു. അവരുടെ വീട്ടിലേക്ക് പോയി. തദവസ രം അവർ നബി (സ )യെ ആനയിച്ചു, ഭക്ഷണ വിഭവങ്ങൾ എല്ലാം വിളമ്പി കൊടുത്തു.
പക്ഷെ...... ആ ജൂത സ്ത്രീയുടെ ഉദ്ദേശം ശെരിയല്ലായിരുന്നു. നബി (സ )ക്ക് എതിരെ നടത്തിയ ഒരു ഗൂഡാലോചനയുടെ ഭാഗമായിട്ടായിരുന്നു ആ സൽക്കാരം.
അവർ വിഭവ സമുർദമായ സദ്യ തന്നെ ഒരുക്കിയിരുന്നു. ആട് മാംസവും ഉണ്ടായിരുന്നു. നബി (സ )ഒരു മുൻകരുതലും കൂടാതെ ഭക്ഷണം കഴിക്കാൻ ഇരുന്നു. ആട് മാംസത്തിൽ നിന്നും ഒരു കഷ്ണമെടുത്ത് വായിലേക്ക് വെക്കാൻ തുനിഞ്ഞപ്പോൾ ആ മാംസം നബി (സ )യോട് സംസാരിച്ചു.
ആ രുചിയേറിയ മാംസത്തിൽ വിഷം കലർത്തിയിട്ടുണ്ട് എന്നഭീകരമായ യാഥാർഥ്യമായിരുന്നു അത്.
നബി (സ )ഭക്ഷണം കഴിക്കാതെ ആ ജൂത സ്ത്രീയോട് കാര്യം അന്വേഷിച്ചു. അപ്പോൾ അവർ പറഞ്ഞു :"അങ്ങ് ശെരിയായ പ്രവാചകൻ ആണെങ്കിൽ അങ്ങേക്ക് ഇത് വിഷമമുണ്ടാക്കില്ലെന്ന കാര്യം എനിക്കറിയാം. മറിച്ച്..... അങ്ങ് വ്യാജനാനെങ്കിൽ മരണം സംഭവിക്കുകയും അതിലൂടെ ഞങ്ങള്‍ക്ക് ആശ്വാസം ലഭിക്കുകയും ചെയ്യുമല്ലോ ".
ആ മാംസം പോലും നമ്മുടെ നബി (സ )യെ സംരക്ഷിച്ചു.
ആ പുണ്യ നബിയെ അതിയായി പ്രിയം വെക്കുന്നവരിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തട്ടെ !!!ആമീൻ
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment