ഫലസ്ഥീനികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ലണ്ടനില്‍ ആയിരങ്ങളുടെ പ്രകടനം

ഗാസയിലെ ഇസ്രയേല്‍ ഉപരോധങ്ങള്‍ക്കെതിരെയും ഫലസ്ഥീന്‍ ജനതയുടെ നീതിക്ക് വേണ്ടിയും ആയിരക്കണക്കിന് പേര്‍ സംഗമിച്ച ലണ്ടനിലെ ഐക്യദാര്‍ഢ്യ റാലി ഏറെ ശ്രദ്ധേയമായി.

ഫലസ്ഥീനികള്‍ ഇസ്രയേലുകാര്‍ക്കെതിരെ ഒരു വര്‍ഷമായി സമാധാനത്തോടെ നടത്തിവരുന്ന പ്രതിഷേധ റാലിയായ ഗ്രേറ്റ് റിട്ടേണ്‍ മാര്‍ച്ചിന്റെ  വാര്‍ഷികാഘോഷ ദിനത്തിലായിരുന്നു ലണ്ടനില്‍ പ്രകടനം നടത്തിയത്.
ബ്രിട്ടനിലെ ഫലസ്ഥീനിയന്‍ ഫോറം, ഫലസ്ഥീന്‍ സോളിഡാരിററി കാമ്പയിന്‍, മുസ്‌ലിം അസോസിയേഷന്‍ ഓഫ് ബ്രിട്ടന്‍ തുടങ്ങിയ സംഘടനകളായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്.
ഫലസ്ഥീനികള്‍ ഗാസയില്‍ സംഘടിപ്പിച്ച റാലിക്കെതിരെ ഇസ്രയേല്‍ ക്രൂരമായ സമീപനമാണ് സ്വീകരിച്ചതെന്നും അവര്‍ക്ക് നീതി ലഭിക്കണമെന്നും ഫലസ്ഥീനിയന്‍ ഫോറം വക്താവ് അദ്‌നാന്‍ ഹംദാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഗാസയില്‍ മാര്‍ച്ച് ചെയ്ത ഫലസ്ഥീനികള്‍ക്ക് ഐക്യദാര്‍ഢ്യവുമായാണ് ഞങ്ങള്‍ നിലകൊളളുന്നത്, മൗലികാവകാശങ്ങള്‍ ലഭിക്കുംവരെ അവര്‍ മാര്‍ച്ച് തുടരും
ഫലസ്ഥീന്‍ സോളിഡാരിറ്റി കാമ്പയിന്‍ ഡയറകടര്‍ ബെന്‍ ജമാല്‍ പറഞ്ഞു.
ഫലസ്ഥീന് ഐക്യദാര്‍ഢ്യമരുളുന്ന നിരവധി പ്ലക്കാര്‍ഡുകളും പ്രകടനക്കാര്‍ കയ്യിലേന്തിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter