മോദി സര്‍ക്കാറിന്റെ ഭരണനേട്ടങ്ങള്‍ വട്ടപൂജ്യം: അസദുദ്ദീന്‍ ഉവൈസി

മോദി സര്‍ക്കാറിന്റെ ഭരണനേട്ടങ്ങള്‍ വട്ട പൂജ്യമാണെന്ന് ആള്‍ ഇന്ത്യ ഇത്തിഹാദുല്‍ മുസ് ലിമീന്‍ പ്രസിഡണ്ടും എം.പിയുമായ അസദുദ്ധീന്‍ ഉവൈസി.

ഹൈദരാബാദില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ധേഹം മോദിക്കെതിരെ തുറന്നടിച്ചത്.
മോദി ജനങ്ങളെ വഞ്ചിച്ചെന്നും ചാനലുകളില്‍ വന്ന് അവതാരകരെ പോലെ വെറുതെ ഷോ കാണിക്കുകയാണെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
ഇക്കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പ്രധാനമന്ത്രിയെന്ന നിലക്ക് അദ്ധേഹം രാജ്യത്ത്  ഭീതിതമായ അന്തരീക്ഷം സൃഷ്ടിക്കുകയാണുണ്ടായത്.
ന്വൂനപക്ഷങ്ങള്‍ക്കെതിരെയും ദളിതര്‍ക്കെതിരെയും മോദി സര്‍ക്കാര്‍ ജനങ്ങള്‍ക്കിടയില്‍  വെറുപ്പും വിദ്വേഷവും വിതറി.
അദ്ധേഹം പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter