കേന്ദ്രസർക്കാരിനെതിരെ മിണ്ടാൻ   ജനങ്ങൾക്ക് ഭയമെന്ന് അമിത്ഷായെ വേദിയിലിരുത്തി പ്രമുഖ വ്യവസായി
ന്യൂഡൽഹി: മോദി സർക്കാരിനെതിരെ വിമർശനവുമായി പ്രമുഖ വ്യവസായിയും ബജാജ് ഗ്രൂപ്പ് ചെയര്‍മാനുമായ രാഹുല്‍ ബജാജ് രംഗത്തെത്തി. സര്‍ക്കാറിനെതിരെ സംസാരിക്കാന്‍ ഇന്ത്യയിലെ ജനങ്ങള്‍ ഭയപെടുന്നതായി രാഹുല്‍ ബജാജ് വ്യക്തമാക്കി. കേന്ദമന്ത്രിമാരായ അമിത്ഷാ, നിര്‍മലാ സീതാരാമന്‍, പീയുഷ് ഗോയല്‍ എന്നിവരുടെ സാന്നിധ്യത്തിൽ മുബൈയില്‍ നടന്ന ഇക്കണോമിക്ക് ടൈംസ് അവാര്‍ഡ് ദാന ചടങ്ങില്‍ വെച്ചാണ് രാഹുൽ തുറന്നടിച്ചത്. ശരിയായ മനോഭാവത്തില്‍ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നരേന്ദ്ര മോദിസര്‍ക്കാരിന് കഴിയുമോയെന്ന കാര്യത്തില്‍ തനിക്ക് ഉറപ്പില്ലെന്നും അദേഹം പറഞ്ഞു. മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ കാലത്ത് വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം ജനങ്ങള്‍ക്കുണ്ടായിരുന്നെന്നും എന്നാല്‍ നിലവിലെ ഭരണകൂടം ഭയത്തിന്റെയും അനിശ്ചിതത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ടെന്നും അദേഹം പറഞ്ഞു. ഭോപ്പാല്‍ എം.പി പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ ഗോഡ്സെ പരാമര്‍ശത്തെ കുറിച്ചും രാഹുല്‍‌ ബജാജ് പരാമര്‍ശിച്ചു. ആരാണ് ഗാന്ധിയെ വെടിവച്ചതെന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടോ, എന്ന് തനിക്കറിയില്ലെന്നായിരുന്നു അദേഹത്തിന്റെ പ്രസ്താവന. ഇതിന് മറുപടിയായി ഒന്നിനെ കുറിച്ചും ഭയക്കേണ്ടതില്ലെന്നും മാധ്യമങ്ങളുടെ നിരന്തര വിമര്‍ശനം മൂലം സുതാര്യമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ മെച്ചപെടാന്‍ ശ്രമിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. ഠാക്കൂറിന്റെ പ്രസതാവനയെ അപലപിക്കുന്നുവെന്നും അമിത് ഷാ വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter