ഷാഹിൻ ബാഗിലെ സമരക്കാരുമായി ചർച്ചക്ക് തയ്യാറെന്ന് കേന്ദ്രസർക്കാർ
ന്യൂഡല്‍ഹി: 40 ദിവസത്തിലധികമായി ഷഹീന്‍ ബാഗില്‍ സമരം ചെയ്യുന്ന പ്രക്ഷോഭകരെ രാജ്യത്തിന്റെ ഒറ്റുകാരെന്നും വെടി വെക്കേണ്ടവരാണെന്നും വിശേഷിപ്പിച്ചിരുന്ന ബിജെപി ഒടുവിൽ പൂർവ്വ നിലപാടിൽനിന്ന് പിന്നോട്ടു പോകുന്നു. ഷാഹീൻ ബാഗിലെ പ്രക്ഷോഭകരുമായി ചര്‍ച്ചക്കു തയാറാണെന്ന് മോദി സര്‍ക്കാര്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രണ്ടു മാസത്തോളമായി ഡല്‍ഹിയില്‍ നടക്കുന്ന കനത്ത പ്രക്ഷോഭത്തില്‍ അമ്മമാരടക്കം വന്‍ ജനപങ്കാളിത്തമാണ് ഉള്ളത്. സമരത്തെത്തുടര്‍ന്ന് കാളിന്ദി കുഞ്ജ് ഷഹീന്‍ ബാഗ് റോഡില്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് കേന്ദ്രത്തിന്റെ ചര്‍ച്ചാ നീക്കം. സമരക്കാരുമായി ചര്‍ച്ചയ്ക്കു തയാറാണെന്നും പൗരത്വ നിയമം സംബന്ധിച്ച അവരുടെ സംശയങ്ങള്‍ ദൂരീകരിക്കാമെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter