പൗരത്വഭേദഗതി ബില്ലിനെതിരെ കൊച്ചിയിൽ ഇന്ന് മുസ്‌ലിം സംഘടനകളുടെ മഹാ പ്രതിഷേധ റാലി
- Web desk
- Jan 1, 2020 - 06:39
- Updated: Jan 2, 2020 - 17:42
കൊച്ചി: പൗരത്വ രജിസ്റ്റര്‍, പൗരത്വ ഭേദഗതി നിയമം എന്നിവ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം സംഘടനകളുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സംയുക്ത പ്രതിഷേധ റാലിയും സമര പ്രഖ്യാപന കണ്‍വെന്‍ഷനും ഇന്ന് മറൈൻ ഡ്രൈവില്‍ നടക്കും.
വൈകിട്ട് മൂന്ന് മണിയോടെ പരിപാടിക്ക് തുടക്കമാകും. വിവിധ മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള ചെറുജാഥകള്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നിന്ന് സമ്മേളന നഗരിയായ മറൈന്‍ഡ്രൈവിലേക്ക് പുറപ്പെടും.
തുടര്‍ന്ന് നടക്കുന്ന സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍ മുഴുവന്‍ മുസ്‌ലിം സംഘടനകളുടെയും നേതാക്കളും വിവിധ മത നേതാക്കളും ജനപ്രതിനിധികളും സംസാരിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, കേരള മുസ്‌ലിം ജമാഅത്ത്, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍, സംസ്ഥാന കേരള ജംഇയ്യത്തുല്‍ ഉലമ, ജമാഅത്തെ ഇസ്‌ലാമി, കെ.എന്‍.എം മര്‍ക്കസുദഅ്‌വ, മുസ്‌ലിംലീഗ്, കെ.എം.ഇ.എ, എം.ഇ.എസ്, എം.എസ്.എസ്, വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍, എറണാകുളം ജില്ലാ ജമാഅത്ത് കൗണ്‍സില്‍, മഹല്ല് കോര്‍ഡിനേഷന്‍ കമ്മിറ്റി, വിവിധ ജമാഅത്ത് കൗണ്‍സിലുകള്‍ എന്നിവര്‍ സംയുക്തമയാണ് പ്രതിഷേധ റാലിയും സംഗമവും സംഘടിപ്പിക്കുന്നത്.
പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, ദലിത് ആക്ടിവിസ്റ്റ് ജിഗ്‌നേഷ് മേവാനി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. വിവിധ സംഘടന നേതാക്കളായ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, പ്രൊഫ കെ.ആലികുട്ടി മുസ്‌ലിയാര്‍, ടി.പി അബ്ദുല്ല കോയ മദനി, ചേലക്കുളം അബുല്‍ ബുഷറ മൗലവി, എം.ഐ അബ്ദുല്‍ അസീസ്, സി.പി ഉമര്‍ സുല്ലമി, ടി.കെ അഷറഫ്, ഹമീദ് വാണിയമ്പലം, നജീബ് മൗലവി, ഡോ.ഫസല്‍ ഗഫൂര്‍ തുടങ്ങിയവര്‍ സംസാരിക്കും. എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ബെന്നി ബെഹന്നാന്‍, ഹൈബി ഈഡന്‍, എ.എം ആരിഫ്, മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, എം.എല്‍.എമാര്‍, വിവിധ രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരും സമ്മേളനത്തെ അഭിസംബോധന ചെയ്യും
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment