ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ക്ക് വിജയിക്കാനാകില്ല: എന്‍.കെ പ്രേമചന്ദ്രന്‍ എം.പി

ജനാധിപത്യ വിരുദ്ധമായി നിയമനിര്‍മ്മാണം നടത്തുകയും പക്ഷപാതപരമായി നടപ്പാക്കുകയും ചെയ്യുന്ന ഫാസിസ്്റ്റ് ഭരണകൂടങ്ങള്‍ക്ക് വിജയിക്കാനാകില്ലെന്ന എന്‍.കെ പ്രേമചന്ദ്രന്‍ എം.പി 

അസ്തിത്വം, അവകാശം യുവനിര വീണ്ടെടുക്കുന്നു എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എഫ് സംസ്ഥാന അധ്യക്ഷന്‍ പണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നടത്തുന്ന മുന്നേറ്റ യാത്രക്ക് കണ്ണനല്ലൂരില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വനിയമ ഭേതഗതി ഭരണഘടന വിരുദ്ധമാണെന്ന് സുപ്രീംകോടതി കണ്ടെത്തുമെന്നതിനാലാണ് അവ നടപ്പാക്കൊതെ കേന്ദ്രം കാത്തിരിക്കുന്നത്. കേരളത്തില്‍ ഫാഷിസ്റ്റ് ശക്തികള്‍ ഇടം കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ അതിനു വളംവെയ്ക്കുന്ന തരത്തിലുള്ള  പ്രസ്താവനകള്‍ നടത്തി സാമൂഹിക ഭിന്നിപ്പ് സൃഷടിക്കുന്നവരെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter