കശ്മീർ ജനതയുടെ 70 ശതമാനവും  വിഷാദരോഗികൾ, കോടതികൾ അധികാരം ഉപയോഗിക്കുന്നില്ലെന്നും റിപ്പോർട്ട്
ന്യൂഡൽഹി: ജമ്മുകശ്മീരിലെ ജനങ്ങള്‍ക്ക് നീതി നടപ്പിലാക്കുന്നതിൽ കോടതികളുടെ ഭാഗത്തുനിന്നും വേണ്ടവിധം ഇടപെടലുകൾ നടക്കുന്നില്ലെന്ന് ഒരു വിഭാഗം സാമൂഹ്യപ്രവര്‍ത്തകരുടെ സംഘം പുറത്തുവിട്ട റിപ്പോർട്ട്. സംസ്ഥാനത്ത് 70 ശതമാനത്തോളം ജനങ്ങളെ വിഷാദരോഗം ബാധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ജമ്മു കശ്മീരിൽ സുരക്ഷ നിയന്ത്രണങ്ങള്‍ കൊണ്ട് വന്ന ആഗസ്റ്റ് 5 മുതൽ സെപ്തംബര്‍ 30 വരെയുളള കാലയളവില്‍ 330 ഹേബിസ് കോര്‍പ്പസ് ഹരജികൾ ഫയൽ ചെയ്തിട്ടുണ്ടെങ്കിലും ഇവയിലൊന്നും കാര്യക്ഷമമായ ഇടപെടല്‍ കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് സംസ്ഥാനം സന്ദര്‍ശിച്ച അഭിഭാഷക മിഹിര്‍ ദേശായി പറയുന്നു. അധികാരം വിനിയോഗിക്കാത്ത കോടതി സമീപനം അത്ഭുതപ്പെടുത്തുന്നതായും മിഹിര്‍ കൂട്ടിച്ചേര്‍ത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള അഭിഭാഷകര്‍, തൊഴിലാളി സംഘടന പ്രതിധികള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, മാനസികാരോഗ്യ വിദഗ്ധര്‍ എന്നിവരടക്കമുള്ള 11 അംഗ സംഘമാണ് സെപ്തംബര്‍ 28 മുതല്‍ ഒക്ടോബര്‍ നാല് വരെ ജമ്മുകശ്മീരിലെ എല്ലാ ജില്ലകളിലൂടെയും സഞ്ചരിച്ച് വസ്തുനിഷ്ഠമായി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter