കഫീല്‍ ഖാന് ജാമ്യം നൽകാൻ ഉത്തരവിട്ട് അലഹബാദ് ഹൈക്കോടതി
"കഫീല്‍ ഖാന്‍ നടത്തിയ പ്രസംഗം വിദ്വേഷമോ കലാപമോ പ്രചരിപ്പിക്കുന്നതായിരുന്നില്ല, മറിച്ച് ദേശീയ സമഗ്രതക്കും പൗരന്മാര്‍ക്കിടയിലെ ഐക്യത്തിനുമുള്ള ആഹ്വാനമായിരുന്നു"- കഫീല്‍ ഖാന് ജാമ്യം അനുവദിച്ച് കോടതി പറഞ്ഞു. 'പ്രഥമദൃഷ്ട്യാ കഫീല്‍ ഖാന്റെ പ്രസംഗം വിദ്വേഷമോ അക്രമമോ പ്രചരിപ്പിക്കുന്നതായിരുന്നില്ല. അലിഗഢിലെ സമാധാനാന്തരീക്ഷത്തിനോ സ്വസ്ഥതക്കോ ഭീഷണയാവുന്ന യാതൊന്നും അദ്ദേഹത്തിന്റെ വാക്കുകളിലുണ്ടായിരുന്നില്ല. രാജ്യത്തിന്റെ സമഗ്രതക്കും ഐക്യത്തിനുമുള്ള ആഹ്വാനമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. എന്തെങ്കിലും തരത്തിലുള്ള അക്രമങ്ങളെ നിരുത്സാഹപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍- കോടതി വ്യക്തമാക്കി.
യാതൊരു തെളിവുമില്ലാതെ നിയമവിരുദ്ധമായാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കഫീല്‍ ഖാനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയതെന്നും കോടതി പറഞ്ഞു. വ്യക്തമായ തെളിവുകളില്ലാതെ അറസ്റ്റ് ചെയ്ത് കഫീല്‍ ഖാന് ലഭിക്കേണ്ട സ്വാഭാവിക നീതി നിഷേധിച്ചെന്നും കോടതി നിരീക്ഷിച്ചു. കഫീല്‍ ഖാനെ കുറ്റക്കാരനാക്കിയ ജില്ലാ മജിസ്‌ട്രേറ്റിന്റെ നടപടിയേയും കോടതി വിമര്‍ശിച്ചു. കഫീല്‍ ഖാന്റെ പ്രസംഗത്തിന്റെ ഉദ്ദേശശുദ്ധിയെ ജില്ലാ മജിസ്‌ട്രേറ്റ് അവഗണിച്ചു. പ്രത്യേക ലാക്കോടെ പ്രസംഗത്തിലെ ചിലഭാഗങ്ങള്‍ മാത്രം വായിക്കുകയും വളച്ചൊടിക്കുകയും ചെയ്തു'- കോടതി വിമര്‍ശിച്ചു. 2020 ഫെബ്രുവരി 13നാണ് ദേശ സുരക്ഷാ നിയമം കഫീല്‍ഖാന് മേല്‍ ചുമത്തുന്നത്.
നേരത്തെ, 2017 ആഗസ്റ്റില്‍ ഖൊരക്പൂര്‍ ബി.ആര്‍.ഡി ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടർ ദൗർലഭ്യത മൂലം കൂട്ട ശിശുമരണം സംഭവിച്ചതുമായി ബന്ധപ്പെട്ടാണ് ഡോ. കഫീല്‍ ഖാനെ ജയിലിലടച്ചത്. സ്വന്തം വീഴ്ച മറികടക്കാനായി സ്വന്തം നിലക്ക് ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച് കഫീല്‍ ഖാന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ കഫീല്‍ ഖാനെ യോഗി സര്‍ക്കാര്‍ ബലിയാടാക്കുകയായിരുന്നു. അങ്ങനെ കുട്ടികളുടെ മരണത്തിന് ഉത്തരവാദിയാക്കി അറസ്റ്റ് ചെയ്യുകയായിരുന്നു. .
Leave A Comment