വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തിനെതിരെ വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് ഇന്ത്യയിലെ 200ലധികം എഴുത്തുകാര്‍
- Web desk
- Apr 2, 2019 - 10:32
- Updated: Apr 2, 2019 - 10:32
രാജ്യത്തെ നിലവിലുളള വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തിനെതിരെ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് നിവേദനമായി പ്രസിദ്ധിപ്പെടുത്തി രാജ്യത്തെ 200 ലധികം എഴുത്തുകാര്‍.
ഇന്ത്യന്‍ കള്‍ച്ചറല്‍ ഫോറമാണ് എഴുത്തുകാരുടെ അപേക്ഷ ഏപ്രില്‍ 1 തിങ്കളാഴ്ച പ്രസിദ്ധിപ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ പൗരന്മാര്‍ ആള്‍ക്കൂട്ടവധത്തിന് വിധേയരാവുകയും സമുദായത്തിന്റെയും ജാതിയതയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും പേരില്‍ മനുഷ്യന് വിവേചനം നേരിടുകയും ചെയ്തു.രാജ്യത്തെ വിഭജിക്കാന്‍ വിദ്വേഷ രാഷ്ട്രീയം ഉപയോഗപ്പെടുത്തുകയാണ്.ഭയപ്പെടുത്തി കൂടുതല്‍ കൂടതല്‍ പേരെ പുറത്താക്കിക്കൊണ്ടിരിക്കുന്നു.നമ്മുടെ രാഷ്ട്രത്തിന്റെ വൈവിധ്യം സംരക്ഷിക്കപ്പെടണം
കള്‍ച്ചറല്‍ ഫോറം പ്രസിദ്ധിപ്പെടുത്തിയ അപേക്ഷയില്‍ പറയുന്നു.
രാജ്യമെമ്പാടുമുള്ള 210ഓളം എഴുത്തുകാര്‍ ഒപ്പിട്ട അപ്പീല്‍ ഹിന്ദി,ഗുജ്‌റാത്തി,ഉര്‍ദു,കന്നഡ,മലയാളം, തമിഴ്, ബംഗ്ലള, പഞ്ചാബി, തെലുഗു, മറാത്തി തുടങ്ങിയ പത്തോളം ഭാഷകളിലാണ് തയ്യാറാക്കിയിട്ടുളളത്.
ഗിരീഷ്‌കര്‍നാട്, നയന്‍താര സെഹ്ഗാള്‍, മുഗുള്‍ കേശവന്‍, മൃണാള്‍ പാണ്ഡ്യ, ടി.എംകൃഷ്ണ, അരുന്ധതി റോയ് തുടങ്ങിയവര്‍ ഒപ്പിട്ടവരില്‍ ഉള്‍പ്പെടുന്നു.
സ്ത്രീകള്‍ക്കും ദളിത്കള്‍ക്കും ആദിവാസികള്‍ക്കും ന്വൂനപക്ഷങ്ങള്‍ക്കുമെതിരായ അതിക്രമങ്ങള്‍ക്കെതിരെ കൃത്യമായ നിലപാട് കൈകൊള്ളുന്ന വൈവിധ്യങ്ങളെ ഉള്‍ക്കൊളളുന്ന ജനാധിപത്യവളര്‍ച്ചയാണ് രാജ്യത്തിന് ആവശ്യമെന്നും അപ്പീലില്‍ പറയുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment