സൗദിയില്‍ ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടു; അറഫാ ദിനം ആഗസ്റ്റ് പത്തിന്,  ബലിപെരുന്നാൾ പതിനൊന്നിന്

സൗദിയിൽ ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമായതായി സഊദി സുപ്രീം കൗൺസിൽ അറിയിച്ചു. ഇതനുസരിച്ച് അറഫാ ദിനം ആഗസ്ത് പത്തിനും ബലിപെരുന്നാൾ പതിനൊന്നിനും ആയിരിക്കുമെന്ന് സഊദി മതകാര്യവിഭാഗം അറിയിച്ചു.

റിയാദ് പ്രവിശ്യയിലെ ഹോത്ത സുദൈർ, തുമൈർ എന്നിവിടങ്ങളിലാണ് ഈ വർഷത്തെ ദുൽഹിജ്ജ മാസപ്പിറവി ദൃശ്യമായത്. നേരത്തെ മാസപ്പിറവി നിരീക്ഷിക്കാന്‍ സഊദി സുപ്രീംകോടതി വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു..

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter