"കലാപം നടത്തിയത് ഞങ്ങൾ":  വെളിപ്പെടുത്തലുമായി ഹിന്ദുത്വവാദി
ന്യൂഡൽഹി: ഡല്‍ഹി വടക്ക് കിഴക്ക് ജില്ലയില്‍ ഈ വര്‍ഷം ഫെബ്രുവരിയിലുണ്ടായ കലാപം നടത്തിയത് തങ്ങളെന്ന് വെളിപ്പെടുത്തി ഹിന്ദുത്വവാദി രംഗത്ത്. ‘ദി കാരവന്‍’ മാഗസിന് നൽകിയ അഭിമുഖത്തിലാണ് കലാപത്തെക്കുറിച്ചും അന്ന് നടന്ന കൊലപാതകങ്ങളെക്കുറിച്ചും 22 കാരനായ ഹിന്ദു കലാപകാരി വെളിപ്പെടുത്തിയിരിക്കുന്നത്.

കല്ലുകളും, ലാത്തിയും, വാളും, തോക്കുകളുമടക്കം എല്ലാം ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് നല്‍കിയതെന്ന് വ്യക്തമാക്കിയ ഇയാൾ ഡല്‍ഹി പൊലീസിന്റെ പിന്തുണയോടെയാണ് മുസ്‌ലിംകളെ ആക്രമിച്ചതെന്നും വെളിപ്പെടുത്തുന്നുണ്ട്. കലാപത്തിനിടെ നിങ്ങള്‍ കണ്ട കാഴ്ചകള്‍ എന്തെല്ലാമായിരുന്ന ചോദ്യത്തിന് താന്‍ ആളുകളെ മര്‍ദ്ദിച്ചുവെന്നും കടകള്‍ തീയിട്ട് നശിപ്പിച്ചുവെന്നും 786 എന്ന് എഴുതിവെച്ച ബൈക്കുകള്‍ തടഞ്ഞുനിര്‍ത്തി അഗ്നിക്കിരയാക്കിയെന്നും ഈ സംഭവങ്ങൾ നിരവധി തവണ ആവര്‍ത്തിക്കുകയായിരുന്നുവെന്നും കലാപകാരി പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter