പൗരത്വ രേഖകൾ ഹാജരാക്കേണ്ട  സാഹചര്യം വന്നാൽ നിസ്സഹകരിക്കുമെന്ന് കവി സച്ചിദാനന്ദൻ
തി​രു​വ​ന​ന്ത​പു​രം: പൗരത്വഭേദഗതി വിഷയത്തിൽ നിലപാട് വ്യക്തമാക്കി ക​വി സ​ച്ചി​ദാ​ന​ന്ദ​ന്‍ രംഗത്ത്. പൗരത്വത്തിന് രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കേ​ണ്ട സാ​ഹ​ച​ര്യം വ​ന്നാ​ല്‍ നി​സ്സ​ഹ​ക​രി​ക്കു​മെ​ന്ന്​ സച്ചിദാനന്ദൻ വ്യക്തമാക്കി. മ​ഹാ​ത്മ ഗാ​ന്ധി ജീ​വി​ച്ചി​രു​ന്നെ​ങ്കി​ല്‍ വീ​ണ്ടും നി​സ്സ​ഹ​ക​ര​ണ​സ​മ​രം പ്ര​ഖ്യാ​പി​ച്ചേ​നെ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലോ​ക കേ​ര​ള​സ​ഭ​യു​ടെ ഭാ​ഗ​മാ​യി 'ഇ​ന്ത്യ​ന്‍ ജ​നാ​ധി​പ​ത്യ​വും കു​ടി​യേ​റ്റ​വും' എ​ന്ന വി​ഷ​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ഓ​പ​ണ്‍ ഫോ​റ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പൗ​ര​ത്വ​ത്തെ വ്യ​ത്യ​സ്ത​രീ​തി​യി​ല്‍ നി​ര്‍​വ​ചി​ക്കു​ക​യാ​ണ്​ ഇ​പ്പോ​ള്‍ ചെ​യ്യു​ന്ന​ത്. വൈവിധ്യമാണ് ഇന്ത്യയുടെ ശ​ക്തി​യെ​ന്ന് തി​രി​ച്ച​റി​യ​ണം. അ​തി​നെ ഇ​ല്ലാ​താ​ക്കാ​നാ​ണ് ശ്ര​മം. മ​താ​ധി​ഷ്ഠി​ത സം​സ്‌​കാ​ര​മെ​ന്ന പൗ​ര​ത്വ​മാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​തെ​ങ്കി​ല്‍ ആ​ദി​വാ​സി​ക​ളെ എ​ങ്ങ​നെ മ​ത​ത്തി​ല്‍ നി​ര്‍​വ​ചി​ക്കും. പൗ​ര​ത്വം തെ​ളി​യി​ക്കേ​ണ്ട സാ​ഹ​ച​ര്യം വ​ന്നാ​ല്‍ ഇ​ന്ത്യ​യെ ഇ​ന്ത്യ​യാ​ക്കി​യ ഏ​റ്റ​വും താ​ഴേ​ത്ത​ട്ടി​ലു​ള്ള ദ​രി​ദ്ര​രെ​യും ദ​ലി​ത​രെ​യും ആ​ദി​വാ​സി​ക​ളെ​യു​മാ​യി​രി​ക്കും കൂ​ടു​ത​ല്‍ ബാ​ധി​ക്കു​ക. ഒ​രു രാ​ജ്യ​ത്തെ​യും ജ​ന​ത പൂ​ര്‍​ണ​മാ​യി അ​വി​ടെ ജ​നി​ച്ചു​വ​ള​ര്‍​ന്ന​വ​ര​ല്ല. അ​നേ​കം സ്വ​ത്വ​ബോ​ധ​ങ്ങ​ളു​ടെ സ​മ്മി​ശ്ര​മാ​ണ് ന​മ്മു​ടെ സ്വ​ത്വം. പ​ല കു​ടി​യേ​റ്റ​ങ്ങ​ളി​ലൂ​ടെ​യു​മാ​ണ് ഇ​ന്ത്യ​ന്‍ ജ​ന​ത രൂ​പ​പ്പെ​ട്ട​തെ​ന്ന് നാം ​തി​രി​ച്ച​റി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter