കശ്മീരിൽ കൊല്ലപ്പെട്ട 60 കാരന്റെ  നെഞ്ചിലിരുന്ന് കരയുന്ന കുട്ടി:  പട്ടാളത്തിനെതിരെ വിമർശനം
കശ്മീർ: കശ്മീരിലെ സോപോറില്‍ കൊല്ലപ്പെട്ട ബഷീര്‍ അഹമ്മദിന്‍റെ നെഞ്ചിലിരുന്ന് കരയുന്ന പേരക്കുഞ്ഞായ 3 വയസുകാരന്റെ ഫോട്ടോ വൈറലായതിന് പിന്നാലെ കൊലപാതകത്തെ ചൊല്ലിയുള്ള വിവാദം പുകയുന്നു.

ശ്രീനഗറില്‍ നിന്നും ഹന്ദ്വാരയിലേക്ക് കാറില്‍ പോകുമ്പോള്‍ ബഷീര്‍ അഹമ്മദ് ഭീകരരുടെ വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്നാണ് സൈന്യം പറഞ്ഞത്. എന്നാല്‍ ബഷീറിനെ സൈന്യം കാറില്‍ നിന്ന് പുറത്തിറക്കി വെടിവെച്ചു കൊന്നതാണെന്ന് കുടുംബം ആരോപിച്ചു. സംഭവം നടക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന മൂന്ന് വയസ്സുകാരനും പറയുന്നത് പൊലീസാണ് മുത്തച്ഛനെ വെടിവെച്ചതെന്നാണ്. ദ വയര്‍ ആണ് കുട്ടിയുമായുള്ള സംഭാഷണം പുറത്തുവിട്ടത്. മുത്തച്ഛന് എന്താണ് സംഭവിച്ചതെന്ന് റിപ്പോര്‍ട്ടര്‍ ചോദിക്കുമ്പോള്‍ വെടിയേറ്റു എന്നാണ് കുട്ടി മറുപടി പറയുന്നത്.

അതേസമയം കുട്ടിയെ എടുത്തുനിൽക്കുന്ന പട്ടാളക്കാരുടെ ഫോട്ടോ പ്രചരിപ്പിക്കുന്നതിനെതിരെയും ശക്തമായ വിമർശനങ്ങൾ ഉന്നയിക്കപ്പെട്ടു. കുഞ്ഞിന്‍റെ ഫോ​ട്ടോ പ്രചാരണായുധമാക്കുന്നതിനെ എതിര്‍ത്ത്​​ ജമ്മു കശ്​മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്​ദുല്ലയും രംഗത്തെത്തി. കശ്​മീരിലെ നശിച്ച സംഘര്‍ഷത്തിലെ എന്തും പ്രചാരണത്തിനായി ഉപയോഗിക്കപ്പെടുകയാണെന്നും കുട്ടിയുടെ ദൈന്യത പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter