സിഎഎക്കെതിരെ നിലപാട്: നേതാജിയുടെ ചെറു മകനെ ബിജെപി പുറത്താക്കി
- Web desk
- Jun 2, 2020 - 19:13
- Updated: Jun 2, 2020 - 20:02
മുഖ്യമന്ത്രി മമത ബാനർജിയെ അട്ടിമറിച്ച് അടുത്ത വര്‍ഷം നടക്കുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണത്തിലേറാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ബിജെപിയുടെ നടപടി. അയല്‍രാജ്യങ്ങളില്‍ പീഡനത്തിനിരയാകുന്ന എല്ലാവര്‍ക്കും പൗരത്വം നല്‍കണമെന്നും മുസ്ലിംകളെ ഒറ്റപ്പെടുത്തരുതെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും അമിത് ഷായ്‌ക്കും അദ്ദേഹം നിരവധി തവണ കത്തയിച്ചിരുന്നു.
തന്നെ പുറത്താക്കിയ നടപടിയിൽ പ്രതികരണവുമായി ബോസ് രംഗത്തെത്തി. സി.എ.എ വിഷയത്തില്‍ പാര്‍ട്ടി നിലപാടിനെ എതിര്‍ത്തതിനാലാണ് തന്നെ പുറത്താക്കിയതെന്ന് ബോസ് മാധ്യമങ്ങളോട് പറഞ്ഞു. പുറത്താക്കപ്പെടുന്നതിന് മുമ്പ് തന്നോട് ആലോചിച്ചിട്ടില്ലെന്നും തീരുമാനം വ്യക്തിപരമായി അറിയിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യം വെച്ചുള്ള തന്ത്രമാണിതെന്നും അദ്ദേഹം ആരോപിച്ചു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment