ദൽഹി കലാപത്തിൽ സിഖ് സഹായം: തർക്ക ഭൂമി നിരുപാധികം സിഖ് സമൂഹത്തിന് വിട്ടു നൽകി യുപി മുസ്‌ലിംകൾ
ന്യൂഡൽഹി: ഉത്തർപ്രദേശിനോട് അതിർത്തി പങ്കിടുന്ന വടക്കൻ ഡൽഹിയിൽ സംഘ് പരിവാര്‍ അഴിച്ചു വിട്ട കലാപത്തിൽ അക്രമത്തിന് ഇരയായവരെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്ത സിഖ് സമുദായത്തോടുള്ള നന്ദി സൂചകമായി, പത്തുവര്‍ഷത്തോളമായി മുസ്‌ലിം, സിഖ് വിഭാഗങ്ങൾക്കിടയിൽ തര്‍ക്കം നിലനില്‍ക്കുന്ന ഭൂമി വിട്ടുനില്‍കി ഉത്തര്‍പ്രദേശിലെ മുസ്‌ലിംകള്‍. പടിഞ്ഞാറൻ യു.പിയിലെ സഹാറന്‍പൂരിലാണ് സംഭവം.

10 വർഷം മുമ്പ് ഗുരുദ്വാര വികസനത്തിനായി സിഖുകാര്‍ വാങ്ങിയ ഭൂമിയില്‍ പണ്ട് മസ്ജിദ് ഉണ്ടായിരുന്നുവെന്ന് വാദിച്ചാണ് മുസ്‌ലിംകള്‍ അവകാശവാദമുന്നയിച്ചിരുന്നത്. ഇരു വിഭാഗവും തുടങ്ങിയ നിയമപോരാട്ടം സുപ്രീം കോടതിയിലേക്ക് നീണ്ടു. ഇതിനിടെയാണ് നാടകീയമായി ഡൽഹി കലാപത്തിൽ അക്രമത്തിന് ഇരയായവര്‍ക്ക് സിഖ് സമുദായം നല്‍കിയ പിന്തുണക്കുള്ള നന്ദിയായി സിഖുകാർക്ക് മുസ്‌ലിംകൾ ഭൂമി വിട്ടുനല്‍കുന്നത്.

പകരമായി മറ്റൊരിടത്ത് ഭൂമി നല്‍കാന്‍ സിഖ് സമുദായം സന്നദ്ധരായെങ്കിലും അതും വേണ്ടെന്നു വെച്ചിരിക്കുകയാണ് മുസ്‌ലിംകള്‍. സിഖ് സമുദായം നല്‍കാമെന്നേറ്റ ഭൂമി സഹാറന്‍പൂര്‍ മസ്ജിദ് കമ്മിറ്റി വേണ്ടെന്നു വെക്കുകയാണെന്നും ദല്‍ഹിയില്‍ അവര്‍ ചെയ്തത് 'ദൈവത്തിന്റെ ജോലി'യാണെന്നും സുപ്രീം കോടതിയില്‍ മുസ്‌ലിം വിഭാഗത്തെ പ്രതിനിധീകരിച്ച അഡ്വ. നിസാം പാഷ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter