പ്രവാസികളെ നാട്ടിലെത്തിക്കാനായി 30 വിമാനങ്ങളും രണ്ട് കപ്പലുകളുമയക്കാൻ തയ്യാറായി
ന്യൂഡൽഹി: ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പ്രവാസികളെ തിരികെയെത്തിക്കാനുള്ള നടപടികളുടെ ഭാഗമായി 30 വിമാനങ്ങളും രണ്ട് കപ്പലും തയ്യാറാക്കി വ്യോമസേനയും നാവികസേനയും. പ്രവാസികളെ തിരികെ എത്തിക്കുന്നതിനുള്ള ദൗത്യത്തിനായി തയ്യാറായിരിക്കാനുള്ള നിര്‍ദ്ദേശം എയര്‍ ഇന്ത്യക്കും സര്‍ക്കാര്‍ നല്കിയിട്ടുണ്ട്.

ദൗത്യം വിജയിപ്പിക്കാനായി രണ്ട് കപ്പലുകളാണ് നാവികസേന തയ്യാറാക്കി നിറുത്തിയിരിക്കുന്നത്. ഇവപര്യപ്തമല്ലെങ്കിൽ കൂടുതല്‍ കപ്പലുകൾ ഉപയോഗിക്കാനും തീരുമാനമുണ്ട്. വ്യോമസേനയുടെ 30 വിമാനങ്ങള്‍ക്ക് പുറമെ എയര്‍ ഇന്ത്യയുടെയും സ്വകാര്യ കമ്ബനികളുടെയും മുന്നൂറിലധികം വിമാനങ്ങളും ഇക്കാര്യത്തിനായി ഉപയോഗപ്പെടുത്തും.

തൊഴില്‍ നഷ്ടപ്പെട്ടവര്‍, ചികിത്സ വേണ്ടവര്‍, കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍, മത്സ്യതൊഴിലാളികള്‍ എന്നിവര്‍ക്ക് മുന്‍ഗണനയുണ്ടാവും. കൊവിഡ് പരിശോധനയ്ക്കു ശേഷമുള്ള സര്‍ട്ടിഫിക്കറ്റ് ആവശ്യമെന്നിരിക്കെ ഇന്ത്യയുടെ പ്രത്യേക സംഘങ്ങളെ ചില രാജ്യങ്ങളില്‍ നിയോഗിച്ചേക്കും. സ്വന്തം വിമാനങ്ങളില്‍ പ്രവാസികളെ തിരിച്ചെത്തിക്കാന്‍ തയ്യാറെന്ന് കുവൈത്തിന്റെ നിര്‍ദ്ദേശം പരിശോധിച്ച്‌ വരികയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter